Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

രാജ്യത്ത് ഉത്സവ സീസണിനോട് അനുബന്ധിച്ച് വലിയ പദ്ധതികള്‍ക്കാണ് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിട്ടിരിക്കുന്നത്. കൊവിഡും, ലോക്ക്ഡൗണും തകര്‍ത്ത വില്‍പ്പന ഈ നാളുകളില്‍ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വേണം പറയാന്‍. ഒരു ഡീലര്‍ മീറ്റില്‍ ഹീറോ മോട്ടോകോര്‍പ്പ് നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അവ ഒരു പുതിയ കളര്‍ സ്‌കീമുമായുള്ള എക്‌സ്പള്‍സ് 200 4V, എക്‌സ്ട്രീം 160R സ്റ്റെല്‍ത്ത് എഡിഷന്‍, പ്ലെഷര്‍ പ്ലസിന്റെ എക്‌സ്‌ടെക് പതിപ്പ്, ഹീറോ കണക്റ്റിനൊപ്പം മാസ്‌ട്രോ എഡ്ജ് 125 എന്നിവയാണ്.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിനെ സംബന്ധിച്ചുള്ള ഏതാനും വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെ അവതരിപ്പിക്കുമ്പോള്‍ റേഞ്ച്-ടോപ്പിംഗ് മോഡലായി സ്ഥാപിക്കുമെന്നാണ് സൂചന. നേരത്തെ 125 ശ്രേണിയിലെ ബ്രാന്‍ഡിന്റെ ജനപ്രീയ മോഡലായ ഗ്ലാമറിനും, എക്‌സ്‌ടെക് എന്നൊരു വേരിയന്റ് കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ഇതേ മാതൃകയിലാകും പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിനെയും കമ്പനി വിപണിയില്‍ എത്തിക്കുക. ഉത്സവ സീസണോടെ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1,769 mm നീളവും 704 mm വീതിയും 1,161 mm ഉയരവും 1,238 mm വീല്‍ബേസുമുണ്ട് പ്ലെഷര്‍ പ്ലസിന്.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ഇതിന് 155 mm ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 4.8 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുള്ള മോഡലിന്റെ ഭാരം 106 കിലോഗ്രാമാണ്. വരാനിരിക്കുന്ന 110 സിസി സ്‌കൂട്ടറിന് സാധാരണ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ അളവുകളില്‍ മാറ്റങ്ങളില്ല.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

കോസ്‌മെറ്റിക് നവീകരണങ്ങള്‍ ലഭിക്കുമെങ്കിലും ഏഞ്ചിനിലും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. അതേ 110.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് OHC ഫോര്‍-സ്‌ട്രോക്ക് ഫ്യുവല്‍-ഇന്‍ജക്റ്റഡ് എഞ്ചിനാകും കരുത്ത് നല്‍കുക.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ഈ യൂണിറ്റ് 7,000 rpm -ല്‍ 8 bhp കരുത്തും 5,500 rpm-ല്‍ 8.70 Nm പരമാവധി ടോര്‍ക്ക് നല്‍കും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി പവര്‍ട്രെയിന്‍ ബന്ധിപ്പിക്കുന്നത് തുടരുകയും ചെയ്യും.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

പ്രകടനവും ആനുപാതികമായ മാറ്റങ്ങളും ഇല്ലെങ്കിലും, ഗ്ലാമര്‍ എക്‌സ്‌ടെക്കിന് ശ്രദ്ധേയമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ലഭിച്ചതിനാല്‍ ഹീറോ പ്ലെഷര്‍ പ്ലസ് എക്‌സ്‌ടെക്കിന് എല്‍ഇഡി ഹെഡ്‌ലാമ്പും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

നിലവില്‍, പ്ലെഷര്‍ പ്ലസ് പോള്‍സ്റ്റാര്‍ ബ്ലൂ, മാറ്റ് വെര്‍ണിയര്‍ ഗ്രേ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍, മാറ്റ് മെറ്റാലിക് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക്, പേള്‍ സില്‍വര്‍ വൈറ്റ്, സ്പോര്‍ട്ടി റെഡ് തുടങ്ങിയ കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ്.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

പുതിയ പതിപ്പില്‍ കമ്പനി ഏതാനും പുതിയ കളര്‍ ഓപ്ഷനുകളും പ്രീമിയം ലുക്കിനായി മറ്റ് നവീകരണങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. 63,000 രൂപ മുതല്‍ 68,000 രൂപ വരെയാണ് നിലവിലെ ഹീറോ പ്ലെഷര്‍ പ്ലസിന്റെ എക്‌സ്‌ഷോറൂം വില.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

പുതിയ സവിശേഷതകള്‍ ചേര്‍ത്ത് കൂടുതല്‍ പ്രീമിയം സവിശേഷതകളോടെ എത്തുന്ന എക്‌സ്‌ടെക് വേരിയന്റ് ഇതിന്റെയൊക്കെ ടോപ്പ് വേരിയന്റായിരിക്കും. അതുകൊണ്ട് തന്നെ വിലയിലും വര്‍ധനവ് പ്രതീക്ഷിക്കാം.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് ഒരു സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപറും പിന്‍ഭാഗത്ത് സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാമ്പറുകളുള്ള ഒരു സ്വിംഗ്ആറും ഉപയോഗിക്കും. 10 ഇഞ്ച് വീലുകളില്‍, സുരക്ഷയ്ക്കായി സംയോജിത ബ്രേക്കിംഗ് സംവിധാനവും, 130 mm ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡ്രം സെറ്റപ്പ് ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന ഡിസൈനാണ് സ്‌കൂട്ടറിന്റെ ഹൈലൈറ്റ്. ക്രോം ആവരണമുള്ള ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷ് ഗ്രാബ് റെയില്‍, എല്‍ഇഡി ബൂട്ട് ലൈറ്റ്, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, അലോയി വീല്‍, യുഎസ്ബി ചാര്‍ജര്‍, ഫ്യുവല്‍ ഗേജ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ബാക്ക്‌ലിറ്റ് സ്പീഡോമീറ്റര്‍, ഡ്യുവല്‍ ടെക്‌സറ്റര്‍ സീറ്റ് എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഈ വര്‍ഷം കുറഞ്ഞത് മൂന്ന് തവണ സ്‌കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും വില വര്‍ധിപ്പിച്ചുവെന്ന് വേണം പറയാന്‍.

Pleasure Plus-ന് എക്‌സ്‌ടെക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി Hero; അവതരണം ഉത്സവ സീസണോടെ

ഇവ കൂടുതലും സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനാലാണ്. വില വര്‍ധനയുടെ ഏറ്റവും പുതിയ ഘട്ടത്തില്‍, ഹീറോ ഏകദേശം 3,000 രൂപ വരെയാണ് വിവിധ മോഡലുകളില്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero motocorp will launch pleasure plus xtec variant soon in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X