ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഇലക്ട്രിക് വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഓലയില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍. ഉപഭോക്താക്കളെപോലെ തന്നെ എതിരാളികളും ഒാലയുടെ ഓരോ നീക്കങ്ങളെയും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഇതിനെല്ലാം ഇടയിലാണ് എല്ലാവരെയും ഞെട്ടിച്ച് ഓല, തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നോരം മുതല്‍ സ്‌കൂട്ടറിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തു.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

എല്ലാവരെയും അത്ഭുതപ്പെടുത്തി 499 രൂപയുടെ റീഫണ്ട് തുകയ്ക്കാണ് ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് തുക കേട്ടതോടെ സ്‌കൂട്ടര്‍ വാങ്ങുന്നതിനായി ആളുകള്‍ കമ്പിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ഇരച്ചെത്തി.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

മോഡല്‍ ബുക്ക് ചെയ്യുന്നതിനായി കമ്പനി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത നിരവധി ഉപഭോക്താക്കള്‍ക്ക് പിശക് സന്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. പലര്‍ക്കും ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരുകയും ചിലര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഭവിഷ് അഗര്‍വാള്‍ ക്ഷമാപണം നടത്തി രംഗത്തെത്തുകയും ചെയ്തു. ട്വിറ്റര്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സൈറ്റില്‍ ആളുകളുടെ എണ്ണം ഉയര്‍ന്നതാണ് പലര്‍ക്കും തെറ്റായ സന്ദേശങ്ങള്‍ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

'തുടക്കത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടവരോട് ക്ഷമ ചോദിക്കുന്നു. ഇത്രയും ആളുകള്‍ എത്തുമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടില്ല, വെബ്സൈറ്റിന്റെ മതിയായ സ്‌കേലബിളിറ്റി ആസൂത്രണം ചെയ്തിരുന്നില്ല. എന്നാല്‍ എല്ലാം ഇപ്പോള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഈ മാസം അവസാനത്തോടെ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം സ്‌കൂട്ടര്‍ ഡെലിവറി ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

തമിഴ്നാട്ടിലെ പ്ലാന്റിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുക. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് എന്ന നിലയിലാണ് ഇത് ഒരുങ്ങുന്നത്. തുടക്കത്തില്‍ 2 ദശലക്ഷം യൂണിറ്റ് ഉല്‍പാദന ശേഷിയാണിതിനുള്ളത്.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഈ കണക്ക് 10 ദശലക്ഷം യൂണിറ്റ് വരെ ഉയരുമെന്നും കമ്പനി അറിയിച്ചു. ഈ സൗകര്യം തുടക്കത്തില്‍ പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുമെങ്കിലും ലാറ്റിന്‍ അമേരിക്ക, യുകെ, ന്യൂസിലാന്റ്, എന്നിവിടങ്ങളിലെ വിപണികളിലേക്കുള്ള കയറ്റുമതിയുടെ അടിത്തറയായി ഇത് പ്രവര്‍ത്തിക്കും.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഹീറോ ഇലക്ട്രിക്, ടിവിഎസ്, ബജാജ്, ഏഥര്‍ എനര്‍ജി, ഒഖിനാവ എന്നിവയില്‍ നിന്നുള്ള മോഡലുകളാകും ഓല ഇലക്ട്രിക്കിന് വിപണിയില്‍ എതിരാളികള്‍. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ പരിധിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആളുകള്‍ ഇരച്ചെത്തിയതോടെ വെബ്‌സൈറ്റ് നിലച്ചു; പിന്നാലെ പ്രതികരണവുമായി ഓല

ഫാസ്റ്റ് ചാര്‍ജിന് പിന്തുണയുമുള്ള ഇ-സ്‌കൂട്ടറിന് രാജ്യത്തെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. അതേസമയം വില സംബന്ധിച്ച സൂചനകളൊന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
High Demand For Ola Electric Scooter, Many Reports Error Messages After Opens Bookings. Read in Malayalam.
Story first published: Friday, July 16, 2021, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X