ഹോണ്ട CB 500X റൈഡിംഗ് ഇംപ്രഷനുകൾ; വീഡിയോ
CB 500X ആദ്യമായി 2013 -ലാണ് ഹോണ്ട പുറത്തിറക്കിയത്, ഇതിന്റെ രൂപകൽപ്പന, റൈഡിംഗ് മികവ്, പ്രായോഗികത എന്നിവ എല്ലാവരേയും ആകർഷിച്ചു.
ഹോണ്ട പിന്നീട് 2016 -ൽ നിർമ്മാതാക്കൾ മോട്ടോർസൈക്കിൾ പരിഷ്കരിച്ചു, 2019 -ൽ ഇതിന് വീണ്ടും ചില പ്രധാന അപ്‌ഡേറ്റുകൾ കമ്പനി നൽകി.

ലേയേർഡ് ഡിസൈനോടുകൂടിയ ആംഗുലാർ ബോഡി വർക്ക് CB 500X -ൽ ഹോണ്ട അവതരിപ്പിക്കുന്നു. ഇതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക്, ഗ്രാൻഡ് പ്രിക്സ് റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

471 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് ഹോണ്ട CB 500X -ന്റെ ഹൃദയം. ഇത് 46.93 bhp കരുത്തും 43.2 Nm torque ഉം ഇത് സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് ഒരു സ്ലിപ്പ്, അസിസ്റ്റ് ക്ലച്ച് വഴി എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








