യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് യൂണികോണ്‍. 150-160 സിസി ബൈക്കുകളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലും ഇതുതന്നെയെന്ന് വേണം പറയാന്‍.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

പതിനാറ് വര്‍ഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. ഇത്രയൊക്കെ ആണെങ്കിലും അടിക്കടി കമ്പനി മോഡലിന് വിലയും വര്‍ധിപ്പിക്കുന്നുണ്ടെന്ന് വേണം പറയാന്‍.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

പോയ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുമ്പോള്‍ വില 93,593 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍ പിന്നീടുള്ള ഓരോ അവസരങ്ങളിലും കമ്പനി മോഡലിന് വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോളിതാ മോട്ടോര്‍സൈക്കിളില്‍ വീണ്ടും വില വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 97,000 രൂപ യൂണികോണിന് വില, എന്നാല്‍ ഇപ്പോള്‍ അത് 1,00,593 രൂപയായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉപഭോക്താവ് തെരഞ്ഞെടുത്ത നിറം പരിഗണിക്കാതെയാണ് ഇത്.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

യൂണികോണ്‍ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത് - ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഇന്‍ജെനിയസ് ബ്ലാക്ക്. ഒരാള്‍ക്ക് ഓണ്‍ലൈനിലോ രാജ്യത്തൊട്ടാകെയുള്ള ബ്രാന്‍ഡിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബൈക്ക് ബുക്ക് ചെയ്യാം.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

ബുക്ക് ചെയ്താല്‍ ഏകദേശം 2-3 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്. 160 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബിഎസ് VI ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നു.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

ഗിയര്‍ബോക്‌സ് 5 സ്പീഡ് യൂണിറ്റാണ്. പഴയ യൂണികോണിന്റെ രൂപകല്‍പ്പന നില നിര്‍ത്തിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു എഞ്ചിന്‍ കില്‍ സ്വിച്ചും ചേര്‍ത്തു.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

പുതിയ ബിഎസ് VI യൂണികോണിന്റെ ഗ്രൗണ്ട് ക്ലിയറന്‍സിലും വ്യത്യാസമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പഴയതില്‍ നിന്നും 8 മില്ലീമീറ്റര്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം സീറ്റിന് 24 മില്ലിമീറ്ററിലധികം നീളമുണ്ടെന്നും കമ്പനി അറിയിച്ചു.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

മുന്നില്‍ ഡിസ്‌കും പിന്നില്‍ ഒരു ഡ്രം ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. മുന്‍ ചക്രത്തിലും ഹോണ്ട എബിഎസ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ എഞ്ചിന്‍ തകരാറുള്ള ലൈറ്റ് ചേര്‍ക്കുന്നത് ഒഴികെ, യൂണികോണ്‍ അതിന്റെ എല്ലാ അനലോഗ് ഡയലുകളുമായി തുടരുന്നു.

യൂണികോണിന് വീണ്ടും വില വര്‍ധനവ്; എതിരാളികളെക്കാള്‍ താങ്ങാവുന്ന വിലയെന്ന് ഹോണ്ട

പിന്നിൽ മോണോഷോക്ക് സസ്‌പെന്‍ഷന്‍ ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ബൈക്കാണ് യൂണികോണ്‍. ആറ് വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്സ്റ്റെന്‍ഡ് വാറണ്ടിയും മോഡലിന് ലഭിക്കുന്നു. പള്‍സര്‍ 150, എക്സ്ട്രീം 160R എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യൂണികോണിന് 4,000-5,000 രൂപ കുറവാണെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Honda Hike BS6 Unicorn Price Again, Find Here New Price List. Read in Malayalam.
Story first published: Friday, July 30, 2021, 9:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X