ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ച് വിവിധ നിര്‍മാതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയും രംഗത്തെത്തുന്നത്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ആക്ടിവ ശ്രേണിയിലാണ് വില വര്‍ധനവ് നടപ്പാക്കിയിരിക്കുന്നത്. ആക്ടിവ 6G, ആക്ടിവ 125 മോഡലുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആക്ടിവ ശ്രേണി ഇപ്പോള്‍ ആരംഭിക്കുന്നത് 70,716 രൂപ എക്‌സ്‌ഷോറൂം വിലയിലാണ്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

പുതിയതും പഴയതുമായ വിലകള്‍

Model New Price Old Price
Activa 6G STD ₹70,716 ₹69,479
Activa 6G DLX ₹72,461 ₹71,225
Activa 6G Limited Edition STD ₹72,216 ₹70,979
Activa 6G Limited Edition DLX ₹73,961 ₹72,725
Activa 125 Steel /Drum ₹75,084 ₹74,120
Activa 125 Alloy/Drum ₹78,752 ₹77,788
Activa 125 Alloy/Disc ₹82,256 ₹81,293
ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

വില വര്‍ധനവ് നടപ്പാക്കി എന്നതൊഴിച്ചാല്‍ ആക്ടിവ സീരീസില്‍ മറ്റ് കോസ്‌മെറ്റിക് അല്ലെങ്കില്‍ യാന്ത്രിക മാറ്റങ്ങളൊന്നും വരുത്തുന്നില്ല. ഇന്‍പുട്ട് ചെലവുകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനാല്‍ മോഡലുകള്‍ക്ക് വില കൂട്ടുമെന്ന് നേരത്തെ തന്നെ കമ്പനി സൂചന നല്‍കിയിരുന്നു.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

കൊവിഡ് രണ്ടാം തരംഗത്തിനിടെ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിനൊപ്പം ഇന്‍പുട്ട് ചെലവുകള്‍ കൂടി വര്‍ധിക്കുന്നത് പ്രതിസന്ധിയെ കൂടുതല്‍ മോശം അസ്ഥയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിനൊരു പരിഹാരമായിട്ടാണ് ഇപ്പോള്‍ മോഡലുകളുടെ വിലയില്‍ ചെറിയ വര്‍ധനവ് കമ്പനി നടപ്പാക്കുന്നത്. ആക്ടിവ 6G ശ്രേണിയില്‍ 109.51 സിസി, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഈ യൂണിറ്റ് 7.68 bhp കരുത്തും 8.79 Nm torque ഉം സൃഷ്ടിക്കുന്നു. അതേസമയം ആക്ടിവ 125 പതിപ്പില്‍ 8.4 bhp കരുത്തും 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ആക്ടിവ 6G-യുടെ ഏറ്റവും പുതിയ അവതാരത്തിലേക്ക് വന്നാല്‍ ഹോണ്ടയുടെ നൂതന സാങ്കേതികവിദ്യകളായ PGM-Fi എന്ന പ്രോഗ്രാംഡ് ഫ്യൂവല്‍-ഇഞ്ചക്ഷന്‍, eSP(മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍), HET ഹോണ്ട ഇക്കോ ടെക്‌നോളജി എന്നിവല്ലാം വാഹനത്തിന് ലഭിക്കുന്നുണ്ട്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

അതോടൊപ്പം മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും 12 ഇഞ്ച് വീലുകളുമാണ് ആക്ടിവയില്‍ ഇടംപിടിച്ചിരിക്കുന്നത്. 5.3 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, ട്യൂബ്‌ലെസ് ടയറുകള്‍, റിയര്‍ സസ്പെന്‍ഷന്റെ 3-ഘട്ട ക്രമീകരണം, സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ സവിശേഷതകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ഇനി ആക്ടിവ 125-ലേക്ക് വന്നാല്‍ മൂന്ന് വേരിയന്റുകളിലാണ് മോഡല്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡികേറ്റര്‍, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് എന്നിവ ബിഎസ് VI അവതാരത്തില്‍ എത്തുന്ന ആക്ടിവ 125-ന്റെ സവിശേഷതകളാണ്.

ആക്ടിവ 6G, 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹോണ്ട; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സ്. മാത്രമല്ല സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്‌പെയ്‌സ് കൂടി നല്‍കിയിട്ടുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറും ലഭിക്കുന്നു. സുരക്ഷയ്ക്കായി മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണുള്ളത്.

Most Read Articles

Malayalam
English summary
Honda Hiked Activa 6G And Activa 125 Price, Find Here New Price List. Read in Malayalam.
Story first published: Wednesday, July 7, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X