Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

Honda Motorcycle & Scooter India (HMIL) ആഭ്യന്തര വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിൾ പുറത്തിറക്കി. NX200 -ന് വിപരീതമായി CB200X എന്ന് വിളിക്കപ്പെടുന്ന ഇത് Honda Hornet 2.0 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

ഇവ തമ്മിൽ ധാരാളം സാമ്യമുണ്ട്. വില സംബന്ധിച്ചിടത്തോളം, Honda CB200X Hornet 2.0 -ന് മുകളിൽ സ്ഥാപിച്ചിരിക്കുന്നു. പുതിയ മോട്ടോർസൈക്കിളിന് 1.44 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇത് Honda CB200X -നെ 1.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുമായി വരുന്ന Hero Xpulse 200 അഡ്വഞ്ചർ മോട്ടോർസൈക്കിളിനേക്കാൾ കൂടുതൽ ചെലവേറിയതാക്കുന്നു.

കളർ ഓപ്ഷനുകൾ

* പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്

* മാറ്റ് സെലെൻസ്

* സിൽവർ മെറ്റാലിക്

* സ്പോർട്സ് റെഡ്

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം നിർമ്മാതാക്കൾ 2000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ജാപ്പനീസ് ബ്രാൻഡിന്റെ പതിവായി മോട്ടോർസൈക്കിൾ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് Honda CB200X വരുന്നത്, സമീപകാലത്ത് H'ness CB350, CB350 RS എന്നിവ ബ്രാൻഡ് പുറത്തിറക്കി, അവ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയും നേടി.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

CB200X ഉപയോഗിച്ച്, തീർച്ചയായും ഉപഭോക്താക്കൾക്കിടയിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിൾ സ്പേസിലേക്ക് Honda ധീരമായ ഒരു ചുവടുവെപ്പാണ് നടത്തുന്നത്.

Honda CB200X- ന് Hornet 2.0 -യുമായി നിരവധി ഡിസൈൻ സമാനതകളുണ്ട്. നേക്കഡ് സഹോദരന്റെ അതേ ഷാർപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് അഡ്വഞ്ചർ മോഡലിനും ലഭിക്കുന്നത്. കൂടാതെ പ്ലാസ്റ്റിക് നക്കിൾ ഗാർഡുകളിൽ എൽഇഡി ടേൺ സിഗ്നലുകളും, ടിന്റഡ് വിൻഡ്‌സ്‌ക്രീൻ, ഉയരമുള്ള ഹാൻഡിൽബാർ മുതലായവയിൽ അതിന്റെ നഗ്നസഹോദരനുമായി CB200X പങ്കുവെക്കുന്നു.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

സ്പ്ലിറ്റ് സീറ്റുകൾ, എഞ്ചിൻ കൗൾ, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയും മോട്ടോർസൈക്കിളിൽ വരുന്നു. Hornet 2.0 -ൽ നിന്നുള്ള ഏറെ കുറേ ഫ്ലാറ്റ് ഹാൻഡിൽബാർ സെറ്റപ്പിൽ നിന്ന് വ്യത്യസ്തമായി, Honda CB200X -ന് അപ്പ്റൈറ്റ് ഹാൻഡിൽബാർ സജ്ജീകരണമുണ്ട്.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

മുൻവശത്തെ ഗോൾഡ് നിറത്തിലുള്ള ഫോർക്കുകളും മോണോഷോക്ക് റിയർ സസ്പെൻഷനും ബൈക്കിന്റെ സവിശേഷതകളാണ്. CB നെയിം പ്ലേറ്റിന് ഒരു പൈതൃകമുണ്ട്, അത് ഇന്ത്യയ്ക്ക് പുതിയതല്ല, പക്ഷേ X ബാഡ്ജ് ഒരു സാഹസിക ടൂറിംഗ് പാക്കേജ് നൽകുന്നു.

സസ്പെൻഷൻ

ഫ്രണ്ട്: അപ്പ്സൈഡ്‌ഡൗൺ ഫോർക്കുകൾ

റിയർ: മോണോഷോക്ക്

ബ്രേക്കുകൾ

ഫ്രണ്ട്: 276 mm പെറ്റൽ ഡിസ്ക് ബ്രേക്ക്

റിയർ: 220 mm പെറ്റൽ ഡിസ്ക് ബ്രേക്ക്

ചക്രങ്ങളും ടയറുകളും

ഫ്രണ്ട്: 110/70 ടയറുള്ള 17 ഇഞ്ച് അലോയികൾ

റിയർ: 140/70 ടയറുള്ള 17 ഇഞ്ച് അലോയികൾ

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

CB200X നെക്സ്റ്റ് ജെൻ മില്ലേനിയലുകളെ ലക്ഷ്യമിട്ടുള്ളതാണെന്ന് Honda പറയുന്നു. ഇതിനൊരു ലിക്വിഡ് ക്രിസ്റ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ ABS സിസ്റ്റം, ബ്ലാക്ക് അലോയി വീലുകൾ, ഫ്യുവൽ ടാങ്കിൽ ഘടിപ്പിച്ച കീ എന്നിവ ലഭിക്കുന്നു.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, Hornet 2.0 -ൽ നിന്ന് കടമെടുത്ത അതേ 184.4 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

ഈ യൂണിറ്റ് 17.3 bhp പരമാവധി പവർ ഔട്ട്പുട്ടും 16.1 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുകയും അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു.

Honda CB200X; ഇന്ത്യൻ വിപണി ആകാംഷയോടെ കാത്തിരുന്ന അഡ്വഞ്ചർ ബൈക്കിനെ വെളിപ്പെടുത്തി ജാപ്പനീസ് ബ്രാൻഡ്

മോട്ടോർസൈക്കിളിന്റെ വിജയത്തിൽ വിലനിർണ്ണയം ഒരു പ്രധാന പങ്ക് വഹിക്കുമെന്നത് രഹസ്യമല്ല, എന്നാൽ Honda CB200X -ന് അതിന്റെ പ്രധാന എതിരാളിയെക്കാൾ കൂടുതൽ ചെലവേറിയതാണ്. ബൈക്കിനെക്കുറിച്ച് അന്തിമമായൊരു നിഗമനത്തിലെത്താൻ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ പരിശോധിക്കുകയും പര്യവേക്ഷണം ചെയ്യുകയും വേണം.

Most Read Articles

Malayalam
English summary
Honda launched all new cb200x adventure motorcycle in india at rs 1 44 lakhs
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X