5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ഇന്ത്യന്‍ മണ്ണില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട. നാളിതുവരെ രാജ്യത്ത് 5 കോടി ഇരുചക്രവാഹനങ്ങളുടെ മൊത്തം വില്‍പ്പന പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

2001-ല്‍ ആക്ടിവ എന്ന മോഡല്‍ ഉപയോഗിച്ച് നിര്‍മാതാവ് രാജ്യത്ത് ഇരുചക്ര വാഹന മേഖലയിലേക്ക് പ്രവേശിച്ചു. ഇന്ന് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുകയും ചെയ്യുന്നു.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയുടെ വളര്‍ച്ച കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുത്തനെ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ 2.5 കോടി വില്‍പ്പന 16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നേടിയതായി നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു, എന്നാല്‍ അടുത്ത 2.5 കോടി യൂണിറ്റുകള്‍ അതിനുശേഷം 5 വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ 2.5 കോടി വില്‍പ്പന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സ്‌കൂട്ടര്‍ മോഡലാണ് ആക്ടിവ ശ്രേണി എന്നതും ഏറെ ശ്രദ്ധ നേടിയ കാര്യമായിരുന്നു. നിലവില്‍, ആക്ടിവ ശ്രേണിയില്‍ ആക്ടിവ 6G, ആക്ടിവ 125 എന്നിവ ഉള്‍പ്പെടുന്നു.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും മികച്ച തെരഞ്ഞെടുപ്പിനുമായി ഇവ രണ്ടും ഒന്നിലധികം വേരിയന്റുകളിലാണ് കമ്പനി ഇന്ന് വാഗ്ദാനം ചെയ്യുന്നത്. 109.51 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് (7.79 bhp / 8.79 Nm) ആക്ടിവ 6G- യുടെ കരുത്ത്. 69,080 മുതല്‍ 72,325 രൂപ വരെ ഈ മോഡലിനായി എക്‌സ്‌ഷോറൂം വിലയായി മുടക്കണം.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ആക്ടിവ 125-ലേക്ക് വന്നാല്‍ 124 സിസി സിംഗിള്‍-പോട്ട് മോട്ടോറാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 8.29 bhp കരുത്തും 10.3 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 72,637 മുതല്‍ 79,760 രൂപ വരെയാണ് ഈ മോഡലിന് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

'രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ വിപണിയിലെ ആവശ്യങ്ങള്‍ തങ്ങള്‍ നിറവേറ്റുന്നുവെന്നും, ഹോണ്ട ബ്രാന്‍ഡിലെ 5 കോടി ഉപഭോക്താക്കള്‍ പ്രദര്‍ശിപ്പിച്ച സ്‌നേഹവും വിശ്വാസവും ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്. ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗത വ്യക്തമാക്കി.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

തുടക്കം മുതല്‍, അതിന്റെ ബിസിനസ്സ് പങ്കാളികള്‍ക്കും മറ്റ് എല്ലാ പങ്കാളികള്‍ക്കുമൊപ്പം - മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും വില്‍പ്പനാനന്തര പിന്തുണയും ഉപയോഗിച്ച് തങ്ങളുടെ ഉപഭോക്താക്കളെ സേവിക്കുന്നതില്‍ ഹോണ്ട ശ്രദ്ധ കേന്ദ്രീകരിച്ചു. മുന്നോട്ട് പോകുമ്പോള്‍, തങ്ങളുടെ ഓഫറുകള്‍ കൂടുതല്‍ വിപുലീകരിക്കാനും ഇന്ത്യയിലെ വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാനും തങ്ങള്‍ പദ്ധതിയിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ഹോണ്ടയ്ക്ക് ഇന്ത്യയില്‍ രണ്ട് സ്വതന്ത്ര ഡീലര്‍ നെറ്റ്‌വര്‍ക്കുകളാണ് ഉള്ളത്- റെഡ്വിംഗ്, ബിഗ്വിംഗ്. ആദ്യത്തേത് ആക്ടിവ, ഗ്രാസിയ, ഹോര്‍നെറ്റ് 2.0, CB200X, മുതലായ താങ്ങാനാവുന്ന മോഡലുകളുടെ വില്‍പ്പനയാണ് നടക്കുന്നത്.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

അതേസമയം രണ്ടാമത്തേതിന് CB350 (ഹൈനസ് & ഹൈനസ് RS), CBR650R, CBR650R, ആഫ്രിക്ക ട്വിന്‍, ഗോള്‍ഡ് വിംഗ് മുതലായ ബ്രാന്‍ഡിന്റെ പ്രീമിയം മോഡലുകള്‍ വില്‍ക്കുന്ന ഇടമാണ്. മോഡലുകളുടെ വില്‍പ്പനയ്‌ക്കൊപ്പം തന്നെ ഹോണ്ട അതിന്റെ ബിഗ് വിംഗ് ഡീലര്‍ ശൃംഖല രാജ്യമെമ്പാടും വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു, സമീപഭാവിയില്‍ ഏതാനും പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ പോയ മാസം 7.43 ശതമാനം ഇടിവാണ് ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 4,63,679 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ പോയ മാസം വില്‍പ്പന ചെയ്തത്. 2021 ഓഗസ്റ്റ് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്താല്‍ നഷ്ടം ഏകദേശം 37,000 യൂണിറ്റാണ്.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

എന്നാല്‍ ഈ മാസത്തെ കയറ്റുമതി 20,000 യൂണിറ്റിന് താഴെയാണ്. വോള്യങ്ങള്‍ ഏകദേശം നാലിലൊന്ന് കുറഞ്ഞു. ഏകദേശം 26,000 യൂണിറ്റില്‍ നിന്ന് 6,900 യൂണിറ്റ് വോളിയം നഷ്ടത്തിലാണെന്നും ഹോണ്ട അറിയിച്ചു. മൊത്തം വില്‍പ്പന 5,26,865 യൂണിറ്റില്‍ നിന്ന് 4,82,756 യൂണിറ്റായി കുറഞ്ഞു. വില്‍പ്പന ഇടിവ് 8.37 യൂണിറ്റായി, ഏകദേശം 44,000 യൂണിറ്റിന്റെ കുറവാണ് ഇവിടെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

5 കോടിയും പിന്നിട്ട് ജൈത്രയാത്ര; രാജ്യത്തെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് Honda

ആക്ടിവ, CB ഷൈന്‍, ഡിയോ, ഗ്രാസിയ, യൂണികോണ്‍, ഡ്രീം, CB350, മുതലായ മോഡലുകളാണ് ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുത്തത്. ഉത്സവ സീസണില്‍ വില്‍പ്പന ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Honda motorcycle cross 5 crore sales milestone in india find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X