ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഹോണ്ട ടൂ-വീലേർസ് ഇന്ത്യ പുതിയ 2021 CBR 650 R, CB 650 R ബൈക്കുകളുടെ ഡെലിവറികൾ രാജ്യത്ത് ആരംഭിച്ചതായി അറിയിച്ചു. ഹോണ്ടയുടെ ബിഗ് വിംഗ് ടോപ്പ്ലൈൻ ഷോറൂമുകൾ വഴിയാണ് ഡെലിവറികൾ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

കൊവിഡ് -19 അനുബന്ധ നിയന്ത്രണങ്ങൾ രാജ്യത്ത് ഇളവ് ലഭിച്ചതിന് ശേഷമാണ് ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം ബൈക്കുകൾ എത്തിക്കാൻ തുടങ്ങിത്.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

CBR 650 R, CB 650 R ബൈക്കുകളുടെ 15 യൂണിറ്റുകൾ ഒരേ ദിവസം വിതരണം ചെയ്തതായി കമ്പനി അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സ്ഥിതി മെച്ചപ്പെടുകയും വിപണികൾ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ, എല്ലാ ഹോണ്ട ബിഗ് വിംഗ് ടച്ച്‌പോയിന്റുകളും അതത് സംസ്ഥാന പ്രോട്ടോക്കോളുകൾ പിന്തുടർന്ന് പ്രവർത്തിക്കുന്നു എന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

കാത്തിരിക്കുന്ന ഉപഭോക്താക്കളിൽ ആവേശം ഉയർത്തിക്കൊണ്ട്, തങ്ങൾ രാജ്യത്തുടനീളം ഡെലിവറികൾ ആരംഭിച്ചു എന്ന് ഹോണ്ട മോട്ടോർ‌സൈക്കിൾ‌ & സ്കൂട്ടർ‌ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽ‌സ് & മാർ‌ക്കറ്റിംഗ് ഡയറക്ടർ യാദ്‌വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഹോണ്ടയുടെ രണ്ട് പ്രീമിയം ബൈക്കുകളും കംപ്ലീറ്റ്ലി നോക്ക്ഡൗൺ (CKD) യൂണിറ്റുകളായിട്ടാണ് രാജ്യത്ത് വിൽക്കുന്നത്. CB 650 R 8.67 ലക്ഷം രൂപ വിലയ്ക്ക് എത്തുമ്പോൾ, അതിന്റെ പൂർണ്ണമായ ഫ്ലെയർഡ് പതിപ്പിന് 8.88 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഇരു ബൈക്കുകളും ഒരേ അണ്ടർപിന്നിംഗും സവിശേഷതകളും അടിസ്ഥാനമാക്കിയുള്ളതാണ്. 649 സിസി, DOHC 16-വാൽവ്, ഇൻ‌ലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ 12,000 rpm -ൽ 86 bhp പരമാവധി കരുത്തും 8,500 rpm -ൽ 57.5 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ആറ് സ്പീഡ് ഗിയർബോക്സിലേക്ക് എഞ്ചിൻ ജോടിയാക്കുന്നു, ഒരു അസിസ്റ്റ് & സ്ലിപ്പർ ക്ലച്ചും നിർമ്മാതാക്കൾ ഇതിനൊപ്പം ഒരുക്കിയിരിക്കുന്നു.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഒരേ മെക്കാനിക്കലുകൾ പങ്കിടുന്നതിനു പുറമേ, സമാനമായ ഇലക്ട്രോണിക്സ് സവിശേഷതകളും ബൈക്കുകൾക്ക് ലഭിക്കുന്നു. സവിശേഷതകളുടെ പട്ടികയിൽ ESS (എമർജൻസി സ്റ്റോപ്പ് സിഗ്നൽ) സാങ്കേതികവിദ്യ, ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം (HISS), ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC) എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയിൽ 2021 CBR 650 R, CB 650 R മോഡലുകളുടെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

അടുത്തിടെ പുറത്തിറക്കിയ ഗോൾഡ് വിങ്ങിന്റെ ആദ്യ ബാച്ച് രാജ്യത്ത് പൂർണമായും വിറ്റഴിഞ്ഞതായും ഹോണ്ട അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് വിപണിയിലെത്തിയ മുൻനിര മോഡലായ ഗോൾഡ് വിംഗ് ടൂർ ആദ്യ ബാച്ച് CBU ഇറക്കുമതി പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പങ്കുവെക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്ന് ഗുലേറിയ പറഞ്ഞു.

Most Read Articles

Malayalam
English summary
Honda Motorcycles And Scooters India Begins Deliveries Of 2021 CBR 650R And CB 650R Motorcycles. Read in Malayalam.
Story first published: Friday, July 2, 2021, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X