ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചൊവ്വാഴ്ച തങ്ങളുടെ ഏറ്റവും പുതിയ CB200X -ന്റെ ഡെലിവറികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു. നിർമ്മാതാക്കളുടെ പ്രീമിയം റെഡ് വിംഗ് ഡീലർഷിപ്പുകൾ വഴിയാണ് ഹോണ്ട CB200X മോട്ടോർസൈക്കിളുകൾ വിൽക്കുന്നത്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ആദ്യ മോഡൽ ഹരിയാനയിലെ ഫരീദാബാദിലെ ഫരീദാബാദ് ഹോണ്ടയിൽ നിന്നാണ് ഡെലിവർ ചെയ്തത്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

1.44 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോട്ടോർസൈക്കിൾ ഷാർപ്പും അഗ്രസ്സീവുമായ ഡിസൈനിലാണ് വരുന്നത്. പതിവ് യാത്രയ്ക്കും ഇടയ്ക്കിടെയുള്ള സാഹസിക യാത്രകൾക്കും ഈ മോട്ടോർസൈക്കിൾ അനുയോജ്യമാണെന്ന് തോന്നുന്നു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

വ്യത്യസ്ത വിഭാഗത്തിൽ സ്ഥാനം പിടിച്ചിട്ടും, ഹോണ്ട CB200X മറ്റ് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളായ റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് 200 എന്നിവയെ വെല്ലുവിളിക്കാൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

കമ്പനിയുടെ ഡീലർഷിപ്പുകൾക്ക് പ്രധാനമായും യുവ ഉപഭോക്താക്കളിൽ നിന്ന് ബൈക്കിനെക്കുറിച്ചുള്ള എൻക്വൈറിൾ ലഭിക്കുന്നുണ്ടെന്ന് ഹോണ്ട CB200X -ന്റെ ഡെലിവറിയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യദ്വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഥിതിഗതികൾ സാധാരണമാവുകയും ആളുകൾ ജോലി, വിനോദയാത്ര എന്നിവയ്ക്കായി യാത്ര ചെയ്യാൻ ആരംഭിമ്പോൾ, ഉപഭോക്താക്കളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്ന ഒരു കമ്മ്യൂട്ടർ ഓപ്ഷനായിരിക്കും ഇത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

തിരക്കേറിയ വാരാന്ത്യ നഗര യാത്രയ്‌ക്കും ഹ്രസ്വ വാരാന്ത്യ വിശ്രമ യാത്രകൾക്കും ഒരു മികച്ച മോട്ടോർസൈക്കിളായി പുതിയ CB200X വരുന്നു എന്ന് ഗുലേറിയ വ്യക്തമാക്കി.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

2,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനായും ഓഫ്ലൈനായും നിർമ്മാതാക്കൾ ബുക്കിംഗ് സ്വീകരിക്കാൻ ആരംഭിച്ചു. CB200X അതിന്റെ വലിയ സഹോദരനായ CB500X -ൽ നിന്ന് ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

എന്നിരുന്നാലും, ഇത് കൂടുതലായി ഹോർറനെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ളതാണ്. മോട്ടോർസൈക്കിൾ ഇപ്പോഴും ഡയമണ്ട് ടൈപ്പ് ഫ്രെയിം തുടർന്നും ഉപയോഗിക്കുന്നു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

മുന്നിൽ എൽഇഡി ഹെഡ്‌ലാമ്പുമായിട്ടാണ് മോട്ടോർസൈക്കിളിൽ എത്തുന്നത്. അതോടൊപ്പം ബാക്കി എല്ലാ ലൈറ്റുകളും എൽഇഡി യൂണിറ്റുകളാണ്. നേരിട്ടുള്ള വിൻഡ്ബ്ലാസ്റ്റിൽ നിന്ന് റൈഡറിനെ പ്രൊട്ടക്റ്റ് ചെയ്യുന്നതിന് ഉയരമുള്ള വിൻഡ്സ്ക്രീനുമുണ്ട്. മോട്ടോർസൈക്കിന് USD ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഫുൾ ഡിജിറ്റൽ, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിൽ വരുന്നത്. അതോടൊപ്പം ഡിജിറ്റൽ ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ട്മീറ്റർ, സർവ്വീസ് ഡ്യൂ ഇന്റിക്കേറ്റർ എന്നിവ പോലുള്ള സവിശേഷതകളുമായി ബൈക്ക് വരുന്നത്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

മോട്ടോർ സൈക്കിളിന് പരുക്കൻ ഭാവം നൽക്കുന്ന ഉയർന്ന ഹാൻഡിൽ ബാർറുകളുമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ആകർഷകമായ അപ്പീലിനും പരുക്കൻ ക്യാരക്ടറിനും ഒരു അപ്പ്സ്വേപ്റ്റ് എക്സ്ഹോസ്റ്റ് സിസ്റ്റം CB200X അവതരിപ്പിക്കുന്നു.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

കൂടുതൽ ദീർഘദൂര റൈഡിംഗിന് സഹായകമാകുന്ന അപ്പ്റൈറ്റ് റൈഡിംഗ് പൊസിഷൻ ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 184 സിസി, സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഹോണ്ട CB200X -ന്റെ ഹൃദയം.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഈ മോട്ടോർ 17 bhp കരുത്തും 16.1 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സിലേക്ക് എഞ്ചിൻ യൂണിറ്റ് കണക്ട് ചെയ്തിരിക്കുന്നു. സുരക്ഷാ സവിശേഷതകളിൽ ഡ്യുവൽ-ചാനൽ ABS മാത്രമാണ് വരുന്നത്.

ഇന്ത്യൻ വിപണിയിൽ CB200X അഡ്വഞ്ചർ ടൂററിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് ഇരുചക്ര വാഹന ഭീമൻ. പുതിയ അഡ്വഞ്ചർ ടൂററർ മോഡലിന് പിന്നാലെ ക്രൂയിസർ മോഡലുകളും, മാക്സി സ്കൂട്ടറുകളും, ഇലക്ട്രിക് മോഡലുകളും ബ്രാൻഡിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
English summary
Honda motorcycles starts deliveries of all new cb200x adventure tourer in india
Story first published: Tuesday, September 7, 2021, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X