അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

രാജ്യത്ത് അഡ്വഞ്ചര്‍ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുവെന്ന് മനസ്സിലാക്കിയി ഹോണ്ട, പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. നാളെ (ഓഗസ്റ്റ് 19) മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

പുതിയ മോട്ടോര്‍സൈക്കിള്‍ ഹോര്‍നെറ്റ് 2.0 ന്റെ ആര്‍ക്കിടെക്ക്ച്ചറിനെയും പ്ലാറ്റ്‌ഫോമിനെയും അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ കൂടുതല്‍ ഓഫ്-റോഡ് പ്രബലമായ നിലപാട് അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

പുതിയ അഡ്വഞ്ചര്‍ മോഡലിന്റെ നെയിംപ്ലേറ്റ് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇതിന് 'NX200' എന്ന് പേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഏതാനും ടീസര്‍ വീഡിയോകള്‍ ഇതിനകം തന്നെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന ബൈക്കിന്റെ ബിറ്റുകളും വിവരങ്ങളും വെളിപ്പെടുത്തുന്നതാണ് ഈ ടീസര്‍ വീഡിയോകള്‍. ഹോര്‍നെറ്റ് 2.0-ന്റെ എഞ്ചിനും പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കിയായിരിക്കും പുതിയ അഡ്വഞ്ചര്‍ മോഡല്‍ വിപണിയില്‍ എത്തുക.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

184 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാകും ഈ മോഡലിന് കരുത്ത് നല്‍കുക. ഈ പവര്‍ട്രെയിന്‍ 17 bhp പരമാവധി കരുത്ത് വികസിപ്പിക്കും, 16 Nm ടോര്‍ക്കിന്റെ പിന്തുണയും ഇതിനുണ്ടാകുമെന്നാണ് സൂചന. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കും.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ടീസര്‍ വീഡിയോകളില്‍ വെളിപ്പെടുത്തിയതുപോലെ, ബൈക്കിന് മധ്യ വലുപ്പത്തിലുള്ള ബ്ലാക്ക് നിറമുള്ള വിന്‍ഡ്സ്‌ക്രീന്‍ ഫീച്ചര്‍ ചെയ്യും, അത് അതിന്റെ ഹോര്‍നെറ്റ്-പ്രചോദിത ഫ്രണ്ട് ഹെഡ്‌ലാമ്പിന് മുകളിലാകും ഘടിപ്പിക്കുക.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

വരാനിരിക്കുന്ന അഡ്വഞ്ചര്‍ മോഡലിലെ മറ്റ് പ്രധാന ഹൈലൈറ്റുകളില്‍ ബ്ലിങ്കറുകളുള്ള പരുക്കന്‍ രൂപത്തിലുള്ള നക്കിള്‍ ഗാര്‍ഡുകള്‍, വിശാലമായ ഹാന്‍ഡില്‍ബാര്‍, ചുറ്റും എല്‍ഇഡി ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

പുറകില്‍ ഒരൊറ്റ മോണോ-ഷോക്ക് യൂണിറ്റിനൊപ്പം ബാക്കപ്പ് ചെയ്യുന്ന അപ്‌സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും ഫീച്ചര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. പുതിയ അഡ്വഞ്ചര്‍ മോഡലിനെ ഉപയോഗിച്ച് ഈ ശ്രേണിയില്‍ സവിശേഷമായ ഉപഭോക്തൃ അടിത്തറയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ശ്രേണിയില്‍ മോട്ടോര്‍സൈക്കിള്‍ സ്പെയ്സില്‍ ബൈക്കിന് നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. ഇതിന് ഏകദേശം 1.50-1.60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ഈ വിലയില്‍, ബൈക്ക് ഹീറോ എക്‌സ്പള്‍സ് 200 ശ്രേണിയെക്കാള്‍ ചെല വേറിയതായിരിക്കും, എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോട്ടോര്‍സൈക്കിളിനേക്കാള്‍ താങ്ങാവുന്ന വിലയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ബൈക്കിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമാകും കമ്പനി വെളിപ്പെടുത്തുക. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍, 200-400 സിസി സെഗ്മെന്റ് വളരെ മികച്ച രീതിയില്‍ ജനപ്രീതി നേടുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ബജാജ്, കെടിഎം, ഹീറോ മോട്ടോകോര്‍പ്പ്, ടിവിഎസ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയവര്‍ക്കൊപ്പം ഒരു കൈ പയറ്റാനാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയും ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അതിന്റെ പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ ഭൂരിഭാഗവും ആഗോള പോര്‍ട്ട്ഫോളിയോയില്‍ നിന്ന് എക്‌സ്‌ക്ലൂസീവ് ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്നുണ്ടെങ്കിലും, വിശാലമായ വിപണിയില്‍ കമ്പനിയുടെ പ്രാഥമിക ശ്രദ്ധ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ആണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

ഹോണ്ട CBR250R ഒരു പ്രതീക്ഷയായിരുന്നു, പക്ഷേ ഫെയര്‍ ചെയ്ത സ്‌പോര്‍ട്‌സ് ബൈക്ക് ഒരു പതിറ്റാണ്ട് പഴക്കമുള്ളതാണ്, 2020-ല്‍ അത് നിര്‍ത്തലാക്കി. എന്നാല്‍ ഹോര്‍നെറ്റ് 2.0, 200 സിസി വിഭാഗത്തില്‍ ഹോണ്ട തങ്ങളുടെ നിലപാട് പുതുക്കി.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

CB350 ഉപയോഗിച്ച് ഹോണ്ട 350 സിസി സെഗ്മെന്റില്‍ പ്രവേശിച്ചു. ഇപ്പോള്‍ ഈ രണ്ട് എഞ്ചിന്‍ പ്ലാറ്റ്‌ഫോമുകളും ഭാവിയില്‍ വിശാലമായ മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇലക്ട്രിക് ശ്രേണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് കമ്പനി. ഇന്ത്യയില്‍ ഇതിനോടകം തന്നെ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി കമ്പനി പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള കൂടുതല്‍ സ്ഥിരീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല.

അഡ്വഞ്ചര്‍ ശ്രേണിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ഹോണ്ട; NX200 അവതരണം നാളെ

അതേസമയം ചൈന ഉള്‍പ്പടെയുള്ള മറ്റ് വമ്പന്‍ വിപണികളില്‍ ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റില്‍ ഹോണ്ട ഇതിനകം തന്നെ മോഡലുകളെ എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹോണ്ട മോട്ടോര്‍ കമ്പനിയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യു-ഗോ എന്ന പേരില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത് കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Most Read Articles

Malayalam
English summary
Honda new 200cc adventure motorcycle nx200 based on hornet will launch tomorrow in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X