ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ ഏറിവരുകയാണ്. ഇത് മനസ്സിലാക്കി ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും, വിവിധ സംസ്ഥാന സര്‍ക്കാരുകളും നിരവധി പദ്ധതികളാണ് അവതരിപ്പിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

നിര്‍മാണ കമ്പനികള്‍ക്കും ഇത്തരം പ്രഖ്യാപനങ്ങള്‍ ശക്തി പകരുന്നുവെന്ന് വേണം പറയാന്‍. വാഹന നിര്‍മാതാക്കള്‍ ക്രമേണ ഇലക്ട്രിക്കിലേക്ക് മാറുമ്പോള്‍, വരും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പുതിയ സാങ്കേതികവിദ്യകള്‍ ദൃശ്യമാകുമെന്ന് വ്യക്തമാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പ്രമുഖ ഇരുചക്ര വാഹന ബ്രാന്‍ഡുകള്‍ തങ്ങളുടെ ഭാവിയിലെ വൈദ്യുത മൊബിലിറ്റി പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍, ഹോണ്ട ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിക്കായുള്ള പദ്ധതികള്‍ പരസ്യമായി പങ്കുവെച്ചിട്ടില്ല.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ജാപ്പനീസ് നിര്‍മാതാക്കള്‍ ഭാവിയില്‍ ഇലക്ട്രിക് ടു അല്ലെങ്കില്‍ ത്രീ വീലറുകള്‍ പോലുള്ള ചെറിയ വലിപ്പത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റിക്കായി മൊബൈല്‍ പവര്‍ പായ്ക്ക് എന്ന പുതിയ പോര്‍ട്ടബിള്‍, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനം വികസിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇത് അടിസ്ഥാനപരമായി വൈദ്യുതി സ്രോതസ്സായി ഉപയോഗിക്കുന്നതിന് വൈദ്യുതി സംഭരിക്കുന്ന ഒരു കപ്പാസിറ്ററാണ്. ഈ പ്ലാറ്റ്‌ഫോമിനായി ഹോണ്ട നിലവില്‍ ഒരു ഹോം ചാര്‍ജറില്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇലക്ട്രിക് ട്രൈസൈക്കിള്‍ ടാക്‌സികളിലോ റിക്ഷകളിലോ ഹോണ്ട ഇന്ത്യയില്‍ സ്വാപ്പ് ചെയ്യാവുന്ന ഈ ബാറ്ററി പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ത്രീ-വീലറുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തിക്കാനുള്ള നിശ്ചിത പദ്ധതികളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഭാവിയിലെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കുമായി ഈ പ്ലാറ്റ്‌ഫോം പരീക്ഷിച്ച് വരികയാണ്. 2024 ഓടെ മൂന്ന് പുതിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതില്‍ പദ്ധതികളുണ്ടെന്ന് ജാപ്പനീസ് നിര്‍മാതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഇതില്‍ 50 സിസിക്ക് തുല്യമായ ഇലക്ട്രിക് മോപ്പെഡ് ഉള്‍പ്പെടുന്നു, മറ്റ് രണ്ട് ഇ-സ്‌കൂട്ടര്‍, ഇ-മോട്ടോര്‍സൈക്കിള്‍ എന്നിവയും ലക്ഷ്യമിടുന്നു. 125 സിസി പ്രകടന മേഖലയിലാണ് മറ്റ് മോഡലുകളുടെ ശ്രദ്ധ. നഗരത്തിലെ ഉയര്‍ന്ന പ്രകടന മോഡലുകളേക്കാള്‍ നഗര, യൂട്ടിലിറ്റേറിയന്‍ ഇരുചക്ര വാഹനങ്ങള്‍ കൂടുതല്‍ വില്‍പ്പന അളവ് സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഔട്ട്പുട്ട് കണക്കുകള്‍ വളരെ വലുതല്ലാത്തതിനാല്‍, വമ്പിച്ച ബാറ്ററി പായ്ക്കുകള്‍ തെരഞ്ഞെടുക്കുന്നതിനുപകരം, ഹോണ്ടയ്ക്ക് അതിന്റെ PCX ഇലക്ട്രിക് ഇ-സ്‌കൂട്ടറില്‍ ഇതിനകം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്വാപ് ചെയ്യാവുന്ന മൊബൈല്‍ പവര്‍ പായ്ക്ക് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയും.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കൂടുതല്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഈ പ്ലാറ്റ്‌ഫോം വിപുലീകരിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നു. ഒരു സമയം ഒരു ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഹോം ചാര്‍ജറില്‍ ഹോണ്ട പ്രവര്‍ത്തിക്കുന്നുണ്ടെന്നും സമീപകാല റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സ്വാപ്പിംഗ് സ്റ്റേഷനുകളിലെ ചാര്‍ജറുകള്‍ക്ക് ഒരേസമയം രണ്ട് ബാറ്ററി പായ്ക്കുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. കെടിഎം, പിയാജിയോ, യമഹ എന്നിവയുമായി ഹോണ്ട ഒരു ആഗോള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇതിനകം തന്നെ അറിയാം.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ പ്ലാറ്റ്‌ഫോം പൂര്‍ണ്ണമായും വികസിക്കുകയും പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുമ്പോള്‍, സ്വന്തം മൊബൈല്‍ പവര്‍ പായ്ക്ക് സിസ്റ്റം കാലക്രമേണ വികസിക്കുകയും കൂടുതല്‍ സാര്‍വത്രികമാവുകയും ചെയ്യും.

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ബാറ്ററി സ്വാപ്പിംഗ് ടെക്ക് ഉപയോഗിക്കുമെന്ന് ഹോണ്ട; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ സംഭവവികാസങ്ങള്‍ ഇന്ത്യ പോലുള്ള വിപണികള്‍ക്ക് അങ്ങേയറ്റം അനുകൂലമാണ്. 125 സിസി തുല്യമായ ഇ-സ്‌കൂട്ടറും ഇ-മോട്ടോര്‍സൈക്കിളും ഹോണ്ടയ്ക്ക് ഇന്ത്യയിലെ ഇവി ലൈനപ്പിന് മികച്ച തുടക്കം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
Honda Planning To Introduce Battery Swapping Tech For Electric Scooter, Find Here All Details. Read in Malayalam.
Story first published: Saturday, June 26, 2021, 8:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X