ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള രണ്ട് ജനപ്രീയ സ്‌കൂട്ടറുകളാണ് ആക്ടിവയും ഡിയോയും. വളരെ കാലമായി ഇരുമോഡലുകളും ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും നേടിക്കൊടുക്കുന്നു.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ രണ്ട് സ്‌കൂട്ടറുകള്‍ക്കും പുതിയ വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കമ്പനി ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖ പ്രകാരം, ആക്ടിവയ്ക്കും ഡിയോയ്ക്കും യഥാക്രമം രണ്ടും നാലും വകഭേദങ്ങള്‍ ലഭിക്കും.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഹോണ്ട ആക്ടിവ നിലവില്‍ 6G, ആക്ടീവ 125 വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റുചെയ്ത വേരിയന്റുകളില്‍ ആക്ടിവ 6G, ആക്ടിവ 6G LED എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ കമ്പനി, DLX വേരിയന്റില്‍ എല്ലാ എല്‍ഇഡി ലൈറ്റിംഗും ഹോണ്ട ആക്ടിവ വാഗ്ദാനം ചെയ്യുന്നു.

STD വേരിയന്റിന് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു. അതിനാല്‍ പുതിയ വേരിയന്റുകള്‍ എന്തെല്ലാം നവീകരണങ്ങളാകും കൊണ്ടുവരുകയെന്ന് ഇതുവരെ വ്യക്തമല്ല.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഹോണ്ട ആക്ടിവയ്ക്ക് ഇപ്പോള്‍ 69,080 മുതല്‍ 72,325 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ആര്‍ടിഒ രേഖകള്‍ പ്രകാരം, ഡിയോ സ്‌കൂട്ടറിനായി നാല് വേരിയന്റുകളാകും കമ്പനി അവതരിപ്പിക്കുക.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഹോണ്ട ഡിയോ നിലവില്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ STD വേരിയന്റിന് 64,510 രൂപയും DLX വേരിയന്റിന് 67,908 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ഹോണ്ട, ഡിയോയില്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, 3D എംബ്ലം, ഡിജിറ്റല്‍ സ്പീഡോമീറ്ററോടുകൂടിയ ഡിയോ എന്നിവയും ഓരോന്നിനും സംയോജിത കാസ്റ്റ് വീലുകളും അവതരിപ്പിച്ചേക്കും.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

പുതിയ വകഭേദങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ഡിസൈനും ഫീച്ചറുകളും അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. 2021 ഉത്സവ സീസണില്‍, വില്‍പന ഏറ്റവും ഉയര്‍ന്ന സമയത്ത്, ഈ പുതിയ വേരിയന്റുകളുടെ അവതരണം ഉണ്ടാകുമെന്നാണ് സൂചന.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഹോണ്ട ഡിയോ സ്‌കൂട്ടര്‍ നിലവില്‍ റെപ്‌സോള്‍ എഡിഷനില്‍ അലോയ് വീലുകളിലും ലഭ്യമാണ്. മറ്റ് വകഭേദങ്ങള്‍ക്ക് സ്റ്റീല്‍ വീലുകളിലും ലഭിക്കും. ഇതിന് DLX, റെപ്‌സോള്‍ വേരിയന്റുകളില്‍ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു, അതേസമയം STD വേരിയന്റിന് ഒരു അനലോഗ് സജ്ജീകരണണമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

നവീകരണങ്ങളോടെ മോഡല്‍ വിപണിയില്‍ എത്തുമെങ്കിലും, ഹോണ്ട ആക്ടിവയുടെയും ഡിയോയുടെയും പുതിയ വകഭേദങ്ങള്‍ക്ക് നിലവിലെ എഞ്ചിന്‍ ലൈനപ്പ് നല്‍കുന്നത് തുടരാം. ഈ 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8,000 rpm-ല്‍ 7.68 bhp കരുത്തും 5,250 rpm-ല്‍ 8.79 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഹോണ്ട ഡിയോയില്‍, ഈ കണക്കുകള്‍ യഥാക്രമം 7.76 bhp കരുത്തും 9 Nm torque ഉം ആയി കാണപ്പെടുന്നു. എഞ്ചിന്‍ ഒരു സിവിടിയില്‍ ഘടിപ്പിച്ചിരിക്കുന്നു. പുതിയ ഘര്‍ഷണം കുറയ്ക്കല്‍ സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ സ്മാര്‍ട്ട് പവര്‍ (eSP), ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഹോണ്ട ഇക്കോ ടെക്‌നോളജി (HET) എന്നിവ ഉള്‍പ്പെടുന്ന ചില അപ്‌ഡേറ്റുകള്‍ ഈ എഞ്ചിന് അടുത്തിടെ ലഭിച്ചിരുന്നു.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

മുന്‍വശത്ത് ടെലിസ്‌കോപിക് സസ്പെന്‍ഷനും പിന്‍ഭാഗത്ത് 3 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷനിലുമാണ് മോഡലുകള്‍ വിപണിയില്‍ എത്തുന്നത്. ഉത്സവകാലത്ത് വില്‍പ്പന തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോഡലുകളുടെ നവീകരിച്ച പതിപ്പുകളെ കമ്പനി അവതരിപ്പിക്കുകയെന്നാണ് സൂചന.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, സാമൂഹിക അകലവും പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ഭീതിയും കണക്കിലെടുത്ത്, ഇന്ത്യയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഈ മാസം ആദ്യം ഹോണ്ട ബിഗ് വിംഗ് വെര്‍ച്വല്‍ ഷോറൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

ഡിജിറ്റല്‍ ഉപഭോക്തൃ ഇന്റര്‍ഫേസ് മെച്ചപ്പെടുത്തുന്നതിനും കോണ്‍ടാക്റ്റ്‌ലെസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും സജ്ജീകരിച്ചിരിക്കുന്ന ഈ ഡിജിറ്റല്‍ ഷോറൂം ഉപഭോക്താക്കള്‍ക്ക് 360 ഡിഗ്രി വെര്‍ച്വല്‍ ഉല്‍പ്പന്ന ശ്രേണിയും ഓണ്‍ലൈന്‍ ഡോക്യുമെന്റേഷനും നേരിട്ടുള്ള ഹോം ഡെലിവറിയും വാഗ്ദാനം ചെയ്യുന്നു.

ഉത്സവകാലം കെങ്കേമമാക്കാന്‍ Honda; Activa, Dio മോഡലുകള്‍ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു

വാങ്ങുന്നവര്‍ക്ക് അവരുടെ സ്ഥലത്തിനനുസരിച്ച് അവരുടെ ഇഷ്ടപ്പെട്ട ഡീലര്‍ഷിപ്പ് തെരഞ്ഞെടുക്കാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങള്‍ ഇഷ്ടാനുസൃതമാക്കാനും കഴിയുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Honda planning to launch new variants for activa and dio launch expecing during festive season
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X