ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ജൂണ്‍ മാസത്തോടെയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട തങ്ങളുടെ ബൈക്കുകളിലെ രാജാവ് എന്ന് അറിയപ്പെടുന്ന ഗോള്‍ഡ് വിംഗ് ടൂറിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഈ പ്രീമിയം മോഡലിന് 37.20 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ആദ്യബാച്ച് പൂര്‍ണമായും വിറ്റഴിച്ചുവെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. എത്ര യൂണിറ്റുകളാണ് ബുക്ക് ചെയ്തത് എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ഇപ്പോഴിതാ അത്തരത്തില്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് വാഹനം കൈമാറി തുടങ്ങിയിരിക്കുകയാണ് നിര്‍മാതാക്കള്‍. രണ്ട് വേരിയന്റുകളിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ഇതില്‍ മാനുവല്‍ വേരിയന്റിന് 37.20 ലക്ഷം രൂപയും DCT വേരിയന്റിന് 39.16 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് പേള്‍ ഗ്ലെയര്‍ വൈറ്റ് കളര്‍ ഓപ്ഷനിലും DCT മോഡല്‍ ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്കില്‍ മാറ്റ് മോറിയന്‍ ബ്ലാക്ക് പെയിന്റിലും ലഭ്യമാണ്.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഒരേ 1,833 സിസി, ഫ്‌ലാറ്റ്-ആറ്, ലിക്വിഡ്-കൂള്‍ഡ്, ബിഎസ് VI എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 5,500 rpm-ല്‍ 124.7 bhp പരമാവധി കരുത്തും 4,500 rpm-ല്‍ 170 Nm torque ഉം സൃഷ്ടിക്കുന്നു.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

2021 ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിലെ സമഗ്ര സവിശേഷത പട്ടികയില്‍ പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ്, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന സ്‌ക്രീന്‍, രണ്ട് യുഎസ്ബി ടൈപ്പ്-C പോര്‍ട്ടുകള്‍, ഏഴ് ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ഗൈറോകോംപാസ് നാവിഗേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

നവീകരിച്ച ഓഡിയോ, സ്പീക്കര്‍ സിസ്റ്റം, പാസഞ്ചര്‍ ഓഡിയോ നിയന്ത്രണം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ്, സ്മാര്‍ട്ട് കീ ഓപ്പറേഷന്‍ എന്നിവയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളില്‍ ഇടംപിടിക്കുന്നുണ്ട്.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ടൂര്‍, സ്പോര്‍ട്ട്, ഇക്കോണ്‍, റെയിന്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും ബൈക്കില്‍ ഇടംപിടിക്കുന്നു. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഡ്യുവല്‍ കോമ്പൈന്‍ഡ് ബ്രേക്ക് സിസ്റ്റം, ഐഡ്ലിംഗ് സ്റ്റോപ്പ് (DCT വേരിയന്റില്‍ മാത്രം) എന്നിവ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ഹോണ്ട ഗോള്‍ഡ് വിംഗ് ബിഎസ് VI പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റുകളായി (CBU) വരുന്നു. രാജ്യത്തെ ബ്രാന്‍ഡിന്റെ പ്രീമിയം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളിലാണ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കുന്നത്.

ബൈക്കുകളിലെ രാജാവ് നിരത്തുകളിലേക്ക്; ഗോള്‍ഡ് വിംഗ് ടൂറിന്റെ ഡെലിവറി ആരംഭിച്ച് ഹോണ്ട

ലോകമെമ്പാടുമുള്ള പ്രീമിയം ക്രൂയിസര്‍ കമ്മ്യൂണിറ്റി അംഗീകരിക്കുന്ന ജാപ്പനീസ് നിര്‍മ്മിത ചുരുക്കം മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹോണ്ട ഗോള്‍ഡ് വിംഗ്. ഹോണ്ട ഗോള്‍ഡ് വിംഗ് ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡ് ഡാര്‍ക്ക് ഹോഴ്‌സ്, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ്, ഇന്ത്യയിലെ മറ്റ് ക്രൂയിസറുകള്‍ മോഡലുകള്‍ എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Started BS6 Gold Wing Tour Deliveries In India, Find Here All New Details. Read in Malayalam.
Story first published: Tuesday, July 13, 2021, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X