ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

റോയൽ എൻഫീൽഡിന്റെ ആധിപത്യമുള്ള 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ട മോട്ടോർസൈക്കിൾസ് ആന്റ് സ്‌കൂട്ടേർസ് ഇന്ത്യ പുതിയ ക്ലാസിക് മോട്ടോർസൈക്കിളുകളായ CB 350, CB 350 RS എന്നിവ പുറത്തിറക്കി.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ടയുടെ ബിഗ് വിംഗ് പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയാണ് ഈ മോട്ടോർസൈക്കിളുകൾ വിൽക്കുന്നത്. ഇതിന് മുമ്പ് 2020 ഏപ്രിലിൽ CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ കമ്പനി നിർത്തലാക്കിയിരുന്നു.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2020 ഏപ്രിൽ 1 മുതൽ കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ കാരണമാണ് ഹോണ്ട CB 300 R നിർത്തലാക്കിയത്. ബിഎസ് VI കംപ്ലയിന്റ് എഞ്ചിൻ ഉപയോഗിച്ച് രാജ്യത്ത് തിരിച്ചുവരവിന് നേക്കഡ് റോഡ്‌സ്റ്റർ തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നു. വാസ്തവത്തിൽ, ഹോണ്ട ടൂ-വലേർസ് 2021 ഏപ്രിലിൽ CB 300 R യുടെ എട്ട് യൂണിറ്റുകൾ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ബിഗ് വിംഗ് ഡീലർഷിപ്പ് ശൃംഖല വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. കമ്പനിയുടെ പുതിയ മോഡലുകളായ CB350, CB350 RS എന്നിവയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ ബിഗ് വിംഗ് ഡീലർഷിപ്പുകളുടെ വിൽപ്പന കൂടുതൽ ഉയർത്താനാണ് ബിഎസ് VI-കംപ്ലയിന്റ് CB 300 R ഉപയോഗിച്ച് ഹോണ്ട ലക്ഷ്യമിടുന്നത്.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2021 ഹോണ്ട CB 300 R -ന് ബിഎസ് VI-കംപ്ലയിന്റ് 286 സിസി ലിക്വിഡ്-കൂൾഡ്, DOHC, സിംഗിൾ സിലിണ്ടർ എഞ്ചിനുമായി വരും. ബിഎസ് IV അവതാരത്തിൽ ഈ എഞ്ചിൻ 31.4 bhp കരുത്തും 27.5 Nm torque ഉം വാഗ്ദാനം ചെയ്തിരുന്നു. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ബന്ധിപ്പിക്കും.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സസ്പെൻഷൻ മെക്കാനിസത്തിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് പ്രോ-ലിങ്ക് സിംഗിൾ ഷോക്കും ഉൾപ്പെടും. ബ്രേക്കിംഗിനായി, ബൈക്കിന് 296 mm ഫ്രണ്ട് ഡിസ്കും 220 mm റിയർ ഡിസ്കും ലഭിക്കും.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഒരു ഡ്യുവൽ-ചാനൽ ABS സിസ്റ്റം സ്റ്റാൻഡേർഡായി വരും. ബിഎസ് IV മോഡലിന് 143 കിലോഗ്രാം ഭാരം, 10 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്ക് എന്നിവ ഉണ്ടായിരുന്നു.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഹോണ്ട നിയോ സ്പോർട്സ് കഫെ കൺസെപ്റ്റിൽ രൂപകൽപ്പന ചെയ്ത 2021 ഹോണ്ട CB 300 R ഹോണ്ട CB 1000 R -ന്റെ ചെറിയ പതിപ്പ് പോലെ കാണപ്പെടുന്നു.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

മോട്ടോർ സൈക്കിളിന് ബ്രഷ്ഡ് അലുമിനിയം റേഡിയേറ്റർ ഷ്രൗഡ്, സ്റ്റീൽ ട്യൂബുലാർ ഫ്രെയിമിന്റെ പ്രീമിയം ഫിനിഷ് ഭാഗങ്ങൾ, ക്രോമിനൊപ്പം കോൺട്രാസ്റ്റിംഗ് ബ്ലാക്ക് നിറമുള്ള ഡ്യുവൽ-ചേംബർ എക്‌സ്‌ഹോസ്റ്റ്, ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, പീക്ക് ഹോൾഡ് ഫംഗ്ഷനുള്ള ഒരു എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ എന്നിവ ലഭിക്കുന്നു. 110 ഇഞ്ച് അലോയി വീലുകൾ 110/70 R-17 റേഡിയലും 150/60 R-17 ഡൺലപ്പ് റേഡിയൽ ഫ്രണ്ട്, റിയർ ടയറുകളും വരുന്നു.

ബിഎസ് VI കംപ്ലയിന്റ് CB 300 R നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

2021 ഹോണ്ട CB 300 R -ന്റെ ബിഎസ് IV പതിപ്പ് 2.42 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വിപനയ്ക്കെത്തിയിരുന്നു. ബിഎസ് VI അവതാരത്തിൽ, CB 300 R -ന് 10,000 രൂപ വരെ വിലവർധന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda To Launch BS6 CB 300 R Naked Streetfighter In India. Read in Malayalam.
Story first published: Thursday, May 27, 2021, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X