2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

നവീകരിച്ച 2021 CBR150R മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട. ഇതിന്റെ പ്രാരംഭ പതിപ്പിന് 12,499 RM (ഏകദേശം 2.21 ലക്ഷം രൂപ) വിലയായി നല്‍കണം.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

പുതുക്കിയ മോട്ടോര്‍സൈക്കിള്‍ CBR250RR- ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നും കമ്പനി അറിയിച്ചു. നവീകരിച്ച ഡിസൈന്‍, ഫ്രണ്ട് ഹെഡ്‌ലാമ്പിന് ഒരു ക്വാഡ്-എല്‍ഇഡി സജ്ജീകരണവും ഒരു ചരിഞ്ഞ വിസറും ഷാര്‍പ്പായിട്ടുള്ള ഫെയറിംഗും ഇതിന് ലഭിക്കുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ഗോള്‍ഡന്‍-ഫിനിഷ്ഡ് USD ഫ്രണ്ട് ഫോര്‍ക്കുകളും നവീകരിച്ച മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. അത് മോട്ടോര്‍സൈക്കിളിനെ വളരെ പ്രീമിയമായി കാണപ്പെടുന്നതിന് സഹായിക്കുന്നുവെന്നും ഹോണ്ട അറിയിച്ചു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

മോട്ടോര്‍സൈക്കിള്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒപ്പം ഒരു നേര്‍ത്ത ടെയില്‍ലൈറ്റും വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ഇതിന് ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഒരു ഉയര്‍ന്ന എക്സ്ഹോസ്റ്റും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

റൈഡിംഗ് പൊസിഷന്‍ വളരെ പ്രതിബദ്ധതയില്ലാതെ സ്‌പോര്‍ട്ടി ആണ്. മലേഷ്യ-സ്‌പെക്ക് മോഡല്‍ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്-മാറ്റ് ചാര്‍ക്കോള്‍ ഗ്രേ മെറ്റാലിക്, കാന്‍ഡി സിന്റിലേറ്റ് റെഡ്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളാണ്, ബ്ലൂ ബാക്ക് ലൈറ്റിംഗും, അതില്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററും ഇന്ധന ഉപഭോഗ റീഡൗട്ടും ഉള്‍പ്പെടുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ബ്രേക്കിംഗ് സിസ്റ്റത്തില്‍ രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ അടങ്ങിയിരിക്കുന്നു, ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷ വലയും എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നലും (EES) സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. പിന്‍ സസ്‌പെന്‍ഷനില്‍ പ്രോ-ലിങ്ക് മോണോഷോക്ക് സിസ്റ്റം അടങ്ങിയിരിക്കുന്നതായും കാണാം.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ഇനി എഞ്ചിന്‍ സജ്ജീകരണത്തിലേക്ക് വന്നാല്‍, മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത് 149 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 9,000 rpm-ല്‍ 16.3 bhp കരുത്തും 7,000 rpm-ല്‍ 14.4 Nm torque ഉം സൃഷ്ടിക്കുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ഇന്തോനേഷ്യ സ്‌പെക്ക് CBR150R നെ അപേക്ഷിച്ച്, ഇത് ഏകദേശം 1 PS ഉം 0.7 Nm കുറഞ്ഞ പവര്‍ ഔട്ട്പുട്ടും ആണ് കാണിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്, ഒരു സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ബൈക്കിന് ഇരുവശത്തും 17 ഇഞ്ച് വീലുകളും മുന്‍വശത്ത് 100/80 ടയറുകളും പിന്നില്‍ 130/70 ടയറുകളും ഉണ്ട്, രണ്ടും ട്യൂബ്‌ലെസ് ആണെന്നും കമ്പനി അറിയിച്ചു. ഹോണ്ട CBR150R ഉടന്‍ തന്നെ ഇന്ത്യയില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍, ജാപ്പനീസ് നിര്‍മ്മാതാവ് അടുത്തിടെ CB200X എന്നൊരു അഡ്വഞ്ചര്‍ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹോര്‍നെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ള ഒരു എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണിത്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

ഇത്തരം മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, ഹോണ്ട നിലവില്‍ ബിഗ് വിംഗ് ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് ഇന്ത്യയിലുടനീളം വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് ബിഗ്വിംഗ് വെര്‍ച്വല്‍ ഷോറൂം ആടുത്തിടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

പുതിയ ഹോണ്ട വെര്‍ച്വല്‍ ഷോറൂം എല്ലാ ബിഗ് വിംഗ് മോഡലുകളും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ വെര്‍ച്വല്‍ ഷോറൂം ഇതാണെന്ന് ഹോണ്ട അവകാശപ്പെടുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഹോണ്ടയുടെ ബിഗ് വിംഗ് ഉല്‍പ്പന്ന ശ്രേണിയില്‍ 3600 വെര്‍ച്വല്‍ പ്രൊഡക്റ്റ് ഡെമോ, ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന്‍, ഡയറക്റ്റ്-ടു-ഹോം ഡെലിവറി, വെര്‍ച്വല്‍ ചാറ്റ് പിന്തുണ എന്നിവ ഉള്‍ക്കൊള്ളുന്നു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

നിലവില്‍ ഹോണ്ട ഹൈനസ് CB350 മാത്രമാണ് ഫീച്ചര്‍ ചെയ്യുന്നതെങ്കിലും, പ്ലാറ്റ്‌ഫോമില്‍ ഉടന്‍ തന്നെ ഹോണ്ട ബിഗ് വിംഗ് ലൈനപ്പിന്റെ ഭാഗമായ പ്രീമിയം മോഡലുകളുടെ മുഴുവന്‍ ശ്രേണിയും ഉള്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

'വെര്‍ച്വല്‍ ഷോറൂം ആരംഭിക്കുന്നതോടെ, ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സൗകര്യവും കണക്കിലെടുത്ത് തങ്ങളുടെ ഉല്‍പ്പന്ന ഓഫറുകള്‍ ഉപഭോക്താക്കളിലേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ്. ലിമിറ്റഡ് ഡയറക്ടര്‍ - സെയില്‍സ് & മാര്‍ക്കറ്റിംഗ് യദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

2021 CBR150R അവതരിപ്പിച്ച് Honda; എതിരാളി Yamaha R15

തങ്ങളുടെ ഉപഭോക്താക്കളുടെ അതുല്യമായ പ്രതീക്ഷകള്‍ സന്തുലിതമാക്കുകയും അവരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്ക് ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ വിപണനക്കാരെ പ്രാപ്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹോണ്ട ബിഗ്‌വിംഗിന് കീഴിലുള്ള തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണി വാഗ്ദാനം ചെയ്യുന്ന വെര്‍ച്വല്‍ ഇന്റര്‍ഫേസ് തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Honda unveiled 2021 cbr150r with new updates will rival yamaha r15
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X