ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

2022 ന്റെ ആദ്യ പകുതി മുതല്‍ ഇന്ത്യയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കായി ബാറ്ററി പങ്കിടല്‍ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹോണ്ട. ഇതിനായി കമ്പനി സ്വാപ്പ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി സംവിധാനമായ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഇ (MPP e) ഉപയോഗിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ഒരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം, എന്തിനാണ് ഓട്ടോ റിക്ഷകള്‍? എന്നാല്‍, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സിസ്റ്റത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണിതെന്നാണ് ഹോണ്ട വിശ്വസിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

എല്ലാത്തിനുമുപരി, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന, ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരാന്‍ കമ്പനി അതേ ബാറ്ററി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ജാപ്പനീസ് നിര്‍മ്മാതാവ് ബാറ്ററി പങ്കിടല്‍ സേവനം സ്ഥാപിക്കുന്നതിനും തെരഞ്ഞെടുത്ത നഗരങ്ങളില്‍ സ്വാപ്പ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന ഒരു സബ്‌സിഡിയറി സൃഷ്ടിക്കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ഇലക്ട്രിക് റിക്ഷ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആദ്യം തെരഞ്ഞെടുത്ത നഗരങ്ങളില്‍ ബാറ്ററി പങ്കിടല്‍ സേവനം ആരംഭിക്കുമെന്നും തുടര്‍ന്ന് മറ്റ് നഗരങ്ങളിലേക്ക് ഘട്ടം തിരിച്ച് വിപുലീകരിക്കുമെന്നുമാണ് കമ്പനി പറയുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ഇലക്ട്രിക് റിക്ഷ ഡ്രൈവര്‍ക്ക് അടുത്തുള്ള സ്വാപ്പ് സ്റ്റേഷനില്‍ പോയി തീര്‍ന്ന ബാറ്ററി പായ്ക്ക് മാറ്റി, പുതിയത് ഉപയോഗിച്ച് റിക്ഷയുടെ റൈഡ് ചെയ്യുന്നത് തുടരാം. ഇത് ഒരു വൈദ്യുത വാഹനത്തിന് വലിയ തോതില്‍ ചാര്‍ജ് ചെയ്യാനുള്ള സമയം കുറയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ഈ ബാറ്ററി പായ്ക്ക് ഇന്ത്യയില്‍ തന്നെയാകും നിര്‍മ്മിക്കപ്പെടുകയെന്നും ഹോണ്ട വ്യക്തമാക്കുന്നു. 10.3 കിലോ മാത്രമാകും ഇതിന്റെ ഭാരം. ഇത് സ്വാപ്പിംഗ് വളരെ എളുപ്പമാക്കുന്നു. ചാര്‍ജ് ചെയ്യാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമാണ്. ഇലക്ട്രിക് റിക്ഷ ഉപയോഗിക്കുന്ന മോട്ടോറിനെ ആശ്രയിച്ചിരിക്കും ബാറ്ററി നല്‍കുന്ന ശ്രേണിയെന്നും കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

വാസ്തവത്തില്‍, 2021 ഫെബ്രുവരിയില്‍ 2 ലക്ഷം കിലോമീറ്ററിലധികം ഓടുന്ന 30 ഇലക്ട്രിക് റിക്ഷകള്‍ പരീക്ഷിച്ചപ്പോള്‍ തന്നെ ഹോണ്ട ഈ ബാറ്ററി പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഹോണ്ടയുടെ ബാറ്ററി പായ്ക്കുകള്‍ ബിസിനസ്സ് അടിസ്ഥാനത്തില്‍ എത്രത്തോളം ലാഭകരമാണെന്ന് പഠിക്കാന്‍ ഇത് സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

കൂടാതെ ഇന്ത്യയെപ്പോലുള്ള ഒരു ഡിമാന്‍ഡിംഗ് രാജ്യത്ത് പലപ്പോഴും കാലാവസ്ഥാ വ്യതിയാനവും ഗതാഗതം കൂടുതലുള്ളതും റോഡുകള്‍ പലപ്പോഴും നല്ല രീതിയില്‍ നിര്‍മ്മിക്കാത്തതുമായ ഒരു രാജ്യത്ത് ബാറ്ററികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പഠിക്കാനും ഇത് സഹായിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ചെറിയ വലിപ്പത്തിലുള്ള മൊബിലിറ്റി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ഉപകരണങ്ങളും വൈദ്യുതീകരിക്കാനും വിപുലീകരിക്കാനും ഹോണ്ട മൊബൈല്‍ പവര്‍ പാക്കിന് (MPP) വലിയ സാധ്യതകളുണ്ടെന്ന് ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ലൈഫ് ക്രിയേഷന്‍ ഓപ്പറേഷന്‍സ് ചീഫ് ഓഫീസര്‍ മിനോരു കാറ്റോ പറഞ്ഞു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

ഇന്ത്യയില്‍ ബാറ്ററി പങ്കിടല്‍ സേവനം വാഗ്ദാനം ചെയ്യുന്നതിലൂടെ, റിക്ഷകളുടെ ത്വരിതപ്പെടുത്തിയ വൈദ്യുതീകരണത്തിനും പുനരുപയോഗ ഊര്‍ജത്തിന്റെ വിപുലമായ ഉപയോഗത്തിനും ഹോണ്ട സംഭാവന നല്‍കും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

കൂടാതെ, MPP-യുടെ ഉപയോഗം കൂടുതല്‍ വിപുലമായ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് അവരുടെ ജീവിത സാധ്യതകള്‍ വിപുലീകരിക്കുന്നതിന്റെ സന്തോഷത്തോടെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹോണ്ട സേവനം നല്‍കുന്നത് തുടരുകയും ചെയ്യും.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

പോര്‍ട്ടബിള്‍ പവര്‍ സപ്ലൈ, വീടുകളിലെ പവര്‍ സ്റ്റോറേജ് എന്നിവയുള്‍പ്പെടെ വിവിധ ആപ്ലിക്കേഷനുകള്‍ക്ക് (ഇലക്ട്രിക് വാഹനങ്ങളിലെ ഉപയോഗം ഒഴികെ) പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത മൊബൈല്‍ പവര്‍ പാക്ക് 2017-ലാണ് ആദ്യമായി അനാവരണം ചെയ്തത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലൂടെ ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യുക, തുടര്‍ന്ന് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ബാറ്ററി ഉപയോഗിക്കുക എന്നതാണ് ഈ സിസ്റ്റത്തിന്റെ പ്രധാന ആശയം.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗവും വിതരണവും കൂടുതല്‍ മികച്ചതാക്കാന്‍ ഇത് സഹായിക്കുന്നു. MPP e, 26.1Ah/1314Wh റേറ്റുചെയ്ത ശേഷിയുള്ള ആദ്യ തലമുറ ബാറ്ററിയേക്കാള്‍ ഒരു മെച്ചപ്പെടുത്തലാണിതെന്നും ഹോണ്ട അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

2019-20 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും വലിയ കല്‍ക്കരി (64.86%), ലിഗ്‌നൈറ്റ് (85.96%) എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയിലെ വൈദ്യുതി മേഖലയാണ്.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

അതായത്, ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും പുനരുല്‍പ്പാദിപ്പിക്കാനാവാത്ത വിഭവങ്ങളില്‍ നിന്നാണെന്ന് ചുരുക്കം. ഏതുവിധേനയും, വാണിജ്യ വാഹനങ്ങളില്‍ ബാറ്ററിയുടെ കഴിവുകള്‍ ആദ്യം പരിശോധിക്കുന്നത് ഹോണ്ടയുടെ ഒരു മികച്ച നീക്കമാണെന്ന് വേണം പറയാന്‍.

ഇലക്ട്രിക് സ്‌കൂട്ടര്‍ എത്തുന്നതിന് മുമ്പ് ബാറ്ററി പരീക്ഷണം ആരംഭിച്ച് Honda; പദ്ധതികള്‍ ഇങ്ങനെ

കാരണം ഇത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ബാറ്ററിയുടെ ഉപയോഗം യാഥാര്‍ത്ഥ്യമായി അനുകരിക്കാനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോമായി വര്‍ത്തിക്കുന്നു. അന്തിമ ഉല്‍പ്പന്നത്തില്‍ തത്സമയം ബാറ്ററികള്‍ പരിശോധിക്കാനുള്ള ഹോണ്ടയുടെ ആവശ്യകതയും ഇത് കുറയ്ക്കുന്നു. എന്നിരുന്നാലും, MPP e ഉപയോഗിക്കുന്ന ഒരു വാണിജ്യ സ്‌കൂട്ടറായ ഹോണ്ട ബെന്‍ലി e, ജൂണില്‍ പരീക്ഷണയോട്ടം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

Most Read Articles

Malayalam
English summary
Honda will start soon testing battery for its upcoming electric scooter find here all other details
Story first published: Saturday, October 30, 2021, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X