ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് HOP; എതിരാളി Revolt RV400

ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനൊരുങ്ങി ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ HOP. വികസന പരിപാടിയുടെ ഭാഗമായി, ജയ്പൂരിലെ റോഡുകളില്‍ ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു.

ചിലര്‍ സാധാരണ പറയാറുള്ളതുപേലെ, ഇലക്ട്രിക് ബൈക്കുകള്‍ സാധാരണ ബൈക്കുകളേക്കാള്‍ വേഗതയുള്ളതല്ല, ഇ-ബൈക്ക് ഡിസൈനുകള്‍ മികച്ചതല്ല, പെട്രോള്‍ ബൈക്കുകള്‍ ഇ-ബൈക്കുകളേക്കാള്‍ ശക്തമാണ്! ഇതിനെയെല്ലാം പരിഹരിക്കുന്നതാകും പുതിയ ഇലക്ട്രിക് ബൈക്കെന്നാണ് സൂചന.

OXO എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് ബൈക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോലെ, ഒരു മത്സര വിലയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. HOP ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ OXO-യ്ക്ക് ഒരു മുന്‍നിര ഫാസിയയും സുഗമമായ ബോഡി പാനലുകളും ഉള്ള ഒരു സ്‌പോര്‍ട്ടി ഡിസൈന്‍ ഉണ്ടെന്ന് വേണം പറയാന്‍.

ഇതിന് ഒരു എല്‍ഇഡി സജ്ജീകരണമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില പ്രധാന സവിശേഷതകളില്‍ ട്രെന്‍ഡി വിസര്‍, വ്യത്യസ്ത ഡിസൈനിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ഡിആര്‍എല്‍, സിംഗിള്‍ സീറ്റ് ഡിസൈന്‍, ഷോര്‍ട്ട് ടെയില്‍ സെക്ഷന്‍ എന്നിവ ഇലക്ട്രിക് ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ബൈക്കിന് ഒരു എയറോഡൈനാമിക് പ്രൊഫൈല്‍ ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നത്. ഇത് സുഗമമായ എയര്‍ ഫ്‌ലോ ഉറപ്പാക്കുകയും കൂടുതല്‍ ദൂരം താണ്ടാന്‍ മോട്ടോര്‍സൈക്കിളിനെ മികച്ചതാക്കുകയും ചെയ്യുന്നു. OXO നിരവധി കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് പാക്കേജിന്റെ ഭാഗമായിരിക്കും.

ഇലക്ട്രിക് മോഡലിന്റെ വലുപ്പവും അനുപാതവും സാധാരണ 125-150 സിസി ICE പവര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് വളരെ വ്യത്യസ്തമല്ലെന്ന് വേണം പറയാന്‍. OXO- യുടെ പരമാവധി വേഗത മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ ആയിരിക്കും. 30 സെക്കന്‍ഡിനുള്ളില്‍ ഇ-ബൈക്ക് അതിന്റെ ഉയര്‍ന്ന വേഗത കൈവരിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ പരിധിയാണ് പ്രതീക്ഷിക്കുന്നത്. HOP ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പോലെ, OXO ഇ-ബൈക്ക് സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ വാഗ്ദാനം ചെയ്യാം. സ്‌കൂട്ടറുകളാണെങ്കില്‍, ഇരട്ട ബാറ്ററി പാക്കിനൊപ്പം അവയുടെ പരിധി 125 കിലോമീറ്ററാണ്. HOP ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പരമാവധി വേഗത ലിഫിന് 50 കിലോമീറ്ററും ലിയോയ്ക്ക് 60 കിലോമീറ്ററുമാണ്.

OXO ഇലക്ട്രിക് ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനി വെളിപ്പെടുത്തിയേക്കും. OXO- യിലെ സസ്പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉള്‍പ്പെടുന്നു. സുരക്ഷയ്ക്കായി ബൈക്കിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അവതരിപ്പിക്കുമ്പോള്‍, OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റിവോള്‍ട്ട് RV400 എതിരെയാകും മത്സരിക്കുക. ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് സൂചന. മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ കമ്പനി വെളിപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Hop electric motorcycle spied testing will rival revolt rv400
Story first published: Sunday, October 3, 2021, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X