1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

1971 -ലെ യുദ്ധ വിജയത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിനായി ജാവ മോട്ടോർസൈക്കിൾസ് തങ്ങളുടെ ആധുനിക ക്ലാസിക് ജാവയ്ക്കായി രണ്ട് പുതിയ നിറങ്ങൾ അവതരിപ്പിച്ചു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

രണ്ട് ബൈക്കുകളുടെയും എക്സ്-ഷോറൂം വില 1.93 ലക്ഷം രൂപയാണ്. കമ്പനിയുടെ എല്ലാ ഡീലർഷിപ്പുകളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ വീര്യവും ധൈര്യവും അനുരണനം ചെയ്യുന്ന കാക്കി, മിഡ്‌നൈറ്റ് ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

ആർമി ഇൻ‌സിഗ്നിയ അടങ്ങുന്ന ഒരു സ്മാരക എംബ്ലവും 1971 -ലെ വിജയത്തെ പ്രതീകപ്പെടുത്തുന്ന ഒരു ‘ലോറൽ റീത്തും' ബൈക്കുകളിൽ കാണാം. ഈ ചിഹ്നം ത്രിവർണ്ണ വരകളാൽ ചുറ്റപ്പെട്ട ഫ്യുവൽ ടാങ്കിന്റെ നടുവിൽ നൽകിയിരിക്കുന്നു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

കരസേനയുടെ ചിഹ്നം അവതരിപ്പിക്കുന്ന ആദ്യത്തെ പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകളാണ് ജാവ കാക്കി, ജാവ മിഡ്‌നൈറ്റ് ഗ്രേ എന്നിവയെന്ന് കമ്പനി പറയുന്നു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

കാക്കി, മിഡ്‌നൈറ്റ് ഗ്രേ ഷേഡുകൾ മാറ്റ് ഫിനിഷിൽ പൂർത്തിയാക്കിയിരിക്കുന്നത്, മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ ഉടനീളം ഒരു ബ്ലാക്ക് തീം അവതരിപ്പിക്കുന്നു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

എഞ്ചിൻ ഇപ്പോൾ ബ്രഷ്ഡ് ഫിന്നുകളും മൊത്തത്തിലുള്ള ബ്ലാക്ക് തീമിനൊപ്പം നിൽക്കാൻ ബ്ലാക്ക്ഔട്ട് സ്പോക്ക് റിമ്മുകളുമായിട്ടാണ് മോട്ടോർ സൈക്കിൾ വരുന്നത്.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

കൂടാതെ, ബൈക്കുകൾ‌ക്ക് മെച്ചപ്പെടുത്തിയ സീറ്റുകൾ ലഭക്കുന്നു. ഇവ പുനർ‌രൂപകൽപ്പന ചെയ്ത സീറ്റ് പാൻ‌, കുഷ്യനിംഗ് എന്നിവ ഉപയോഗിച്ച് റൈഡർ‌ കംഫർ‌ട്ട് ഉയർത്തുന്നു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

ജാവ മോട്ടോർസൈക്കിളുകളുടെ മറ്റ് റൈഡ്, ഹാൻഡ്‌ലിംഗ് സവിശേഷതകൾ എന്നിവയുമായി ചേർന്ന് മികച്ച ഗ്രൗണ്ട് ക്ലിയറൻസിന് റിട്ടേൺഡ് സസ്പെൻഷനും ഫ്രെയിം സജ്ജീകരണവും കാരണമാകുന്നു. മോട്ടോർസൈക്കിളുകളുടെ ഡ്യുവൽ ABS പതിപ്പിൽ മാത്രമേ പുതിയ നിറങ്ങൾ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

293 സിസി ലിക്വിഡ് കൂൾഡ്, ഫ്യുവൽ-ഇഞ്ചക്ടഡ് എഞ്ചിനാണ് ഇരു ബൈക്കുകളുടെയും ഹൃദയഭാഗത്തുള്ളത്. ഇത് 27.33 bhp കരുത്തും 27.02 Nm torque ഉം നൽകുന്നു. എഞ്ചിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ഇണചേരുന്നു.

1971 യുദ്ധവിജത്തിന്റെ ആദരസൂചകമായി പുത്തൻ കാക്കി, മിഡ്‌നൈറ്റ് ഗ്രേ നിറങ്ങൾ അവതരിപ്പിച്ച് ജാവ

സുപ്രധാന വിജയ ലാൻഡ്മാർക്ക് വേളകൾ അടയാളപ്പെടുത്തുന്ന ആഘോഷ സവാരികളുടെ ഭാഗമാകുന്നതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ ‘സ്വർണിം വിജയ് വർഷ്' ആഘോഷങ്ങൾക്കും ജാവ മോട്ടോർസൈക്കിളുകൾ സംഭാവന ചെയ്യും. ജാവ കാക്കി, മിഡ്‌നൈറ്റ് ഗ്രേ മോട്ടോർസൈക്കിളുകൾ ഇതിന്റെ ചാർജ് നയിക്കും.

Most Read Articles

Malayalam
English summary
Jawa Launches New Colour Options For Its Motorcycles For Celebrating 1971 War Victory. Read in Malayalam.
Story first published: Monday, July 12, 2021, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X