YouTube

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

അപ്ഡേറ്റുചെയ്ത 2022 വള്‍ക്കന്‍ S അടുത്തിടെ കവസാക്കി വെളിപ്പെടുത്തിയിരുന്നു. വാര്‍ഷിക അപ്ഡേറ്റിന്റെ ഭാഗമായി മിഡില്‍വെയ്റ്റ് ക്രൂയിസറില്‍ ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല. വാര്‍ഷിക നവീകരണത്തോടെ, മാറ്റ് ഗ്രാഫൈറ്റ് ഗ്രേ കളര്‍ സ്‌കീമിനൊപ്പം പുതിയ മെറ്റാലിക് മാറ്റ് ഗ്രാഫൈന്‍ സ്റ്റീല്‍ ഗ്രേ കളര്‍ ഓപ്ഷനും ബൈക്കിന് ലഭിക്കുന്നു.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഓപ്ഷന് ബ്രൗണ്‍ നിറത്തിലുള്ള രണ്ട് ഷേഡുകളും ഗ്രീന്‍ ഹൈലൈറ്റുകളും, ടാങ്കിലെ റിംസ്, മിക്‌സ് എന്നിവയില്‍ കവസാക്കി കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, കൂടുതല്‍ രസകരമായി കാണപ്പെടുന്ന പേള്‍ റോബോട്ടിക് വൈറ്റ് കളര്‍ ഓപ്ഷനും വിശാലമായ ടാങ്ക് ഗ്രാഫിക്‌സും അടിസ്ഥാന മെറ്റാലിക് വൈറ്റും ഉള്‍ക്കൊള്ളുന്നുവെന്നതാണ്.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

റേഡിയേറ്റര്‍ ഗാര്‍ഡ്, ടാങ്ക്, ടയറുകള്‍ എന്നിവയില്‍ ബ്ലൂ ഗ്രേഡിയന്റുകളും ഇതിന് ലഭിക്കുന്നു. ഈ കളര്‍ ഓപ്ഷനുമായി വാഗ്ദാനം ചെയ്യുന്ന ഇന്ധന ടാങ്കില്‍ ബോള്‍ഡ് 'S' ലോഗോ വാഹനത്തിന് ലഭിക്കുന്നു. കളര്‍ ഓപ്ഷന്‍ അപ്ഗ്രേഡുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഡിസൈനിലും, ഫീച്ചറുകളിലും മാറ്റമില്ലാതെ തുടരും.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമിലാണ് ബൈക്കിന്റെ നിര്‍മാണം. കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓവല്‍ ഡിസൈനിലാണ് ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇരുവശത്തും വൃത്താകൃതിയിലുള്ള ഫെന്‍ഡറുകള്‍, പിന്നില്‍ ലോവര്‍-സെറ്റ് ടേണ്‍ സിഗ്‌നലുകള്‍ എന്നിവയും ബൈക്കിന്റെ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരണത്തോടുകൂടിയ മോണോ-ഷോക്ക് സജ്ജീകരണവുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഇത് 59.9 bhp പരമാവധി കരുത്തും 62.4 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ദുഖകരമെന്നു പറയട്ടെ, ക്രൂയിസറില്‍ എന്നെന്നേക്കുമായി ഉപയോഗിക്കുന്ന സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലും കമ്പനി അപ്ഡേറ്റ് ചെയ്തിട്ടില്ല. നിലവില്‍ ഉള്ളതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ വള്‍ക്കന്‍ S-ന് അടുത്ത വര്‍ഷം കവസാക്കി നല്‍കിയേക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

വള്‍ക്കന്‍ S മനോഹരമാക്കി കവസാക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഈ വേനല്‍ക്കാലത്ത് ബൈക്ക് അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തും. ഇന്ത്യ ലോഞ്ച് 2021-ന്റെ അവസാനത്തില്‍ നടക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വള്‍ക്കന്‍ S മറ്റ് മിഡില്‍വെയ്റ്റ് ബൈക്കുകളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് എന്നിവയ്‌ക്കെിതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced New Colour Options For 2022 Vulcan S, Find Here New Details. Read in Malayalam.
Story first published: Saturday, June 12, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X