Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

പുതിയ Z900RS സീരീസ് സമാരംഭിച്ചുകൊണ്ട് ഇന്തോനേഷ്യന്‍ വിപണിയില്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ അപ്ഡേറ്റുചെയ്തു കവാസക്കി. Z900RS, Z900RS കഫെ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോഡല്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

സ്റ്റാന്‍ഡേര്‍ഡ് Z900RS-ന്റെ വില 304,000,000 റിയാല്‍ (ഏകദേശം 15.56 ലക്ഷം രൂപ), കഫെ വേരിയന്റിന് 316,000,000 (ഏകദേശം 16.18 ലക്ഷം രൂപ) ലഭ്യമാണ്. കഫെ വേരിയന്റിന് ഒരു ബിക്കിനി ഫെയറിംഗ്, ഡ്യുവല്‍-ടോണ്‍ സാഡില്‍, വ്യത്യസ്ത ഗ്രാഫിക്‌സ് എന്നിവ ലഭിക്കുന്നുണ്ടെങ്കിലും രണ്ട് മോട്ടോര്‍സൈക്കിളുകളിലും സമാനമായ എഞ്ചിനാണ് ലഭ്യമാക്കുന്നത്.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

948 സിസി, ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോഡലുകള്‍ക്ക് കരുത്ത്. ഈ യൂണിറ്റ് 8,500 rpm-ല്‍ 107 bhp കരുത്തും 6,500 rpm-ല്‍ 95 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി മോട്ടോര്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും മുന്നില്‍ 41 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും, പിന്നില്‍ ഒരു റിയര്‍ മോണോ ഷോക്കും ഉപയോഗിക്കുന്നു. ഫ്രണ്ട് ഫോര്‍ക്കുകള്‍ കംപ്രഷനും റീബൗണ്ട് ഡാമ്പിംഗിനും സ്പ്രിംഗ് പ്രീലോഡിനും ക്രമീകരിക്കാവുന്നവയാണ്.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

റീബൗണ്ട് ഡാമ്പിംഗിനും സ്പ്രിംഗ് പ്രീലോഡിനും റിയര്‍ സെറ്റപ്പ് ക്രമീകരിക്കാം. മുന്‍വശത്ത് 300 mm ഡ്യുവല്‍ ഡിസ്‌കുകളും പിന്നില്‍ 250 mm സിംഗിള്‍ റോട്ടറും ബ്രേക്കിംഗ് സുരക്ഷ കൈകാര്യം ചെയ്യുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ്, ഒരു സ്ലിപ്പര്‍, ഒരു അസിസ്റ്റ് ക്ലച്ച് എന്നിവ റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

പുതിയ Z900RS ശ്രേണി മോഡലുകളുടെ ഇന്ത്യന്‍ അവതരണം ഇതുവരെ ലഭ്യമല്ല. റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ബിഎസ് IV പരിവേഷത്തില്‍ ലഭ്യമാണ്, ഭാവിയില്‍ ബിഎസ് VI മോഡലും ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 400 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിനുമായി നിഞ്ച ZX-4R എന്നൊരു മോഡലിനെ കമ്പനി അവതരിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്.

Z900RS ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കവാസക്കി

ZX-6R ന് പകരം ചെറിയ ZX-25R അടിസ്ഥാനമാക്കിയാകും പുതിയ നിഞ്ച് ZX-4R ഒരുങ്ങുന്നതെന്നും സൂചനകളുണ്ട്. അതേസമയം മോഡല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നേക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Launched 2022 Z900RS In Indonesia. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X