റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

റെട്രോ ശൈലിയിലുള്ള പുതിയ Z650RS-നെ അവതരിപ്പിച്ച് നിര്‍മാതാക്കളായ കവസാക്കി. ഇതിനകം ലഭ്യമായ Z900RS ബൈക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡല്‍ എന്നാല്‍ നിഞ്ച 650, Z650 ബൈക്കുകളില്‍ നിന്നുള്ള 650 സിസി പ്ലാറ്റ്‌ഫോം പുതിയ റെട്രോ മോഡല്‍ ഉപയോഗിക്കുന്നു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

നിലവില്‍ ഈ മോട്ടോര്‍സൈക്കിള്‍ അന്താരാഷ്ട്ര വിപണികള്‍ക്കായിട്ടാണ് വെളിപ്പെടുത്തിയിരിക്കുന്നതെങ്കിലും, 2022 ല്‍ എപ്പോഴെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. ആധുനിക റെട്രോ ബൈക്ക് മനോഹരമായി കാണപ്പെടുന്നു. ഇതിന് പിന്നിലെ ഒരു കാരണം, പുതിയ കവസാക്കി Z650RS എന്നത് 1970-കളില്‍ ഏറെ ആരാധകരുള്ള Z650-B1 ന്റെ ആധുനിക അവതാരമാണ്.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

മാത്രമല്ല, നിങ്ങള്‍ കാണുന്ന കാന്‍ഡി എമറാള്‍ഡ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍ യഥാര്‍ത്ഥ Z650-ലെ നിറത്തെ അനുസ്മരിപ്പിക്കുന്നു. പ്രധാന ഡിസൈന്‍ ഹൈലൈറ്റുകളെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ 2022 കവസാക്കി Z650RS- ന് ഒരു റെട്രോ-ഫ്‌ലേവര്‍ റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്നു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

കൂടാതെ, വയര്‍ സ്പോക്ക് യൂണിറ്റുകളോട് സാമ്യമുള്ള അലോയ് വീലുകള്‍, ഒരു ജോഡി ഇരട്ട-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഈ റെട്രോ ശൈലിയെ കൂടുതല്‍ മനോഹരമാക്കുന്നു. ഇതിന് ഒരു ചെറിയ എല്‍സിഡി ഡിസ്‌പ്ലേയും ലഭിക്കുന്നു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

2022 കവസാക്കി Z650RS- ന് ഉപയോഗിക്കുന്നത് 649 സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്. ഇത് കവസാക്കി Z650, നിഞ്ച 650 എന്നിവയ്ക്ക് കരുത്ത് നല്‍കുന്ന അതേയൂണിറ്റാണ്.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

ഈ എഞ്ചിന്‍ 8,000 rpm- ല്‍ 67 bhp കരുത്തും 6,700 rpm- ല്‍ 68 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. യൂറോപ്പിലും A2 കിറ്റ് ലഭ്യമാണ്, അത് 47 bhp ലേക്ക് പവര്‍ കുറയ്ക്കുകയും ചെയ്യുന്നു. Z650RS ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

കവസാക്കി Z650- മായി പങ്കിട്ട ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിന്റെ ഭാരം വെറും 13.5 കിലോഗ്രാം ആണ്, ഫ്രെയിം മധ്യഭാഗത്ത് നേര്‍ത്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 12 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

കര്‍ബ് ഭാരം 187 കിലോഗ്രാമാണെന്നും കമ്പനി അവകാശപ്പെടുന്നു, ഇത് താരതമ്യേന ഭാരം കുറഞ്ഞതാണെന്നും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

എഞ്ചിന്‍ സവിശേഷതകള്‍ക്ക് പുറമെ, ബൈക്ക് അതിന്റെ ഭൂരിഭാഗം ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളും Z650/നിഞ്ച 650 ബൈക്കുകളുമായി പങ്കിടുന്നു. മുന്‍വശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

ബ്രേക്കിംഗ് ചുമതലകള്‍ക്കായി, ബൈക്കിന്റെ മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും പിന്‍ ചക്രത്തില്‍ ഒരു റോട്ടറും ഉപയോഗിക്കുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സുരക്ഷ വലയും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

ഒരു റൗണ്ട് ഫ്രണ്ട് ഹെഡ്‌ലാമ്പ്, കര്‍വി ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌പോക്ക് വീലുകള്‍, ഒരു പരന്ന സാഡില്‍ എന്നിവയുള്ള ഒരു റെട്രോ ഡിസൈന്‍ ബൈക്കിന് ലഭിക്കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റിംഗും സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന്റെ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

അന്താരാഷ്ട്ര വിപണികളില്‍, ബൈക്ക് മൂന്ന് കളര്‍ സ്‌കീമുകളില്‍ ലഭ്യമാണ് - മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, കാന്‍ഡി എമറാള്‍ഡ് ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ/എബോണി. പുതിയ കവസാക്കി Z650RS, 2020 നവംബര്‍ മുതല്‍ യൂറോപ്യന്‍ വിപണികളില്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

ഇന്ത്യ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം, പുതിയ കവസാക്കി Z650RS, 2022 ന്റെ തുടക്കത്തില്‍ ഇവിടെ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിയാല്‍ ഏകദേശം 7.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അത്തരമൊരു വിലയില്‍, Z650RS പ്രധാനമായും ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, സെഗ്മെന്റിലെ ഹോണ്ട CB650R, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

അതേസമയം ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, 400 സിസി ഫോര്‍ സിലിണ്ടര്‍ എഞ്ചിനുമായി നിഞ്ച ZX-4R എന്നൊരു മോഡലിനെ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല.

റെട്രോ ക്ലാസിക് ശൈലിയില്‍ ഒരുങ്ങി Kawasaki Z650RS; ഇന്ത്യയിലേക്കും ഉടന്‍

ഏഷ്യയിലും ഓസ്‌ട്രേലിയയിലും കഴിഞ്ഞ വര്‍ഷം ഒരു എന്‍ട്രി ലെവല്‍ സൂപ്പര്‍സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍ നിഞ്ച ZX-25R പുറത്തിറക്കിയതിലൂടെ കമ്പനിക്ക് വലിയൊരു വിഭാഗം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഇത് മുന്നില്‍വെച്ചാണ് ഇപ്പോള്‍ മറ്റൊരു നീക്കത്തിന് കമ്പനി തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല ZX-4R അവതരിപ്പിക്കുന്നതുവഴി ZX ലൈനപ്പ് വിപുലീകരിക്കാനും കമ്പനിക്ക് സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki unveiled new z650rs retro classic motorcycle india launch soon details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X