വരാനിരിക്കുന്ന ഹോണ്ട NX200 അഡ്വഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യൻ വിപണിയിലെ ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ അഡ്വഞ്ചർ (ADV) മോഡലായിരിക്കും ഹോണ്ട NX200.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഈ മാസം തന്നെ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഉപഭോക്താക്കൾക്കിടയിൽ താൽപര്യം ജനിപ്പിക്കുന്നതിനായി കമ്പനി ടീസറുകൾ പുറത്തിറക്കുന്നതിനാൽ മോട്ടോർസൈക്കിൾ വളരെക്കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഇന്ത്യൻ പ്രേക്ഷകർക്ക് ചുറ്റും ADV- കളുടെ ഭ്രമം തീർച്ചയായും ഉയർന്നതിനാൽ, മോട്ടോർസൈക്കിൾ ജനങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു എന്ന് നിസംശയം പറയാം. ഇത് ഹോർണറ്റ് 2.0 അടിസ്ഥാനമാക്കിയുള്ളതായിരിക്കും കൂടാതെ 200 സിസി നേക്കഡിൽ നിന്ന് ചില പ്രധാന ഘടകങ്ങൾ കടമെടുക്കുകയും ചെയ്യും.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

എന്നിരുന്നാലും, ഞങ്ങൾക്ക് വാഹനത്തെക്കുറിച്ച് അറിയാവുന്ന ചില പ്രധാന ഹൈലൈറ്റുകൾ നിങ്ങളുമായി പങ്കിടാനാണ് ഈ ലേഖനം. വരാനിരിക്കുന്ന ഹോണ്ട NX200 -നെക്കുറിച്ച് അറിയേണ്ട മികച്ച അഞ്ച് ഹൈലൈറ്റുകളുടെ ഒരു ലിസ്റ്റ് ഇതാ:

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

1. ഡിസൈൻ

ഹോണ്ട പുറത്തിറക്കിയ ഒരു ടീസർ വീഡിയോയിൽ, ബ്രാൻഡ് മോട്ടോർസൈക്കിളിന്റെ മുൻവശത്തിന്റെയും മൊത്തത്തിലുള്ള സിലൗറ്റിന്റെയും ഒരു നേർക്കാഴ്ച നൽകുന്നു.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

CB 500 X പ്രചോദിത ഫേറിംഗിൽ ഇരിക്കുന്ന ഹോർനെറ്റ് പോലുള്ള എൽഇഡി ഹെഡ്‌ലാമ്പ് മുൻഭാഗത്തിന് ലഭിക്കും. മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന സമഗ്രമായി വളർത്തുന്ന ADV യോഗ്യതകളെ പ്രശംസിക്കും. സ്പോക്ക് വീലുകളുമായി ഇത് വരാൻ സാധ്യതയുണ്ട്.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

2. സസ്പെൻഷൻ

മുൻവശത്ത് NX200 അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഗോൾഡ് ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്ന അപ്പ്സൈഡ്‌ഡൗൺ ഫോർക്കുകളാണ് വരുന്നത്. പിന്നിൽ ഒരു മോണോ ഷോക്ക് യൂണിറ്റുമാണ് നിർമ്മാതാക്കൾ നൽകുന്നത്.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

ഹോർനെറ്റ് 2.0 മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, NX200 വിപുലീകരിച്ച സസ്പെൻഷൻ ട്രാവലിനൊപ്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യും. സ്പ്രിംഗിനുള്ള മൃദുവായ ട്യൂണിംഗും പരിഗണനയിൽ ഉണ്ടായേക്കാം.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

3. എഞ്ചിൻ

NX200 മോട്ടോർസൈക്കിൾ ഹോർനെറ്റ് 2.0 -ന്റെ അതേ 184.44 സിസി സിംഗിൾ സിലിണ്ടർ മോട്ടോർ നിലനിർത്തും. പീക്ക് പവറും ടോർക്ക് ഔട്ട്പുട്ടുകളും യഥാക്രമം 17.26 bhp, 16.1 Nm എന്നിങ്ങനെ മാറ്റമില്ലാതെ തുടരും.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

കൂടാതെ അഞ്ച്-സ്പീഡ് ഗിയർബോക്സ് കമ്പനി ഓഫർ ചെയ്യും. NX200 -ലെ എഞ്ചിന് അതിന്റെ നേക്കഡ് സഹോദരനുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ ട്യൂണിംഗ് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന ഹോണ്ട NX200 advഞ്ചർ മോട്ടോസൈക്കിളിന്റെ പ്രധാന ഹൈലൈറ്റുകൾ

4. വിലയും കോംപറ്റീഷനും

ഹോണ്ടയിൽ നിന്ന് വരാനിരിക്കുന്ന അഡ്വഞ്ചർ മോഡൽ 1.50 ലക്ഷം രൂപ ആരംഭ എക്സ്-ഷോറൂം വിലയ്ക്ക് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തൽഫലമായി, ഇന്ത്യൻ വിപണിയിൽ ഹീറോ എക്സ്പൾസ് 200, റോയൽ എൻഫീൽഡ് ഹിമാലയൻ, കെടിഎം 250 അഡ്വഞ്ചർ എന്നിവയ്ക്കെതിരെ ഇത് മത്സരിക്കും.

5. ലോഞ്ച് തീയതി

ഹോണ്ട NX200 ആഗസ്റ്റ് 19 -ന് തന്നെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അന്നേ ദിവസം തന്നെ, ബ്രാൻഡ് മോട്ടോർസൈക്കിളിന്റെ പേര് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡ് ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തതിനാൽ NX200 എന്ന പേര് ഇന്നും ഊഹാപോഹമായി തുടരുന്നു.

More from DriveSpark

Article Published On: Saturday, August 14, 2021, 8:30 [IST]
English summary
Major highlights of upcoming honda nx 200 adventure motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X