പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2021 ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുയും ചെയ്തിട്ടുണ്ട്.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ക്ലാസിക് 350 ഓഗസ്റ്റ് 31-ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നിരുന്നാലും, തീയതി ഇതുവരെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ ക്ലാസിക് 350-നുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ ചില ഡീലര്‍മാര്‍ സ്വീകരിച്ചുതുടങ്ങിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം വരാനിരിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. ബ്രാന്‍ഡിനായി ഏറെ വില്‍പ്പന നേടിയിരുന്ന മോഡലായിരുന്നു ക്ലാസിക് 350. എന്നാല്‍ അടുത്തകാലത്തായി എതിരാളികളുടെ നിര വര്‍ധിച്ചതും, മറ്റ് കാരണങ്ങളും മൂലം വില്‍പ്പന അല്‍പ്പം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ മോഡലിനെ അവതരിപ്പിച്ച് ഈ പ്രശ്‌നത്തിന് പ്രതിവിധി കാണാനാണ് കമ്പനിയുടെ പദ്ധതി. ബ്രാന്‍ഡിന്റെ J-പ്ലാറ്റ്‌ഫോം മോട്ടോര്‍സൈക്കിള്‍ ലൈനപ്പിന്റെ ഭാഗമാണ് പുതിയ ക്ലാസിക് 350.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

തല്‍ഫലമായി, പുതിയ മോട്ടോര്‍സൈക്കിളില്‍ ഒരു പുതിയ പവര്‍ട്രെയിന്‍, ചേസിസ്, സസ്‌പെന്‍ഷന്‍ എന്നിവ പ്രതീക്ഷിക്കാം. കമ്പനിയുടെ ഏറ്റവും പുതിയ ഓഫറായ മീറ്റിയര്‍ 350 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് കടമെടുത്ത ഏതാനും ഫീച്ചറുകളും, സവിശേഷതകളും ഈ മോഡലിലും പ്രതീക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

ബ്രാന്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യും. എന്നിരുന്നാലും, വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അടുത്തിടെ നാവിഗേഷന്‍ യൂണിറ്റ് ഇല്ലാതെ പരീക്ഷണയോട്ടം നടത്തിയന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് പുതിയ ക്ലാസിക് 350 ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാകുമെന്ന സൂചനയും നല്‍കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ക്ലാസിക് 350-ന്റെ രൂപകല്‍പ്പന നിലവിലെ മോഡലില്‍ നിന്ന് വലിയ മാറ്റമൊന്നും വരുത്തുകയില്ല. പകരം റോയല്‍ എന്‍ഫില്‍ഡ് പുതിയ റൗണ്ട് ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളും, പുതിയ സ്വിച്ച് ഗിയറും ഫ്യുവല്‍ ടാങ്കിലെ ബാഡ്ജിംഗിലും മോട്ടോര്‍സൈക്കിളിന്റെ സൈഡ് കവറിലും സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തും.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ക്രോം-ഫിനിഷ്ഡ് എക്സ്ഹോസ്റ്റ് എന്നിവ മറ്റ് സവിശേഷതകളാണ്. ഫീച്ചറുകള്‍ സംബന്ധിച്ച്, നേരത്തെ സൂചിപ്പിച്ചതുപോലെ, ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍ പുതിയ ക്ലാസിക് 350 -ലെ ട്രിപ്പര്‍ നാവിഗേഷന്‍ ആയിരിക്കും.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

നേരത്തേ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി, നാവിഗേഷന്‍ ഡിസ്‌പ്ലേ ഹെഡ്‌ലാമ്പ് കൗളില്‍ നന്നായി സംയോജിപ്പിച്ച് പ്രധാന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് അടുത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

ട്രിപ്പര്‍ നാവിഗേഷന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണുമായി ജോടിയാക്കിയാല്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ നല്‍കാന്‍ ഒരു ചെറിയ TFT കളര്‍ ഡിസ്‌പ്ലേ ഉപയോഗിക്കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ iOS ഉപഭോക്താക്കള്‍ക്ക് ലഭ്യമായ റോയല്‍ എന്‍ഫീല്‍ഡ് ആപ്ലിക്കേഷനുമായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ജോടിയാക്കിക്കൊണ്ട് ട്രിപ്പര്‍ നാവിഗേഷന്‍ സജീവമാക്കാം.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു സുപ്രധാന നവീകരണം അതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഓടോ മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവയും അതിലേറെയും ഒരു ചെറിയ ഡിസ്‌പ്ലേയുള്ള ഒരു പുതിയ സെമി ഡിജിറ്റല്‍ യൂണിറ്റ് പുതിയ തലമുറ മോട്ടോര്‍സൈക്കിളിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

നേരത്തെ സൂചിപ്പിച്ചതുപോലെ, പുതുതലമുറ ക്ലാസിക് 350, മീറ്റിയോര്‍ 350 ക്രൂയിസറില്‍ നിന്ന് ചേസിസും എഞ്ചിനും കടമെടുക്കും. 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് യൂണിറ്റ് 6,100 rpm-ല്‍ പരമാവധി 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. പവര്‍, ടോര്‍ക്ക് കണക്കുകള്‍ പുതിയ ക്ലാസിക് 350 -നും സമാനമായിരിക്കും. പുതുക്കിയ എഞ്ചിന്‍ ഉപയോഗിച്ച്, ന്യൂ-ജെന്‍ മോട്ടോര്‍സൈക്കിളിലെ ശബ്ദവും വൈബ്രേഷനുകളുടെ അളവും ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക് 350-ന് അടുത്തിടെയാണ് കമ്പനി വില വര്‍ധനവ് നടപ്പാക്കിയത്. ഇതോടെ നിലവില്‍ വാഹനം വില്‍ക്കുന്നത് 1.79 ലക്ഷം രൂപ മുതല്‍ 2.03 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ്. മാറ്റങ്ങളോടെ എത്തുന്ന പുതിയ ക്ലാസിക് 350-ന് ഏകദേശം 20,000 രൂപ വില വര്‍ധനവ് ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുതുതലമുറ ക്ലാസിക് 350-ന്റെ അവതരണ തീയതി പുറത്ത്; സ്ഥിരീക്കരിക്കാതെ റോയല്‍ എന്‍ഫീല്‍ഡ്

പുതിയ മോട്ടോര്‍സൈക്കിള്‍ സിംഗിള്‍, ഡ്യുവല്‍ ചാനല്‍ എബിഎസില്‍ യഥാക്രമം ഡിസ്‌ക്/ഡ്രം, ഡിസ്‌ക്/ഡിസ്‌ക് ബ്രേക്ക് സജ്ജീകരണങ്ങള്‍ വാഗ്ദാനം ചെയ്യാം. പുതിയ മോട്ടോര്‍സൈക്കിളിന്റെ കളര്‍ ഓപ്ഷനുകളും സവിശേഷതകളും കൊണ്ട് വേരിയന്റുകളെ കൂടുതല്‍ വ്യത്യസ്തമാക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Source: Rushlane

Most Read Articles

Malayalam
English summary
New gen classic 350 india launch date out royal enfield did not confirmed
Story first published: Saturday, August 7, 2021, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X