അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ക്ലാസിക് 350. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച പ്രകടനമാണ് മോഡല്‍ നടത്തുന്നത്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചായെന്ന് വേണം പറയാന്‍. ശ്രേണിയില്‍ എതിരാളികള്‍ വര്‍ധിച്ചതോടെ മോഡലിന്റെ വില്‍പ്പന കുറഞ്ഞുവെന്ന് വേണം പറയാന്‍. ഇത് മനസ്സിലാക്കിയ കമ്പനി മോഡലിന് ഇപ്പോള്‍ ഒരു നവീകരണം നല്‍കാന്‍ ഒരുങ്ങുകയാണ്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അധികം വൈകാതെ തന്നെ നവീകരിച്ച മോഡല്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നവീകരണങ്ങളോടെ വരുന്ന മോട്ടോര്‍സൈക്കിളില്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, രണ്ട് വേരിയന്റുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓണ്‍ലൈനില്‍ പുറത്തുവന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ അനുസരിച്ച്, 2021 ക്ലാസിക് 350 ബ്രാന്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ ഇല്ലാതെ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ എത്തുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഈ ഫീച്ചര്‍ പുതിയ പതിപ്പിന്റെ സവിശേഷതയായിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ കളര്‍ ഓപ്ഷനുകളും, വേരിയന്റിന് മാത്രമായുള്ള പുതിയ ഗ്രാഫിക്‌സും ആയിരിക്കും മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുക. ഫ്യുവല്‍ ടാങ്കിലും സൈഡ് കവറിലും പുതിയ C ആകൃതിയിലുള്ള ഗ്രാഫിക്‌സ്, വൃത്താകൃതിയിലുള്ള ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍, പുതിയ സീറ്റുകള്‍ എന്നിവയും മറ്റ് സവിശേഷതകളും കണ്ടെത്തിയിട്ടുണ്ട്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, അടിസ്ഥാന വേരിയന്റിന് ഈ ഫീച്ചറുകള്‍ ലഭിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. പുതിയ ക്ലാസിക് 350 ബ്രാന്‍ഡിന്റെ J-പ്ലാറ്റ്‌ഫോം മോട്ടോര്‍സൈക്കിള്‍ ലൈനപ്പിന്റെ ഭാഗമാണ്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇതിന്റെ ഭാഗമായി പുതിയ മോട്ടോര്‍സൈക്കിളില്‍ അടുത്തിടെ പുറത്തിറക്കിയ മീറ്റിയര്‍ 350 ല്‍ നിന്നുള്ള പുതിയ പവര്‍ട്രെയിന്‍, ചേസിസ്, സസ്പെന്‍ഷന്‍ എന്നിവ പോലുള്ള സവിശേഷതകളും ഒരുപോലെ പങ്കിടും. ക്ലാസിക് 350 ന്റെ നിലവിലെ മോഡലില്‍ ഒരു ഡൗട്യൂബ് ത്രോട്ടിലില്‍ ഫ്രെയിമാണ് നല്‍കിയിരിക്കുന്നത്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ മോഡലിനെ അപേക്ഷിച്ച് 2021 ക്ലാസിക് 350-യില്‍ മികച്ച കൈകാര്യം ചെയ്യല്‍ സവിശേഷതകള്‍ക്കും പുതിയ ഫ്രെയിം സഹായിക്കും. പുതിയ മോട്ടോര്‍ സൈക്കിള്‍ മീറ്റിയര്‍ 350 ല്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിന്‍ ഓപ്ഷന്‍ തന്നെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത് പുതിയ SOHC 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-ഓയില്‍ കൂള്‍ഡ് യൂണിറ്റാണ്. 6,100 rpm-ല്‍ പരമാവധി 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിലേക്ക് എഞ്ചിന്‍ ജോടിയാക്കുന്നു.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അതിന്റെ ലൈറ്റിംഗ് സജ്ജീകരണത്തിലേക്ക് കുറച്ച് പുതിയ അപ്ഡേറ്റുകള്‍ ഇത് അവതരിപ്പിക്കും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ ഇപ്പോള്‍ ചെറിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റും പുതിയ ചെറിയ റൗണ്ട് ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളും അപ്ഡേറ്റ് ചെയ്ത ടേണ്‍ സിഗ്‌നല്‍ സൂചകങ്ങളും ഉള്‍പ്പെടുത്തും.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന നവീകരണം അതിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ODO മീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഇന്ധന ഗേജ് എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമായി ചെറിയ ഡിസ്പ്ലേയുള്ള പുതിയ സെമി ഡിജിറ്റല്‍ യൂണിറ്റ് പുതിയ മോട്ടോര്‍സൈക്കിളിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവതരണത്തിന് സജ്ജമായി പുതുതലമുറ ക്ലാസിക് 350; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ മോട്ടോര്‍സൈക്കിളില്‍ സസ്പെന്‍ഷന്‍, ബ്രേക്ക് തുടങ്ങിയ മെക്കാനിക്കലുകള്‍ പഴയ മോഡലില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുമെന്നാണ് സൂചന. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

Source: Power On Wheel

Most Read Articles

Malayalam
English summary
New-Gen Royal Enfield Classic 350 Launch Soon India, Find Here New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X