അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

Yamaha അതിന്റെ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് YZF R15 -ന്റെ ഒരു പുതിയ ടോപ്പ്-സ്‌പെക്ക് ട്രിം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുവെന്ന് വേണം പറയാന്‍.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

R15-ന്റെ പുതിയ 'M' പതിപ്പ് അതിന്റെ ഡീലര്‍മാര്‍ക്ക് മാത്രമായുള്ള ഒരു പ്രത്യേക പരിപാടിയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. ഇതോടെ വരാനിരിക്കുന്ന Yamaha R15-ന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പുറത്തുവരുകയും ചെയ്തു.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരാനിരിക്കുന്ന ആവര്‍ത്തനത്തില്‍ കൂടുതല്‍ പ്രീമിയം ഘടകങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചോര്‍ന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

R15M എന്ന് നാമകരണം ചെയ്യപ്പെടുന്ന ഈ പുതിയ വേരിയന്റ് ഇന്ത്യയിലെ അംഗീകൃത ഡീലര്‍ ഷോറൂമുകളില്‍ എത്തിത്തുടങ്ങിയെന്നും സൂചനകളുണ്ട്. ബ്ലൂ, സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ പുതിയ Yamaha R15M-ന്റെ പതിപ്പ് വിപണിയില്‍ എത്തുമെന്ന് എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

നിലവില്‍ Yamaha രാജ്യത്ത് നിരവധി മോഡലുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒന്ന് പുതിയ R15M ആയിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. സമീപകാല ചിത്രങ്ങളിലൂടെ നോക്കുമ്പോള്‍, വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അതിന്റെ പതിവ് മോഡലുകളെപ്പോലെ ഫെയര്‍ ചെയ്ത ഡിസൈന്‍ തന്നെയാകും ലഭിക്കുക.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

പക്ഷേ കുറച്ച് സൂക്ഷ്മവും ശ്രദ്ധേയവുമായ സ്‌റ്റൈലിംഗ് വ്യതിയാനങ്ങള്‍ മോഡലില്‍ പ്രതീക്ഷിക്കാം. ഉദാഹരണത്തിന്, സ്റ്റാന്‍ഡേര്‍ഡ് R15 മുന്‍വശത്ത് ഡ്യുവല്‍-ബീം ഹെഡ്‌ലൈറ്റുകള്‍ക്ക് പകരം R15 ന് ഒരു സിംഗിള്‍ പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പാകും കമ്പനി വാഗ്ദാനം ചെയ്യുക.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

സിംഗിള്‍ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റിന് ഇരുവശത്തും എല്‍ഇഡി ഡിആര്‍എല്ലുകളുണ്ട്. മറ്റ് ഡിസൈന്‍ അപ്ഡേറ്റുകളില്‍ വ്യത്യസ്ത ബോഡി പാനലുകളുടെ ഉപയോഗം ഉള്‍പ്പെടുന്നു. R15M- ന് ബേസ് ട്രിമിന്റെ അതേ ടെയില്‍ ഭാഗം ലഭിക്കുന്നു, എന്നിരുന്നാലും, ആദ്യത്തേതിന് വലിയ എയര്‍ ഡക്റ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

പിന്നിലേക്ക് വന്നാല്‍ എല്‍ഇഡി ടെയില്‍ലാമ്പ് യൂണിറ്റും കമ്പനി പുനര്‍രൂപകല്‍പ്പന ചെയ്തതായി തോന്നും. കൂടാതെ, ഒരു പുതിയ ഫ്രണ്ട് ഫെയറിംഗും ഒരു വലിയ വിന്‍ഡ് സ്‌ക്രീനും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

മൊത്തത്തില്‍, മുന്‍ ഫെയ്‌സ് വലിയ R7 നെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വേണം പറയാന്‍. ഫോണ്‍ കോളുകള്‍ക്കും നാവിഗേഷനുമായി ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ സവിശേഷതകളും ഇതിന് ലഭിക്കും.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

എക്‌സോസ്റ്റ് മഫ്‌ലര്‍ R15 ലെതിനേക്കാള്‍ കടുപ്പമുള്ളതായി കാണപ്പെടുന്നു, കൂടാതെ ഒരു മെറ്റാലിക് ഫിനിഷും ലഭിക്കുന്നു. പരിഷ്‌കരിച്ച എക്സ്ഹോസ്റ്റ് സെറ്റപ്പ് കാരണം, പില്ലിനുള്ള ഫുട്പെഗുകളും പുനസ്ഥാപിച്ചുവെന്ന് വേണം പറയാന്‍.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

മോണ്‍സ്റ്റര്‍ എനര്‍ജി ബ്രാന്‍ഡിംഗ് ഫ്രണ്ട് ആപ്രോണിലുടനീളം ഫ്‌ലാഷ് ചെയ്ത മോട്ടോജിപി എഡിഷനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു പ്രത്യേക ലിവറിയും ഇതിന് ലഭിക്കുമെന്ന് മുന്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കൊപ്പം, പ്രവര്‍ത്തനവും Yamaha മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും നിര്‍ണായകമായ അപ്ഡേറ്റ് മുന്‍വശത്തുള്ള USD ഫോര്‍ക്കുകളുടെ ഉപയോഗമാണ്, ഇത് ബൈക്കിന്റെ കൈകാര്യം ചെയ്യല്‍ കുറച്ച് മെച്ചപ്പെടുത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

ഗോള്‍ഡ് നിറമുള്ള ഫോര്‍ക്കുകള്‍ ബൈക്കിന്റെ സ്‌പോര്‍ട്ടി സൗന്ദര്യവും വര്‍ധിപ്പിക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനായി ബ്ലാക്ക് അലോയ് റിമ്മുകളും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യും.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

എന്നിരുന്നാലും, മെക്കാനിക്കല്‍ ഫീച്ചറുകളുടെ കാര്യത്തില്‍ R15M സാധാരണ മോഡലിന് സമാനമാണ്. 155 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാകും ഈ മോഡലിനും കരുത്ത് നല്‍കുക. VVA സാങ്കേതികവിദ്യയും ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

ഈ യൂണിറ്റ് 10,000 rpm-ല്‍ 18.6 bhp കരുത്തും 8,500 rpm-ല്‍ 14.1 Nm torque ഉം ഉത്പാദിപ്പിക്കും. YZF R15 ന്റെ M പതിപ്പ് കുറച്ചുകൂടി ഫോക്കസ് ചെയ്ത പതിപ്പായതിനാല്‍, പുതിയ YZF R15M സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ അല്പം കൂടുതല്‍ പവറും ടോര്‍ക്കുമായി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

ഈ മാറ്റങ്ങള്‍ക്ക് പുറമെ, പുതിയ Yamaha YZF R15M, സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണെന്ന് വേണമെങ്കില്‍ പറയാം. 1,990 മില്ലീമീറ്റര്‍ നീളവും 725 മില്ലീമീറ്റര്‍ വീതിയും 1,135 മില്ലീമീറ്റര്‍ ഉയരവും ഉള്ള അതേ അളവുകളാണ് പുതിയ മോഡലിനും ഉള്ളത്.

അവതരണത്തിന് മുന്നോടിയായി Yamaha R15M വിശദാംശങ്ങള്‍ പുറത്ത്; വിവരങ്ങള്‍ ഇതാ

വ്യത്യസ്ത ഫ്രണ്ട് സസ്‌പെന്‍ഷന്‍ ഉണ്ടായിരുന്നിട്ടും, വീല്‍ബേസ് 1,325 mm തന്നെയാണ്. അതായത് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമെന്ന് ചുരുക്കം. വില സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും തന്നെ ലഭ്യമല്ല.

Image Source: RevNitro

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
New yamaha r15m details leaked ahead launch find here all details
Story first published: Saturday, August 28, 2021, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X