ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

കമ്പനിയുടെ ഉല്‍പ്പന്ന നിരയില്‍ പുതിയ ശ്രേണി ഇ-സൈക്കിളുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പുനെ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ നെക്സു മൊബിലിറ്റി.

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

ഇലക്ട്രിക് മൊബിലിറ്റി ശ്രേണിയില്‍ ഇന്ത്യയിലെ എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷന്‍ ദാതാക്കളില്‍ ഒരാളായി നെക്‌സു മൊബിലിറ്റി സ്വയം വിശേഷിപ്പിച്ചു, ഇതിനകം തന്നെ അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് സൈക്കിളുകളും ഉണ്ട്.

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

സ്റ്റെപ്പ്-ത്രൂ സൈക്കിളുകള്‍, കാര്‍ഗോ പതിപ്പ് സൈക്കിളുകള്‍, ലോംഗ്-റേഞ്ച് സ്വാപ്പബിള്‍ ബാറ്ററി സൈക്കിളുകള്‍ എന്നിവ പുതിയ ശ്രേണി ഇ-സൈക്കിളുകളില്‍ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചു.

MOST READ: സൂപ്പർ കാർ വിഭാഗത്തിൽ മത്സരം മുറുക്കിയേക്കും; ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മക്ലാരൻ

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

പുതിയ ലോഡ്-ചുമക്കുന്ന ശേഷി, പ്രീമിയം സെല്‍ മെയ്ക്ക് ബാറ്ററികള്‍, അധിക സുരക്ഷാ സവിശേഷതകള്‍, അപ്ലിക്കേഷന്‍ അധിഷ്ഠിത ഇന്റര്‍ഫേസ് എന്നിവയുമായാണ് പുതിയ ശ്രേണിയിലുള്ള ഇ-സൈക്കിളുകള്‍ വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

'നെക്സു മൊബിലിറ്റിക്ക് ആവേശകരമായ സമയങ്ങളാണ് മുന്നിലുള്ളത്. മാസങ്ങളുടെ വിപുലമായ ഗവേഷണ-വികസനത്തിനുശേഷം, തങ്ങളുടെ ഭാവി പദ്ധതികള്‍ അനാവരണം ചെയ്യുന്നതില്‍ സന്തുഷ്ടരാണെന്ന് നിലവിലെയും ഭാവിയിലെയും സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ച നെക്സു മൊബിലിറ്റി സിഇഒ രാഹുല്‍ ഷോനക് പറഞ്ഞു.

MOST READ: 100 മീറ്ററിൽ കൂടുതൽ വാഹന നിരയുണ്ടെങ്കിൽ ടോൾ അടക്കാതെ കടത്തി വിടണം; നിർദേശം പുറപ്പെടുവിച്ച് NHAI

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

100 ശതമാനം ഇവി ഭാഗങ്ങളും ഇന്ത്യയില്‍ നിന്ന് പ്രാദേശികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്ത്യന്‍ വിതരണ പങ്കാളികളുമായി പ്രാദേശിക ഉല്‍പ്പാദനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചു.

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

മുമ്പ് അവാന്‍ മോട്ടോര്‍സ് എന്ന് വിളിച്ചിരുന്ന നെക്സു മൊബിലിറ്റി 2015-ല്‍ സ്ഥാപിതമായ ഒരു പ്രമുഖ ഇവി നിര്‍മ്മാതാവാണ്. പുനെക്കടുത്തുള്ള ചക്കന്റെ ഓട്ടോമോട്ടീവ് ഹബില്‍ കമ്പനിക്ക് ഒരു നിര്‍മാണ പ്ലാന്റുണ്ട്.

MOST READ: വാങ്ങിയശേഷം ഇഷ്ടമായില്ലെങ്കില്‍ തിരികെ നല്‍കാം! കാര്‍ണിവെല്ലിന് പുതിയ പദ്ധതിയുമായി കിയ

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

കൂടാതെ 90 ലധികം ഡീലര്‍ ടച്ച്പോയിന്റുകളും സ്വന്തമായി ഓണ്‍ലൈന്‍ സ്റ്റോറും ഒന്നിലധികം ഇ-കൊമേഴ്സിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഉള്‍പ്പെടുന്നു.

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

അടുത്തിടെ റോഡ്‌ലാര്‍ക്ക് ഇലക്ട്രിക് സൈക്കിളിന്റെ കാര്‍ഗോ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. ഏകദേശം 42,000 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില. 50 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ പുതിയ റോഡ്‌ലാര്‍ക്ക് കാര്‍ഗോ പതിപ്പിന് സാധിക്കും.

MOST READ: വിൽപ്പന മികവ് ആഘോഷിക്കാൻ റേഞ്ചർ റാപ്‌റ്റർ പിക്കപ്പിന് സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ഫോർഡ്

ഇ-സൈക്കിളുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി നെക്സു മൊബിലിറ്റി

25 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. ഇത് ഓടിക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സോ, രജിസ്‌ട്രേഷനോ ആവശ്യമില്ല. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസരിച്ച് കൊട്ടകള്‍, ബാഗുകള്‍, ബോക്സുകള്‍ കാരിയറുകളില്‍ വാഹനം തെരഞ്ഞെടുക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Nexzu Mobility Announces New Range Of E-Cycles, Find Here All Details. Read in Malayalam.
Story first published: Friday, May 28, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X