ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

ഇന്ധനവില റോക്കറ്റിലേറി പായുന്ന ഈ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾ സിഎൻജി, ഇലക്ട്രിക് തുടങ്ങിയ ഇതര ഇന്ധന ഓപ്ഷനുകൾ വ്യക്തമായി നോക്കിക്കൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

സിഎൻജി, ഇലക്ട്രിക് പവർട്രെയിൻ എന്നിവ ഉപയോഗിച്ച് ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പല വാഹന നിർമ്മാതാക്കൾ ശ്രമിക്കുന്നതിനാൽ രണ്ട് ഓപ്ഷനുകളും വളരെ വേഗത്തിൽ വളരുകയാണ്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

ഇലക്ട്രിക് ബൈക്കുകളും സ്കൂട്ടറുകളും വിപണിയിൽ ആകർഷണം നേടുന്നതിനാൽ ഇരുചക്ര വാഹന വിഭാഗത്തിൽ വലിയ മുന്നേറ്റങ്ങളാണ് കണ്ടുവരുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

ബജാജ്, ഏഥർ, ഹീറോ, ടിവിഎസ് മോട്ടോർ കമ്പനി തുടങ്ങിയ ബ്രാൻഡുകൾ വൻതോതിൽ ഇവികളിൽ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓല ഇലക്ട്രിക്, സിമ്പിൾ എനർജി എന്നിവയും ഇലക്ട്രിക് വാഹന മേഖലയിൽ വലിയ നിക്ഷേപം നടത്തിയിരിക്കുകയാണ്. ഇരു ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ 2021 ഓഗസ്റ്റ് 15-സ്വാതന്ത്ര്യദിനത്തിൽ വെളിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

ഓല ഇലക്ട്രിക്

ഓല ഇലക്ട്രിക് ഇന്ത്യ 2021 ഓഗസ്റ്റ് 15 -ന് രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കും. ഇവിയുടെ സവിശേഷതകളും വകഭേദങ്ങളും ഇതേ ദിവസം തന്നെ കമ്പനി വെളിപ്പെടുത്തും.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

താൽപ്പര്യമുള്ളവർക്ക് 499 രൂപ ടോക്കൺ തുക അടച്ചുകൊണ്ട് സ്കൂട്ടർ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം (ഈ തുക പൂർണമായും റീഫണ്ട് ചെയ്യുന്നതാണ്). സീരീസ് S, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

പുതിയ സ്‌കൂട്ടർ മൂന്ന് പാസ്റ്റൽ, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഷേഡുകൾ എന്നിങ്ങനെ 10 കളർ ഓപ്ഷനുകളിലാണ് വരുന്നത്. പാസ്റ്റൽ പാലറ്റിന് റെഡ്, യെല്ലോ, ബ്ലൂ നിറങ്ങളുണ്ട്, മാറ്റ് ഷേഡുകൾക്ക് ബ്ലാക്ക്, ബ്ലൂ, ഗ്രേ നിറങ്ങളാണ്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

മെറ്റാലിക് പെയിന്റുകളിൽ പിങ്ക്, സിൽവർ, ഗ്ലോസ് എന്നിവയാണ്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ ശ്രേണിയാണ് പുതിയ സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 100-110 കിലോമീറ്റർ പരമാവധി വേഗത പ്രതീക്ഷിക്കുന്ന സ്കൂട്ടറിന് 3.9 സെക്കൻഡിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

പുതിയ ഓല ഇലക്ട്രിക് സ്കൂട്ടറിൽ ഏറ്റവും വലിയ ബൂട്ട് സ്പേസ് ഉണ്ടായിരിക്കും, ഇത് രണ്ട് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ മതിയായതാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ക്ലൗഡ് കണക്റ്റിവിറ്റി, അലോയി വീലുകൾ മുതലായവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഹൈപ്പർചാർജറുകൾ ഉപയോഗിച്ച് ഓല സ്കൂട്ടറിന് 18 മിനിറ്റ് ചാർജിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്ന് അവകാശപ്പെടുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

സിമ്പിൾ വൺ

സിമ്പിൾ എനർജിയും തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിൾ വൺ 2021 ഓഗസ്റ്റ് 15 -ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും, അന്നു മുതൽ തന്നെ ബുക്കിംഗും ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

താൽപ്പര്യമുള്ളവർക്ക് 1,947 രൂപയുടെ ടോക്കൺ തുക നൽകി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. ബുക്കിംഗ് റദ്ദാക്കുമ്പോൾ പൂർണമായും തുക റീഫണ്ടബിളാണ്. സ്‌കൂട്ടർ ഘട്ടം ഘട്ടമായി രാജ്യത്ത് പുറത്തിറക്കും, ആദ്യം 13 സംസ്ഥാനങ്ങളിൽ ഇത് വിൽപ്പനയ്‌ക്കെത്തും.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

പോർട്ടബിൾ ബാറ്ററി പായ്ക്കുമായാണ് പുതിയ സിമ്പിൾ വൺ വരുന്നത്. ബാറ്ററി പാക്കിന്റെ ഭാരം ആറ് കിലോഗ്രാമിൽ കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിൽ 4.8kWh ലിഥിയം അയൺ ബാറ്ററി ഉണ്ടാകും, ഇത് ഇക്കോ മോഡിൽ 240 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

വാഹനത്തിന് 100 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും 3.6 സെക്കൻഡിനുള്ളിൽ 0-50 കിലോമീറ്റർ വേഗതയിൽ എത്താനും കഴിയും.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

പുതിയ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിന് ഏകദേശം 1.1 ലക്ഷം മുതൽ 1.2 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. ഇതിന് ടച്ച്‌സ്‌ക്രീൻ, ഓൺബോർഡ് നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുൾപ്പടെ നിരവധി ഫീച്ചറുകൾ ലഭിക്കും.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ഓല, സിമ്പിൾ ഇവികൾ ഓഗസ്റ്റ് 15 -ന് എത്തും

എന്താണെങ്കിലും ഇവയുടെ രണ്ടിന്റെയും അവതരണം ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ മത്സരം കൂടുതൽ കടുപ്പിക്കും എന്നത് നിസംശയം പറയാനാവും. നിലവിൽ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഏഥർ 450X, ബജാജ് ചേതക്ക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയവയ്ക്ക് വലിയ വെല്ലുവിളികളാവും ഇരു മോഡലുകളും.

Most Read Articles

Malayalam
English summary
Ola electric and simple energy to launch its 1st models in india on august 15th
Story first published: Saturday, August 14, 2021, 14:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X