ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന പ്ലാന്റായിരിക്കും തമിഴ്‌നാട്ടിലെ ഓല ഇലക്ട്രിക് ഫാക്ടറിയെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നത്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

ഫാക്ടറിയില്‍ പതിനായിരത്തിലധികം സ്ത്രീകള്‍ക്ക് ജോലി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓല ഇപ്പോള്‍. തമിഴ്നാട്ടിലെ ഓല ഇലക്ട്രിക്‌സിന്റെ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായും സ്ത്രീകളാല്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പ്രഖ്യാപിച്ചു.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

അഗര്‍വാളിന്റെ അഭിപ്രായത്തില്‍, ഓല ഫ്യൂച്ചര്‍ ഫാക്ടറി 'ലോകത്തിലെ ഏറ്റവും വലിയ വനിതാ ഫാക്ടറി' ആയിരിക്കും. സംഭവം പ്രഖ്യാപിച്ചുകൊണ്ട് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ, 'ആത്മനിര്‍ഭര്‍ ഭാരതത്തിന് ആത്മനിര്‍ഭര്‍ സ്ത്രീകള്‍ ആവശ്യമാണ്!' ഓല ഇലക്ട്രിക്കിന്റെ നിര്‍മ്മാണ ശാലയിലെ ആദ്യ ബാച്ച് വനിതാ ജീവനക്കാരെ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

സ്ത്രീകള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ നല്‍കുന്നത് അവരുടെ ജീവിതത്തെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും മുഴുവന്‍ സമൂഹത്തെയും മെച്ചപ്പെടുത്തുന്നുവെന്ന് ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

500 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ഓല ഫ്യൂച്ചര്‍ ഫാക്ടറി തുടക്കത്തില്‍ 10 ലക്ഷം വാര്‍ഷിക ഉല്‍പാദന ശേഷിയോടെ ആരംഭിക്കും, ഇത് മാര്‍ക്കറ്റ് ഡിമാന്‍ഡും സെഗ്മെന്റിന്റെ വളര്‍ച്ചയും അനുസരിച്ച് 20 ലക്ഷം വാര്‍ഷിക ശേഷി വരെ ഉയര്‍ത്തും.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

ഒല ഇലക്ട്രിക്കിന്റെ അഭിപ്രായത്തില്‍, പൂര്‍ത്തിയാകുമ്പോള്‍, പ്ലാന്റിന്റെ വാര്‍ഷിക ശേഷി 1 കോടി യൂണിറ്റായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓല ഇലക്ട്രിക് S1, S1 പ്രോ സ്‌കൂട്ടറുകളുടെ ആസ്ഥാനമാണ് ഓല ഇലക്ട്രിക് പ്ലാന്റ്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

'ലോകത്തിന്റെ ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറണമെങ്കില്‍, നമ്മുടെ വനിതാ ജീവനക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍ഗണന നല്‍കണം. ശുദ്ധമായ ചലനാത്മകതയും കാര്‍ബണ്‍-നെഗറ്റീവ് ചുവടുവെയ്പ്പും ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തിന്റെ ഭാവിയിലേക്കുള്ള നമ്മുടെ ഒരു കാഴ്ചപ്പാടാണ് ഓല ഫ്യൂച്ചര്‍ ഫാക്ടറിയെന്നും അദ്ദേഹം പറഞ്ഞു.

ഓലയിലുടനീളം ഇവ ഓരോന്നും നേടുന്നതിലേക്ക് തങ്ങളെ അടുപ്പിക്കുന്ന നടപടികളും തുടര്‍ന്നും ഞങ്ങള്‍ക്കൊപ്പം ചേരാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും, അങ്ങനെ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍, പൂര്‍ണ്ണ ശേഷിയില്‍, പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിയും. അടുത്ത വര്‍ഷം മുതല്‍ ഡെലിവറികള്‍ ആരംഭിക്കുന്ന യുഎസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിപണിയിലെയും വിദേശത്തെയും ആവശ്യങ്ങള്‍ ഇത് നിറവേറ്റും.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

500 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഓല ഇലക്ട്രിക് ഫാക്ടറി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട 2,400 കോടി രൂപയുടെ ധാരണാപത്രത്തിന്റെ ഫലമാണ്. പ്ലാന്റിനുള്ള സ്ഥലമെടുപ്പ് ഈ വര്‍ഷം ജനുവരിയില്‍ പൂര്‍ത്തിയാക്കുകയും ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

പൂര്‍ണമായി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഒല ഇലക്ട്രിക് പറയുന്നത്, ഈ സൗകര്യം എല്ലാ സ്ത്രീ തൊഴിലാളികളെയും കൂടാതെ 5,000 റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും ഉപയോഗിക്കുമെന്നാണ്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

2021 ഓഗസ്റ്റ് 15-നാണ് ഓല ഇലക്ട്രിക് അതിന്റെ ആദ്യ ഇവി, ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കിയത്. അടിസ്ഥാന S1 വേരിയന്റിന് 99,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ടോപ്പ്-സ്‌പെക്ക് ഓല S1 പ്രോ വേരിയന്റിന് 1,29,999 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

രണ്ട് വേരിയന്റുകളും പ്രകടനം, ശ്രേണി, നിറങ്ങള്‍, റൈഡിംഗ് മോഡുകള്‍ എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും അടിസ്ഥാന രൂപകല്‍പ്പന ഒന്നുതന്നെയാണ്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

വെബ്‌സൈറ്റ് ചില സാങ്കേതിക തകരാറുകള്‍ നേരിട്ടതിനാല്‍ കഴിഞ്ഞയാഴ്ച കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന മാറ്റിവെച്ചിരുന്നു. വില്‍പ്പന 2021 സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അവസാനമായി പറഞ്ഞിരിക്കുന്നത്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത് 8.5 KW ഇലക്ട്രിക് മോട്ടോറാണ്, 3.92 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് മോഡലില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് നീക്കംചെയ്യാനാവില്ല. ഈ കോമ്പിനേഷന്‍ പരമാവധി ക്ലെയിം ചെയ്ത റൈഡിംഗ് ശ്രേണി 181 കിലോമീറ്ററാണ്.

ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

S1

 • 0 മുതല്‍ 40 കിലോമീറ്റര്‍ വരെ 3.6 സെക്കന്‍ഡില്‍
 • 0 മുതല്‍ 60 സെക്കന്റ് വരെ 7 സെക്കന്‍ഡില്‍
 • ടോപ് സ്പീഡ്: 90 കിലോമീറ്റര്‍
 • റൈഡ് മോഡുകള്‍: നോര്‍മല്‍, സ്‌പോര്‍ട്‌സ്
 • ഫാസ്റ്റ് ചാര്‍ജിംഗ്: 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍
 • ബാറ്ററി ശേഷി: 2.98kWh
 • ശ്രേണി: 121 കിലോമീറ്റര്‍
 • ഓല ഇലക്ടിക് ഫാക്ടറിയുടെ നിയന്ത്രണം വനിതാ ജീവനക്കാര്‍ക്ക്; തീരുമാനത്തിന് കൈയ്യടിച്ച് രാജ്യം

  S1 പ്രോ

  • 0 മുതല്‍ 40 കിലോമീറ്റര്‍ വരെ 3 സെക്കന്‍ഡില്‍
  • 0 മുതല്‍ 60 സെക്കന്റ് വരെ 7 സെക്കന്‍ഡില്‍
  • ടോപ് സ്പീഡ്: 115 കിലോമീറ്റര്‍
  • റൈഡ് മോഡുകള്‍: നേര്‍മല്‍, സ്‌പോര്‍ട്‌സ്, ഹൈപ്പര്‍
  • ഫാസ്റ്റ് ചാര്‍ജിംഗ്: 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍
  • ബാറ്ററി ശേഷി: 3.97 കിലോവാട്ട്
  • റേഞ്ച്: 181 കിലോമീറ്റര്‍
Most Read Articles

Malayalam
English summary
Ola electric announced scooter facility will be run by 10 000 women staff find here all details
Story first published: Monday, September 13, 2021, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X