ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

എച്ച്ഡിഎഫ്സി ബാങ്ക്, ICICI ബാങ്ക്, കൊട്ടക് മഹീന്ദ്ര പ്രൈം, ടാറ്റ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രമുഖ ബാങ്കുകളുമായും ഫിനാന്‍ഷല്‍ സ്ഥാപനങ്ങളുമായും പങ്കാളിത്തം പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ജനപ്രീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ സെപ്റ്റംബര്‍ 8 മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തും. ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക്, AU സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് ഓലയുമായി ബന്ധപ്പെട്ട മറ്റ് ബാങ്കുകള്‍.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

'എല്ലാ പ്രമുഖ ബാങ്കുകളുമായും (സാമ്പത്തിക) സ്ഥാപനങ്ങളുമായും ഞങ്ങള്‍ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. അവയില്‍ പലതും സെപ്റ്റംബര്‍ 8 മുതല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും ഓല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദുബെ പറഞ്ഞു.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

ഉപഭോക്താക്കള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ തുടങ്ങുമ്പോള്‍, മുഴുവന്‍ പ്രക്രിയയും വളരെ തടസ്സമില്ലാത്തതായിരിക്കുമെന്നും ധനസഹായം തെരഞ്ഞെടുക്കുന്ന എല്ലാവര്‍ക്കും ഈ ഓപ്ഷന്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

'അവരുടെ പക്കലുള്ള ലോണ്‍ അംഗീകാര തുക, അവര്‍ എന്താണ് ചെയ്യേണ്ടത് എന്നതിന്റെ എല്ലാ വിശദാംശങ്ങളും അവര്‍ക്ക് ലഭിക്കും. കൂടാതെ, ഞങ്ങള്‍ക്ക് വളരെ ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും ഇതിനൊപ്പം അവതരിപ്പിക്കുന്നുണ്ടെന്നും, ഇഎംഐ വെറും 2,999 രൂപയില്‍ ആരംഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ബേസ് വേരിയന്റായ S1-ന് 99,999 രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന സ്‌പെക്ക് S1 പ്രോ വേരിയന്റിന് 1,29,999 രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

ജൂലൈയില്‍ പ്രീ-ലോഞ്ചിംഗ് ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും, സ്‌കൂട്ടര്‍ റിസര്‍വ് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ബാക്കി തുക അടച്ച് സ്‌കൂട്ടറിന്റെ നിറവും വകഭേദവും നിശ്ചയിച്ച് വാങ്ങലിലേക്ക് മാറ്റാനും സാധിക്കും.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

സ്‌കൂട്ടറുകളുടെ ഡെലിവറികള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുകയും ചെയ്യും. ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് കമ്പനി നേരിട്ട് വീടുകളില്‍ എത്തി മോഡല്‍ ഡെലിവറി ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരത്തോളം നഗരങ്ങളിലും പട്ടണങ്ങളിലും ഇ-സ്‌കൂട്ടറുകള്‍ എത്തിക്കുകയാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

ഇതിനോടകം തന്നെ വിപണിയില്‍ വലിയ സ്വീകാര്യതയാണ് മോഡലിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അത് വ്യക്തമായതായും കമ്പനി വ്യക്തമാക്കി.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 499 രൂപയ്ക്ക് നാമമാത്രമായ തുകയ്ക്ക് ബുക്ക് ചെയ്യാം. തമിഴ്‌നാട്ടില്‍ പുതുതായി നിര്‍മ്മിച്ച ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

8.5 kW പീക്ക് പവര്‍ നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറിന് പവര്‍ നല്‍കുന്ന 3.9 kWh ബാറ്ററി പായ്ക്കാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കുന്നത്. 750W പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 6 മണിക്കൂറിനുള്ളില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാന്‍ കഴിയും.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

ഓല സൂപ്പര്‍ചാര്‍ജറില്‍ പ്ലഗ് ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍, 50 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ വെറും 18 മിനിറ്റ് മാത്രമാകും സമയം എടുക്കുക. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഓഫര്‍ ചെയ്യുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ശ്രേണികളേക്കാള്‍ വളരെ ഉയര്‍ന്ന 181 കിലോമീറ്റര്‍ ദൂരമാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

അതോടൊപ്പം തന്നെ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി സവിശേഷതകളുമായാണ് സ്‌കൂട്ടര്‍ വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഒരു പൂര്‍ണ ഡിജിറ്റല്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇതിന് ലഭിക്കുന്നു.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

50-ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ്, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി എന്നിവ സ്‌കൂട്ടറില്‍ ലഭ്യമാണ്. ബില്‍റ്റ്-ഇന്‍ സ്പീക്കറുകളും വോയ്സ് കമാന്‍ഡ് ഫീച്ചറും സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

പുതിയ ഇലക്ട്രിക് സ്‌കൂട്ടറില്‍ മൊത്തം 10 കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കളര്‍ തെരഞ്ഞെടുപ്പുകളില്‍ ചിലത് ബ്ലാക്ക്, വെറ്റ്, ബ്ലൂ, റെഡ്, യെല്ലോ, പര്‍പ്പിള്‍ എന്നിവയാണ്.

ഫിനാന്‍സിംഗ് ഓപ്ഷനിലും കുറവ് വരുത്തില്ല; നിരവധി ബാങ്കുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Ola

വിപണിയില്‍ എതിരാളികളുടെ ഒരു നീണ്ട നിര തന്നെയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിനെ കാത്തിരിക്കുന്നത്. ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് ഇലക്ട്രിക്, ഏഥര്‍ 450X, വില്‍പ്പനയ്ക്ക് എത്താനിരിക്കുന്ന സിമ്പിള്‍ വണ്‍ തുടങ്ങിയവരുമായിട്ടാകും വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Ola electric made partnerships with banks for financial support for customers
Story first published: Tuesday, September 7, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X