ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് S1, S1 പ്രോ ഇ-സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഓല, ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ ബാച്ച് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു, ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഇപ്പോള്‍, നിര്‍മാതാവ് ഇന്ത്യയില്‍ തങ്ങളുടെ ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി പ്രസ്താവിക്കുന്ന ഒരു റിപ്പോര്‍ട്ട് ഓണ്‍ലൈനില്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. കൂടുതല്‍ മോഡലുകളെ അവതരിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഇതിനായി ഒല ഇന്ത്യയില്‍ കൂടുതല്‍ താങ്ങാനാവുന്ന ഇ-സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. S1, S1 പ്രോ എന്നിവയുടെ വില പരിശോധിച്ചാല്‍ ഇത് ഇത് വാങ്ങുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വളരെ ചെലവേറിയതാണെന്ന് വേണം പറയാന്‍.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഇത് മറികടന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് താങ്ങാനാവുന്ന വിലയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധത്. നിലവില്‍ ഓലയുടെ S1 പതിപ്പിന് 99,999 രൂപയും, ഉയര്‍ന്ന മോഡലാണ് S1 പ്രോയ്ക്ക് 1,29,999 (സബ്സിഡികള്‍ക്ക് മുമ്പ്) രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

കുറഞ്ഞ വിലയില്‍, ഓലയ്ക്ക് കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയും. അതേസമയം ഓലയുടെ കൂടുതല്‍ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് S1/S1 പ്രോയില്‍ വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകള്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഇതിന് കുറഞ്ഞ സങ്കീര്‍ണ്ണമായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ (ഒരുപക്ഷേ ടച്ച്സ്‌ക്രീനും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ഇല്ലാതെ), ക്രൂയിസ് കണ്‍ട്രോള്‍, വോയ്സ് കമാന്‍ഡുകള്‍ മുതലായവ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന് ഒരു ചെറിയ ബാറ്ററി പാക്കും, ഒപ്പം ഒരു ചെറിയ ഇലക്ട്രിക് മോട്ടോറുമാകും ഈ സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുക.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

എന്നിരുന്നാലും, ഒറ്റ ചാര്‍ജില്‍ പരമാവധി റേഞ്ച് 100 കിലോമീറ്ററിന് മുകളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വില കുറഞ്ഞാലും ആളുകള്‍ക്ക് കൂടുതല്‍ റേഞ്ച് ഉള്ള മോഡല്‍ വേണം എന്ന ചിന്തയില്‍ നിന്നാണ് കമ്പനി കൂടുതല്‍ റേഞ്ച് മോഡലില്‍ വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പിച്ചത്.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

പുതിയ ഇ-സ്‌കൂട്ടറിന് S1, S1 പ്രോ എന്നിവയുടെ അതേ ഡിസൈന്‍ ഉണ്ടായിരിക്കുമോ, അതോ ഇതൊരു പുതിയ മോഡലായിരിക്കുമോ എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. പിന്നീടുള്ള സന്ദര്‍ഭത്തില്‍, മൊത്തത്തിലുള്ള ഡിസൈന്‍ തത്വശാസ്ത്രം നിലവിലുള്ള ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടേതിന് സമാനമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

ഇന്ത്യയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനും ഒല പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ S1, S1 പ്രോ എന്നിവ പോലെ മാന്യമായ പ്രകടനവും ശ്രേണിയും ഉള്ള ഒരു വലിയ ബാറ്ററി പായ്ക്ക് ഇതിന് ഉണ്ടായിരിക്കും.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

സ്‌റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, ഓല അതിന്റെ സ്‌കൂട്ടറുകളുടെ അതേ ലൈനുകളില്‍ റെട്രോ-പ്രചോദിതമായ മിനിമലിസ്റ്റ് ലുക്കിനൊപ്പം ചേര്‍ന്നേക്കാം. ഓല ഇലക്ട്രിക് ഈ രണ്ട് പുതിയ മോഡലുകള്‍ എപ്പോള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നതിനെ കുറിച്ച് ഒരു വിവരവുമില്ല.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

എന്നിരുന്നാലും, S1, S1 പ്രോ എന്നിവയ്ക്ക് ഇതിനകം ഉള്ള വന്‍ ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍, നിര്‍മ്മാതാവ് നിലവിലുള്ള മോഡലുകളില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും, അതിനാല്‍ പുതിയ മോഡല്‍ ലോഞ്ചുകള്‍ കുറച്ച് വൈകി മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് വേണം പറയാന്‍.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

അതേസമയം ഏറെ കാത്തിരുന്ന ഇ-സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ ഉപഭോക്താക്കള്‍ക്കായി ഓല ഇലക്ട്രിക് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രങ്ങളും വീഡിയോയും ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ തന്നെ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഇ-സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ക്കായി ഒല ബുക്കിംഗ് തുറന്നിട്ടുണ്ട്. മുംബൈയിലും ഹൈദരാബാദിലുമായി ടെസ്റ്റ് റൈഡുകള്‍ നവംബര്‍ 19-ന് രണ്ടാം ഘട്ട റോള്‍-ഔട്ടില്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

നവംബര്‍ അവസാനത്തോടെ മറ്റ് നഗരങ്ങളിലും റൈഡുകള്‍ അനുഭവിക്കാന്‍ കഴിയും. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഇ-സ്‌കൂട്ടര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് നവംബര്‍ 10 ന് അവസാന പണമടയ്ക്കാനുള്ള വിന്‍ഡോ ഓല തുറന്നിരുന്നു.

ഒന്നില്‍ നിര്‍ത്തില്ല! താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍സൈക്കിളും അവതരിപ്പിക്കുമെന്ന് Ola

സ്‌കൂട്ടര്‍ ബുക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ ടെസ്റ്റ് റൈഡ് ചെയ്യാന്‍ കഴിയൂ. നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ പേരില്‍ ഒരു പകരക്കാരനെ അയയ്ക്കാന്‍ കഴിയില്ല. ഏതെങ്കിലും ഉപഭോക്താവ് S1, S1 പ്രോ ഇ-സ്‌കൂട്ടറിന്റെ ബുക്കിംഗ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കമ്പനി മുഴുവന്‍ റീഫണ്ടും ഉറപ്പുനല്‍കിയിട്ടുണ്ട്.

Source: zigwheels

Most Read Articles

Malayalam
English summary
Ola electric planning to launch a more affordable e scooter and a motorcycle
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X