ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

അധികം വൈകാതെ തന്നെ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓല. ഇതിനോടകം തന്നെ ഇതുസംബന്ധിച്ച ഏതാനും വിവരങ്ങള്‍ ഓല പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

ചില സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്തുടരാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഓല ഇലക്ട്രിക്. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡിന് (CESL) വില്‍ക്കാന്‍ കമ്പനി താല്‍പര്യം പ്രകടിപ്പിച്ചു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

സര്‍ക്കാര്‍ ഉത്തരവുകളിലും സാന്നിധ്യം അറിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാസ്തവത്തില്‍, രാജ്യത്തുടനീളം ഒന്നിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് ഗ്രീന്‍ മെബിലിറ്റിയെ സഹായിക്കാനും ഇത് ശ്രമിക്കുന്നു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

തമിഴ്നാട്ടില്‍ ഒരു ഫാക്ടറി പണിയുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അത് ഒരിക്കല്‍ പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന പ്ലാന്റായിരിക്കും. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഓല അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

ഈ ഇവി എറ്റെര്‍ഗോയുടെ ആപ്സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അഭ്യൂഹമുണ്ട്, മാത്രമല്ല ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യും. ഇത് ആകര്‍ഷകമായ ഒരു ഉല്‍പ്പന്നമാക്കി മാറ്റുന്ന നിരവധി ആധുനിക സവിശേഷതകള്‍ വരാനും സാധ്യതയുണ്ട്.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

എന്നിരുന്നാലും, അതിന്റെ വില നിര്‍ണ്ണയത്തെക്കുറിച്ച് ഒരു വിവരവുമില്ല. ഓല അടുത്തിടെ 'ഹൈപ്പര്‍ചാര്‍ജര്‍' എന്ന ഫാസ്റ്റ് ചാര്‍ജറുകളുടെ ശൃംഖല വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന് 18 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

ഇത് ഇലക്ട്രിക് സ്‌കൂട്ടറിന് 75 കിലോമീറ്ററോളം സവാരി പരിധി നല്‍കും. ഇലക്ട്രിക് സ്‌കൂട്ടറിന് 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് 60 മിനിറ്റെടുക്കുമെന്നും കമ്പനി അറിയിച്ചു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

ലോകത്തിലെ ഏറ്റവും വിശാലമായ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖലയായിരിക്കും ഓല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്‌വര്‍ക്ക് എന്ന് കമ്പനി പറയുന്നു. ആദ്യ വര്‍ഷം തന്നെ 400 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

എറ്റെര്‍ഗോ BV-യില്‍ നിന്നുള്ള സ്‌കൂട്ടര്‍ പോലെ ആധുനിക രൂപകല്‍പ്പന ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉണ്ടാകും. ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, തിരശ്ചീനമായി ഘടിപ്പിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കൗണ്ടര്‍ സീറ്റുകള്‍, വൃത്തിയായി കാണുന്ന ഫ്രണ്ട് ആപ്രോണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്മാര്‍ട്ട് മൊബിലിറ്റി സംയോജനത്തിനായി ബന്ധിപ്പിച്ച സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍സ്ട്രുമെന്റ് കണ്‍സോളിനായി ഒരു വലിയ ടിഎഫ്ടി ഡിസ്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ വഴി ഇത് ചെയ്യാന്‍ കഴിയും.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്മാര്‍ട്ട് സവിശേഷതകള്‍ പ്രാപ്തമാക്കുന്നതിന് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് eSIM ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും കമ്പനി അവതരിപ്പിച്ചേക്കും. സ്‌കൂട്ടര്‍ ഒരു പ്രൊപ്രൈറ്ററി ആപ്ലിക്കേഷനുമായി ജോടിയാക്കാം, അത് കമ്പനി വാഗ്ദാനം ചെയ്യും.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിന്റെ പെരുമാറ്റം നിരീക്ഷിക്കാനും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും അതിലേറെ കാര്യങ്ങള്‍ ചെയ്യാനും കഴിയും.

ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ CESL-ന് നല്‍കാനൊരുങ്ങി ഓല; അവതരണം ഉടന്‍

അവതരിപ്പിച്ച് കഴിഞ്ഞാല്‍, ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് ഒരു പ്രീമിയം ഓഫറായിരിക്കും. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ ഏഥര്‍ 450X, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യുബ് എന്നിവയ്ക്ക് എതിരെ മത്സരിക്കും.

Most Read Articles

Malayalam
English summary
Ola Electric Planning To Sell Its First Electric Scooter To CESL, Here Are All Details You Need To Know. Read in Malayalam.
Story first published: Wednesday, June 23, 2021, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X