ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആദ്യ സെറ്റ് ഈ ആഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന വാഗ്ദാനം നിറവേറ്റാനൊരുങ്ങി ഓല ഇലക്ട്രിക്. നേരത്തെ പ്രഖ്യാപിച്ചതുപോലെ, തമിഴ്നാട് ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് ഡിസംബര്‍ 15 ബുധനാഴ്ച മുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഡെലിവറി പ്രക്രിയയ്ക്ക് മുന്നോടിയായി ഓല ഇലക്ട്രിക് ഇതിനകം തന്നെ 30,000 ടെസ്റ്റ് റൈഡുകള്‍ ഉപഭോക്താക്കള്‍ക്കായി നടത്തിയതായും കമ്പനി അറിയിച്ചു. S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകള്‍ക്കായി കൂടുതല്‍ നഗരങ്ങള്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

നേരത്തെ, ഓല ഇലക്ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍, തമിഴ്നാട് ആസ്ഥാനമായുള്ള ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉല്‍പ്പാദനത്തിന്റെയും അസംബ്ലി ലൈനിന്റെയും ഒരു ദൃശ്യം പങ്കിട്ടാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ ബാച്ച് ഡെലിവറിക്കായി തയ്യാറാക്കുന്ന തിരക്കിലാണ് ഓല ഇലക്ട്രിക് ജീവനക്കാര്‍. പൂര്‍ണ്ണ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മ്മാണ ലൈനേക്കാള്‍ മനോഹരമായി മറ്റൊന്നിനും കഴിയില്ലെന്ന് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചുകൊണ്ടായിരുന്നു ചിത്രം പങ്കുവെച്ചത്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഓല ഇലക്ട്രിക് ഉപഭോക്താക്കള്‍ക്ക്, അവരുടെ S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യാന്‍ ഏറെ നാളത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്. ഒക്ടോബര്‍ 25 നും നവംബര്‍ 25 നും ഇടയില്‍ ആദ്യ ബാച്ച് ഡെലിവറികള്‍ നടക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തീയതി പിന്നീട് ഈ മാസത്തേക്ക് മാറ്റേണ്ടി വരുകയും ചെയ്തു. ഉപഭോക്താക്കളുടെ ഈ കാത്തിരിപ്പിന് ക്ഷമ ചോദിച്ച് ഭവിഷ് അഗര്‍വാള്‍ നേരത്തെ ട്വീറ്റ് പങ്കുവെച്ചിരുന്നു.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അവസാനം പറഞ്ഞിരിക്കുന്ന ഡിസംബര്‍ 15 തന്നെ മോഡലുകള്‍ ഡെലിവറിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏകദേശം നാല് മാസം മുമ്പ് ഓഗസ്റ്റ് 15 ന് സമാരംഭിച്ച ഓല ഇലക്ട്രിക്, സെപ്റ്റംബറില്‍ രണ്ട് ദിവസത്തേക്ക് മാത്രമാണ് സ്‌കൂട്ടറുകള്‍ക്കായി വാങ്ങല്‍ വിന്‍ഡോ തുറന്നത്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

1,100 കോടി രൂപയുടെ അമ്പരപ്പിക്കുന്ന വില്‍പ്പനയാണ് അന്ന നടന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഉപഭോക്താക്കള്‍ക്കുള്ള ടെസ്റ്റ് റൈഡുകള്‍ പിന്നീട് നവംബര്‍ 20 ന് ആരംഭിച്ചു. S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഇതില്‍ ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കില്‍, രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ (എക്സ്‌ഷോറൂം, സംസ്ഥാന സബ്സിഡികള്‍ക്ക് മുമ്പ്) വിലയായി നല്‍കണം. S1 വേരിയന്റ് 121 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോള്‍, കൂടുതല്‍ ചെലവേറിയ S1 പ്രോ, പൂര്‍ണ ചാര്‍ജില്‍ 180 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

നോര്‍മല്‍, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഓല ഇ-സ്‌കൂട്ടറുകള്‍ വരുന്നത്. ആന്‍ഡ്രോയിഡ് അധിഷ്ഠിത OS ഉള്ള വലിയ ഡിസ്പ്ലേ സ്‌ക്രീന്‍, ആപ്പ് കണ്‍ട്രോള്‍, സ്പീക്കറുകള്‍, ചാര്‍ജുചെയ്യാനുള്ള USB പോയിന്റ്, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയ്സ് എന്നിവ പോലുള്ള സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

രണ്ട് സ്‌കൂട്ടറുകളുടെയും പീക്ക് മോട്ടോര്‍ പവര്‍ 8.5 kW ആണ്. S1 പ്രോയ്ക്ക്, S1-നേക്കാള്‍ വലിയ ബാറ്ററി പാക്കാണ് ലഭിക്കുന്നത്. S1-ന്റെ ബാറ്ററി 2.98 kWh കണക്കാക്കുമ്പോള്‍, S1 പ്രോയുടെ ബാറ്ററി 3.97 kWh ആണ്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ വെറും 18 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 75 കിലോമീറ്റര്‍ റേഞ്ച് ചെയ്യാന്‍ സാധിക്കും. ഒരു പരമ്പരാഗത വാള്‍ ചാര്‍ജറില്‍ നിന്ന്, ബാറ്ററികള്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 30 മിനിറ്റും എടുക്കും. 400 നഗരങ്ങളില്‍ ഒരു ലക്ഷത്തിലധികം ചാര്‍ജറുകള്‍ സ്ഥാപിക്കുമെന്ന് ഓല വ്യക്തമാക്കിയിട്ടുണ്ട്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റ് തികച്ചും സവിശേഷമാണ്. ഓലയുടെ സ്‌കൂട്ടറില്‍ ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ് എന്നിവയുണ്ട്. സെഗ്മെന്റില്‍ മറ്റ് സ്‌കൂട്ടറുകളൊന്നും ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നില്ല. സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീനോടുകൂടിയാണ് ഇത് വരുന്നത്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

സ്‌കൂട്ടറിന് ഡിജിറ്റല്‍ കീ ഉള്ളതിനാല്‍ ഉടമ സ്‌കൂട്ടറിന് സമീപം ഉണ്ടെന്ന് സ്‌കൂട്ടര്‍ തിരിച്ചറിയുകയും അണ്‍ലോക്ക് ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണ്‍ മറക്കുകയോ ഫോണിന്റെ ബാറ്ററി തീരുകയോ ചെയ്താല്‍ സ്‌കൂട്ടര്‍ അണ്‍ലോക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു പാസ്‌കോഡ് ഉപയോഗിക്കാം.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

Move OS എന്ന് ഓല വിളിക്കുന്ന ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും ഒക്ടാ കോര്‍ പ്രൊസസറുമാണ് ഇതിന് കരുത്തേകുന്നത്. ഇത് മൂഡുകളും വിജറ്റുകളും കൊണ്ട് വരുന്നു. 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ പിന്തുണ എന്നിവയുമുണ്ട്.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

സ്‌കൂട്ടറില്‍ ഇന്‍-ബില്‍റ്റ് സ്പീക്കറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന്റെ തന്റെ സ്‌കൂട്ടറിന്റെ ശബ്ദവും ക്രമീകരിക്കാവുന്നതാണ്. ബോള്‍ട്ട്, കെയര്‍, വിന്റേജ്, വണ്ടര്‍ എന്നിങ്ങനെ നാല് മോഡുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് വോയ്സ് കമാന്‍ഡുകള്‍ നല്‍കാനും കഴിയും.

ഇനി മാറ്റമില്ല, ഡെലിവറി ഡിസംബര്‍ 15 മുതല്‍ തന്നെ; എല്ലാം സജ്ജമാക്കി Ola

മുന്നിലും പിന്നിലും ഉള്ള ഡിസ്‌കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും മോണോ ഷോക്ക് ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍ നടക്കുന്നതും. 120-സെക്ഷന്‍ അളക്കുന്ന 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ജിയോ ഫെന്‍സിങ്, ആന്റി തെഫ്റ്റ് അലര്‍ട്ട് എന്നിവയും ഈ സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Ola electric read to start delivery of electric scooters production gains speed
Story first published: Monday, December 13, 2021, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X