ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇലക്ട്രിക് വാഹന വിപണിയെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളാണ് ഓരോ ദിവസവും ഓലയില്‍ നിന്നും വരുന്നത്. അരങ്ങേറ്റത്തോട് അടുക്കും തോറും ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിരവധി ഫീച്ചറുകളാണ് കമ്പനി പ്രഖ്യാപിക്കുന്നത്.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഓല സിഇഒയും സഹസ്ഥാപകനുമായ ഭവിഷ് അഗര്‍വാള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിംഗ് തീയതി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 75-ാം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഇ-സ്‌കൂട്ടര്‍ ഔദ്യോഗികമായി പുറത്തിറക്കും.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

അതേ ദിവസം, സിമ്പിള്‍ എനര്‍ജി അവരുടെ ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ലോഞ്ച് തീയതിയില്‍ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വെറും 499 രൂപ ടോക്കണ്‍ തുകയ്ക്ക് കമ്പനി ആരംഭിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍, ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ കമ്പനി നേടിയിട്ടുണ്ടെങ്കിലും നിലവിലെ ബുക്കിംഗ് ലഭ്യമല്ല.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇന്ത്യയിലുടനീളമുള്ള ആയിരത്തിലധികം നഗരങ്ങളില്‍ നിന്ന് ഓല ഇലക്ട്രിക്കിന് ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ആകര്‍ഷണീയമായത്, അവതരണ ദിനം മുതല്‍ തന്നെ ഇന്ത്യയിലുടനീളം ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് ഓല പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

മോഡലിന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഓല ഇലക്ട്രിക്, സീരീസ് S, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് പേരുകള്‍ക്കായി ട്രേഡ്മാര്‍ക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ സാധ്യതയിലും, വരാനിരിക്കുന്ന സ്‌കൂട്ടറിനെ സീരീസ് S എന്ന് വിളിക്കും, അതേസമയം S1, S1 പ്രോ എന്നിവ രണ്ട് വേരിയന്റുകള്‍ ആയിരിക്കാം.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

വേരിയന്റ് പരിഗണിക്കാതെ തന്നെ ഇ-സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പന സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം കളര്‍ ഓപ്ഷനുകളുടെയും റൈഡ് ശ്രേണിയുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

കളര്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, കമ്പനി നേരത്തെ തന്നെ വാഗ്ദാനം ചെയ്യുന്ന വിവിധ കളര്‍ സ്‌കീമുകള്‍ വ്യക്തമാക്കുന്ന ടീസര്‍ വീഡിയോ പങ്കുവെച്ചിരുന്നു. റെഡ്, ബ്ലൂ, യെല്ലോ, സില്‍വര്‍, ഗോള്‍ഡ്, പിങ്ക്, ബ്ലാക്ക്, ബ്ലൂ, ഗ്രേ, വൈറ്റ് എന്നിങ്ങനെ ഒന്‍പത് ഷേഡുകളില്‍ മാറ്റ്, ഗ്ലോസി ഫിനിഷുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യും.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇതിന് പുറമേ ഇപ്പോള്‍ മോഡലിന്റെ പുതിയൊരു ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന് ഒരു റിവേഴ്‌സ് മോഡ് ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

ഇതുകൂടാതെ, മുന്‍ ടീസറുകള്‍ സൂചിപ്പിക്കുന്നത് ഓലയില്‍ നിന്നുള്ള പുതിയ ഇ-സ്‌കൂട്ടര്‍ ക്ലാസ്-ലീഡ് ഫീച്ചറുകളായ അണ്ടര്‍-സീറ്റ് സ്റ്റോറേജ്, സിംഗിള്‍ ചാര്‍ജ് റേഞ്ച്, സ്‌കൂട്ടറിലേക്ക് ആപ്പ് അധിഷ്ഠിത കീലെസ് ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യും.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൃത്യമായ സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ലെങ്കിലും, വരാനിരിക്കുന്ന ഓല സ്‌കൂട്ടര്‍ എറ്റെര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

അതിനാല്‍, അതിന്റെ മിക്ക സവിശേഷതകളും ഡിസൈന്‍ ഘടകങ്ങളുടെ അതിന്റെ ഡച്ച് ഇരട്ടകളില്‍ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ അലോയ് വീലുകള്‍, ലിഥിയം അയണ്‍ ബാറ്ററി, 6kW മോട്ടോര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയില്‍ അധികമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സ്‌കൂട്ടറുമായി ജോടിയാക്കാന്‍ അനുവദിക്കുന്നു.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ അതിവേഗത്തില്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ പുതിയ സ്ഥാപനത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓല ഫ്യൂച്ചര്‍ ഫാക്ടറി എന്ന് വിളിക്കപ്പെടുന്ന ഈ പ്ലാന്റ് 500 ഏക്കര്‍ സൗകര്യത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാണ പ്ലാന്റായും അറിയപ്പെടും.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

പ്രവര്‍ത്തനം തുടങ്ങിയാല്‍, ഈ പ്ലാന്റിന് ആദ്യ ഘട്ടത്തില്‍ 2 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പാദന ശേഷിയുണ്ടാകും. എല്ലാ സാധ്യതയിലും, സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് പ്രാദേശികമായി ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടും.

ഇലക്ട്രിക് ശ്രേണി കൈയ്യില്‍ എടുക്കാന്‍ ഓല; പുതിയ ഫീച്ചര്‍ വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ പുറത്ത്

ഇത് FAME II പോളിസികളും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡികളും വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ക്കൊപ്പം ഒരു ലക്ഷം രൂപയ്ക്ക് താഴെ വില നല്‍കാന്‍ കമ്പനിയെ സഹായിക്കും. ഇന്ത്യയിലുടനീളമുള്ള 400 നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഹൈപ്പര്‍ചാര്‍ജിംഗ് ശൃംഖലയും ഓല ഇതിനൊപ്പം തന്നെ നിര്‍മ്മിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Ola electric scooter will get reverse mode revealed new teaser video
Story first published: Saturday, August 7, 2021, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X