കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച് മോഡലുകളില്‍ ഒന്നായിരുന്നു ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ അത് മനസ്സിലായന്നെ വേണം പറയാന്‍.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

എതിരാളികളെപ്പോലും ഞെട്ടിച്ചുകൊണ്ട്, 499 രൂപയ്ക്ക് ആരംഭിച്ച പ്രീ-ബുക്കിംഗ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ലക്ഷത്തിലധികം ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. ഇപ്പോഴിതാ മോഡലിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍, ആഗോള വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ്. തങ്ങളുടെ സാന്നിധ്യം ഗോള വിപണിയിലും എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയില്‍ നിന്ന്, ഒല ഇലക്ട്രിക് ക്രമേണ കയറ്റുമതി യൂണിറ്റുകളിലേക്കും ശ്രദ്ധിക്കുമെന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഒരു ട്വീറ്റിനുള്ള മറുപടിയായിട്ടായിരുന്നു ഭവിഷ് അഗര്‍വാളിന്റെ പ്രതികരണം. ഇതിന്റെ ആദ്യപടിയായി യുഎസിലേക്കുള്ള മോഡലിന്റെ കയറ്റുമതി 2022 ന്റെ തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഓല ഇലക്ട്രിക് ഫാക്ടറിയുടെ ഒരു ഘട്ടം ഏതാണ്ട് പൂര്‍ത്തിയായെന്നും, നിലവിലെ ഉത്പാദനം പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ഈ കണക്ക്. എന്നാല്‍ മുഴുവന്‍ സൗകര്യവും പൂര്‍ത്തിയാക്കി എല്ലാ മേഖലയും പ്രവര്‍ത്തിക്കുമ്പോള്‍, ഓരോ വര്‍ഷവും 10 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഓല ഇലക്ട്രിക് ഓഗസ്റ്റ് 15 ന് S1, S1 പ്ലോ എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു, സംസ്ഥാന തലത്തിലുള്ള സബ്‌സിഡികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില വ്യത്യസ്തമാണെന്നും എന്നാല്‍ ഡല്‍ഹിയിലെ വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പായ S1-ന് 85,099 രൂപയ്ക്ക് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

8.5 kW പീക്ക് പവര്‍ നല്‍കുന്ന ഒരു ഇലക്ട്രിക് മോട്ടോറിന് പവര്‍ നല്‍കുന്ന 3.9 kWh ബാറ്ററി പായ്ക്ക് ഓല ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു. 750W പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് വെറും 6 മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം അല്ലെങ്കില്‍ വെറും 18 മിനിറ്റിനുള്ളില്‍ ഓല സൂപ്പര്‍ചാര്‍ജര്‍ ഉപയോഗിച്ച് 50 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

S1 പ്രോയ്ക്ക് പൂര്‍ണ്ണ ചാര്‍ജില്‍ ഏകദേശം 181 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. അതേസമയം S1- ന് 120 കിലോമീറ്റര്‍ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശ്രേണി.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

സവിശേഷതകളുടെ കാര്യത്തില്‍, കണക്റ്റിവിറ്റി ഓപ്ഷനുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് മോഡ്, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, ഫാസ്റ്റ് ചാര്‍ജിംഗ് ശേഷി എന്നിവയുള്ള ഒരു പൂര്‍ണ ഡിജിറ്റല്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ ഇതിന് ലഭിക്കുന്നു. 50 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സും സ്‌കൂട്ടറില്‍ ലഭ്യമാണ്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

പ്രകടനത്തിന്റെ കാര്യത്തില്‍, ഓല ഇലക്ട്രിക് S1 പ്രോയ്ക്ക് മൂന്ന് റൈഡ് മോഡുകളുണ്ട്, കൂടാതെ മൂന്ന് സെക്കന്‍ഡില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ പത്ത് കളര്‍ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

വിപണിയില്‍ ബജാജ് ചേതക്, ഏഥര്‍ 450X, ടിവിഎസ് ഐക്യുബ്, സിമ്പിള്‍ വണ്‍ എന്നിവയുമായിട്ടാണ് മത്സരിക്കുക. ഇന്ത്യയില്‍ ലഭ്യമായ വൈവിധ്യമാര്‍ന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ സ്‌റ്റൈലിഷും അസാധാരണവുമായ ഡിസൈനിലാണ് സ്‌കൂട്ടര്‍ എത്തുന്നതെന്നതാണ് മറ്റൊരു സവിശേഷത.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്തെന്ന് ചോദിച്ചാല്‍, ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് നേരിട്ട് മോഡല്‍ വീടുകളില്‍ എത്തിച്ച് നല്‍കും എന്നതാണ്. സ്‌കൂട്ടര്‍ വാങ്ങുന്നതിനായി ഒരു ഷോറൂമിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

ഈ പദ്ധതി ഡെലിവറി വേഗത്തിലാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം നല്‍കുമെന്നും കമ്പനി അറിയിച്ചു. ഡെലിവറി വേഗത്തിലും തടസ്സരഹിതവുമാക്കാന്‍ ഇന്ത്യയിലുടനീളം സ്റ്റോറേജ് ഹബുകള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

2021 ഒക്ടോബര്‍ മുതല്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി സ്‌കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി താലപര്യമുള്ളവര്‍ക്ക് ഓല ഇലക്ട്രിക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡോര്‍ സ്റ്റെപ്പില്‍ ഡെലിവറി ചെയ്ത സ്‌കൂട്ടര്‍ ഉപയോഗിച്ച് ടെസ്റ്റ് റൈഡുകള്‍ ബുക്ക് ചെയ്യാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

കടല്‍ കടക്കാനൊരുങ്ങി Ola ഇലക്ട്രിക് സ്‌കൂട്ടര്‍; കയറ്റുമതി വൈകാതെ ആരംഭിക്കുമെന്ന് സ്ഥിരീകരണം

അതോടൊപ്പം തന്നെ ഏഥറിന് സമാനമായി ഒരു എക്‌സ്പീരിയന്‍സ് സെന്ററും ഓല ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ടെസ്റ്റ് ട്രൈവുകള്‍ ആരംഭിക്കുന്നതിനൊപ്പം ഈ പദ്ധതിയും ആരംഭിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Ola planning to export electric scooter to us from next year find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X