ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മത്സരം കടുപ്പിക്കാനൊരുങ്ങുകയാണ് ഓല ഇലക്ട്രിക്. അധികം വൈകാതെ തന്നെ തങ്ങളുടെ മോഡലിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

അവതരണത്തിന് മുന്നോടിയായി വിപണിയെ ആവേശത്തിലാക്കി വിവിധ ഘട്ടങ്ങളില്‍ മോഡലിനെക്കുറിച്ചുള്ള വിവിധ വിവരങ്ങള്‍ കമ്പനി പങ്കുവെയ്ക്കുന്നുണ്ട്. ഇതെല്ലാം ഇരുകൈയ്യും നീട്ടി വാഹന വിപണി സ്വീകരിക്കുകയും ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

ഇപ്പോഴിതാ വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കാന്‍ സാധ്യതയുള്ള ചില സവിശേഷതകളെക്കുറിച്ച് ഓല ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

കീലെസ്, ആപ്ലിക്കേഷന്‍ അധിഷ്ഠിത ആക്‌സസ് എന്നിവയ്‌ക്കൊപ്പം ഓല ഇലക്ട്രിക് സ്‌കൂട്ടറിന് ഏറ്റവും മികച്ച ഇന്‍-ക്ലാസ് അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ് ലഭിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

കൂടാതെ, ഓല ഇലക്ട്രിക് സ്‌കൂട്ടറിന് 'കാറ്റഗറി-ലീഡിംഗ്' ലോംഗ് റേഞ്ച് ചാര്‍ജും ലഭിക്കാന്‍ സാധ്യതയുണ്ട്. നീക്കം ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ അപ്പ് ഫ്രണ്ട് തുടങ്ങി നിരവധി സവിശേഷതകള്‍ ഓല ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

നാലു മാസത്തെ റെക്കോര്‍ഡ് വേഗത്തിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഏറ്റവും നൂതനമായ 'ഗ്രീന്‍' ഫാക്ടറിയായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

ഏകദേശം 2,400 കോടി രൂപയോളം മുതല്‍മുടക്കിലാണ് ഓല ഭാവി ഫാക്ടറി നിര്‍മ്മിക്കുന്നത്. തുടക്കത്തില്‍ 2,000-ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റിന് കഴിയും. പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഇന്‍ഡസ്ട്രി 4.0 മാനദണ്ഡങ്ങള്‍ പാലിക്കും.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

പ്രതിവര്‍ഷം 10 ദശലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സ്ഥാപിക്കാനുള്ള ശേഷി ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് ദശലക്ഷം യൂണിറ്റാണ് ശേഷി. പ്ലാന്റില്‍ 10 പൊതു അസംബ്ലി ലൈനുകളുണ്ടാകും, കൂടാതെ ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

കൂടാതെ പ്രതിദിനം 25,000 ബാറ്ററികള്‍ ഉത്പാദിപ്പിക്കാനും പ്ലാന്റിന് സാധിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുപുറമെ യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്ക് സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യുമെന്നും ഓല അറിയിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

അതേസമയം വരാനിരിക്കുന്ന മോഡലിന്റെ വിലയോ, ബാറ്ററി സംബന്ധിച്ച് വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ എത്തിയാല്‍ ബജാജ് ചേത്ക് ഇലക്ട്രിക്, ടിവിഎസ് ഐക്യുബ്, ഏഥര്‍ 450X എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തി ഓല; അവതരണം ഉടന്‍

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന് പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ ശ്രേണിയും ലഭിച്ചേക്കും. സ്മാര്‍ട്ട് സവിശേഷതകള്‍ പ്രാപ്തമാക്കുന്നതിന് ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് eSIM ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Monday, July 12, 2021, 10:23 [IST]
English summary
Ola Revealed Electric Scooter Features, Launching Soon In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X