ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

Ola Electric കഴിഞ്ഞയാഴ്ച പുതിയ Ola S1, S1 പ്രോ സ്കൂട്ടറുകൾ ഇന്ത്യയിൽ പുറത്തിറക്കി. പല സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും പുതിയ സ്കൂട്ടറിന്റെ വിലയും കാരണം കമ്പനി ഇതോടെ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

കൂടാതെ വാഹനങ്ങളുടെ ഡെലിവറി പ്രക്രിയ തികച്ചും പാരമ്പര്യേതരമാക്കാനും കമ്പനി പദ്ധതിയിടുന്നു. ഉപഭോക്താക്കളുടെ വീട്ടിൽ നേരിട്ട് സ്കൂട്ടറുകൾ എത്തിക്കാൻ Ola പദ്ധതിയിടുന്നു.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

ഈ പുതിയ പാരമ്പര്യേതര രീതിയിൽ ഡെലിവറിക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിലും, സർവ്വീസും അറ്റകുറ്റപ്പണികളും എങ്ങനെ സാധ്യമാവും? ഇതിനെ സംബന്ധിച്ച് പല ഊഹാപോഹങ്ങളുണ്ടെങ്കിലും എല്ലാത്തിനും Ola -യ്ക്ക് വ്യക്തമായ പദ്ധതികളുണ്ട്. സ്കൂട്ടർ സർവീസ് ലഭിക്കുന്നതിന് പാലിക്കേണ്ട നടപടികൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

സ്കൂട്ടറിനായുള്ള ഔദ്യോഗിക ആപ്ലിക്കേഷനിൽ നിന്നാണ് സർവീസ് ബുക്കിംഗ് നടത്തേണ്ടത്. ഇത് വിജയകരമായി ബുക്ക് ആയാൽ സർവീസ് നടത്താൻ കമ്പനി ഒരു "Ola ചാമ്പ്യനെ" നിയോഗിക്കും. ഉപഭോക്താവിന്റെ വീട്ടിൽ ടെക്നീഷ്യൻ എത്തുന്ന ഏകദേശ സമയവും ബുക്കിംഗിന് ശേഷം ലഭ്യമാകും. ഉപഭോക്താവിന്റെ വീട്ടിൽ തന്നെ സ്കൂട്ടർ സർവ്വീസ് ചെയ്യപ്പെടും.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

സ്‌കൂട്ടർ പ്രെഡിക്ടീവ് AI മെയിന്റെനൻസ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഫോൺ വഴി ഒരു സർവ്വീസിനോ അറ്റകുറ്റപ്പണിക്കോ പ്രേരിപ്പിക്കുന്ന അലേർട്ടുകൾ ലഭിക്കും.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

Ola സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ഉൾപ്പെടെ ഓമ്‌നിചാനൽ മോഡൽ വഴി തങ്ങളുടെ സ്കൂട്ടറുകൾ വിൽക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും ഒരു എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കാനാണ് Ola Electric ലക്ഷ്യമിടുന്നത്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

Ola S1 99,999 രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുമ്പോൾ Ola S1 പ്രോ 1,29,999 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. എന്നിരുന്നാലും, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ചില സംസ്ഥാനങ്ങൾക്ക് വില വ്യത്യസ്തമാണ്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

Ola S1 -ന്റെ വില ഗുജറാത്തിൽ 79,999 രൂപയിൽ കുറവാണ്. Ola S1 പ്രോയുടെ വില 1,09,999 രൂപയാണ്. സ്കൂട്ടറുകളുടെ വിലയിലെ വ്യത്യാസം വിവിധ സർക്കാർ സബ്‌സിഡികൾ കാരണമാണ്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

സ്കൂട്ടറിനുള്ള ബുക്കിംഗ് നിർമ്മാതാക്കൾ നേരത്തെ തുറന്നിരുന്നു, താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്കൂട്ടർ 499 രൂപ ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യാൻ Ola പദ്ധതിയിടുന്നു.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

ആയിരത്തിലധികം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് കമ്പനിക്ക് ബുക്കിംഗ് ലഭിച്ചിട്ടുണ്ട്, എല്ലാ പ്രദേശങ്ങളിലേക്കും ഒരേസമയം ഡെലിവറി പ്രക്രിയ ആരംഭിക്കാൻ Ola പദ്ധതിയിടുന്നു.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

അനുയോജ്യമായ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ Ola S1 ഫുൾ ചാർജിൽ 121 കിലോമീറ്റർ ശ്രേണി നൽകുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. അനുയോജ്യമായ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ Ola S1 പ്രോയ്ക്ക് 181 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുണ്ട്. പ്രോ പതിപ്പിലെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 115 കിലോമീറ്ററാണ്.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

S1, S1 പ്രോ മോഡലുകൾ ഒരേ ഡിസൈൻ ശൈലിയിലാണ് നിർമ്മാതാക്കൾ പൂർത്തിയാക്കിയിരിക്കുന്നത്. സംയോജിത എൽഇഡി ഡിആർഎല്ലുകളുമായി വരുന്ന ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് സ്‌കൂട്ടറിൽ വരുന്നത്. പിന്നിൽ ടെയിൽ ലാമ്പിന് മുകളിൽ നൽകിയിരിക്കുന്ന വേരിയന്റ് ബാഡ്ജുകൾ മാത്രമാണ് ഇരു മോഡലുകളുടേയും എക്സ്റ്റീരിയർ ഡിസൈനിലെ വ്യത്യാസം.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ബോഡി വർക്കിൽ സംയോജിപ്പിച്ചിരിക്കുന്ന റിയർ ഫുട്ട് റെസ്റ്റ്, റബ്ബർ-ലൈൻഡ് ഫ്രണ്ടി ഫുട്‌വെൽ, കോണ്ടൂർ സീറ്റുകൾ, 36 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ഫ്രണ്ട് സ്റ്റോറേജ് പോക്കറ്റുകൾ, ലഗേജ് ഹുക്ക്, റിയർ ഗ്രാബ് റെയിലുകൾ, അലോയി വീലുകൾ എന്നിവയാണ് ഇലക്ട്രിക് സ്കൂട്ടറുകളിലെ മറ്റ് സവിശേഷതകൾ.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

സിൽവർ, സ്കൈ ബ്ലൂ, റെഡി, ബ്ലാക്ക്, യെല്ലോ എന്നിങ്ങനെ അഞ്ച് മാറ്റ് നിറങ്ങളിലാണ് S1 വിപണിയിൽ എത്തുന്നത്. അതേസമയം S1 പ്രോയ്ക്ക് സിൽവർ, സ്കൈ ബ്ലൂ, റെഡി, ബ്ലാക്ക്, യെല്ലോ, ഗ്രേ, ഗ്ലോസ് പർപ്പിൾ, ഗ്ലോസ് പിങ്ക്, ഗ്ലോസ്സ് ബ്ലാക്ക്, ഗ്ലോസ് ബ്ലൂ എന്നിങ്ങനെ നാല് ഗ്ലോസ് ഓപ്ഷനുകൾക്കൊപ്പം മൊത്തം 10 നിറങ്ങൾ ലഭിക്കും.

ആശങ്ക വേണ്ട; ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള സർവ്വീസ്, റിപ്പെയർ പ്രക്രിയകൾ വ്യക്തമാക്കി Ola

ഇലക്ട്രക് സ്കൂട്ടറുകൾക്ക് പിന്നാലെ രാജ്യത്ത് ഇലക്ട്രിക് കാറുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് Ola. 2023 -ഓടെ തങ്ങളുടെ ആദ്യ മോഡൽ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി സൗഹാർദ്ദമായ മൊബിലിറ്റി സൊല്യൂഷനുകൾക്ക് കൂടുതൽ പിന്തുണ നൽകാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

Most Read Articles

Malayalam
English summary
Ola reveals service and maintainance plans for its electric scooters
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X