ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

ഉല്‍പന്നം കയറ്റുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി മാറി വണ്‍ ഇലക്ട്രിക്. ഫ്‌ലാഗ്ഷിപ്പ് മോട്ടോര്‍സൈക്കിള്‍ KRIDN-ന്റെ ആദ്യത്തെ യൂണിറ്റ് കെനിയയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

2022-ന്റെ തുടക്കത്തില്‍ തെക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് മുമ്പ് കമ്പനി നാല് ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടി ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

ഹെവി റോഡ് അവസ്ഥകള്‍ക്കും ഹെവി ലോഡിംഗിനും വേണ്ടിയാണ് KRIDN രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് വണ്‍ ഇലക്ട്രിക് ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് ഉപ്പാല്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയെ നേരിടാനും ഇതിന് കഴിയും. ആഫ്രിക്കയിലേക്കുള്ള പ്രവേശനം ചൈനീസ് ആധിപത്യമുള്ള വിപണിയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

ക്ലാസിക്കല്‍ ദക്ഷിണേഷ്യന്‍ ഭാഷയില്‍ 'കളിക്കുക' എന്നര്‍ഥമുള്ള സംസ്‌കൃതത്തില്‍ നിന്നാണ് KRIDN ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ഈ പേര് ലഭിച്ചത്. മെറ്റല്‍ ബോഡിയുള്ള ശക്തമായ ഘടനയാണ് ഇതിന്റെ മറ്റൊരു സവിശേഷത.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

ഇന്ത്യയില്‍ ഇതിനെ 1.29 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഈ വില പരിധിയില്‍, വണ്‍ ഇലക്ട്രിക് KRIDN, ജനപ്രിയ പെട്രോള്‍ പവര്‍ മോട്ടോര്‍സൈക്കിളുകളായ ടിവിഎസ് അപ്പാച്ചെ RTR200, ബജാജ് പള്‍സര്‍ NS200 എന്നിവയുമായി മത്സരിക്കുന്നു.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

സുഖപ്രദമായ സീറ്റുകളും, മുന്നില്‍ 17 ഇഞ്ചും, പിന്നില്‍ 16 ഇഞ്ച് ടയറുകളും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബ്ലൂ, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഒരു ഹാലൊജെന്‍ ഹെഡ്‌ലാമ്പ് എന്നിവയും സവിശേഷതകളാണ്. 5.5 കിലോവാട്ട് ഹബ് മോട്ടോറാണ് മോഡലിന് ലഭിക്കുന്നത്. 3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയില്‍ നിന്ന് കരുത്ത് എടുക്കുന്നു. ഇക്കോ മോഡില്‍ 110 കിലോമീറ്ററും, സാധാരണ മോഡില്‍ 80 കിലോമീറ്റര്‍ വരെ ശ്രേണിയുമാണ് കമ്പനി അവകാശപ്പെടുന്നത്.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

8 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്നു. അതേസമയം ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. സുരക്ഷയ്ക്കായി ഇതിന് മുന്‍വശത്തും പിന്‍ഭാഗത്തും 240 mm, 220 mm ഡിസ്‌ക് ബ്രേക്കും ലഭിക്കും.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

യാത്രയുടെ സുപ്രധാന മാര്‍ഗമായി ആഫ്രിക്കന്‍ വിപണികള്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഈ വിഭാഗത്തിന് സമീപകാലത്ത് ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടുണ്ട്, ആഫ്രിക്കയിലേക്കുള്ള കയറ്റുമതിക്കായി അവരുടെ ഇലക്ട്രിക് വാഹനം രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ആദ്യമായി വണ്‍ ഇലക്ട്രിക്കാണ്.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു പുറമേ, ഇന്ത്യയില്‍ ഒരു വലിയ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനും കമ്പനി ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലോ, മഹാരാഷ്ട്രയിലോ ആകും ഈ നിര്‍മ്മാണ യൂണിറ്റ് ഒരുങ്ങുക.

ചൈനീസ് ആധിപത്യമുള്ള വിപണികളെ ലക്ഷ്യമിട്ട് വണ്‍ ഇലക്ട്രിക്; KRIDN കയറ്റുമതി ആരംഭിച്ചു

അടുത്ത വര്‍ഷം ആദ്യം ആഫ്രിക്കയില്‍ നിന്ന് തെക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ആഗോള വിപണി വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയില്‍, KRIDN ഇ-മോട്ടോര്‍സൈക്കിള്‍ പ്രത്യേകിച്ചും ലക്ഷ്യമിടുന്നത് ഇ-കൊമേഴ്സ് വിഭാഗമാണ്.

Most Read Articles

Malayalam
English summary
One Electric Start KRIDN Electric Motorcycle Exports From India, Find Here All Details. Read in Malayalam.
Story first published: Friday, July 9, 2021, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X