കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

കൊവിഡ്-19 മഹാമാരി കാരണം ഡോര്‍സ്‌റ്റെപ്പ് സേവനങ്ങള്‍ വളരെയധികം വര്‍ധിക്കുന്നതിനാല്‍, അവസാന മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

ഇന്ത്യയില്‍ ലഭ്യമായ ഇരുചക്ര ഇവികള്‍ നിലവില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും ഹോം ഡെലിവറിയില്‍ മാത്രമുള്ള ഒരു സ്ഥാപനത്തിനുള്ള ബില്ലിന് അനുയോജ്യമാണ്. ഇത്തരത്തിലുള്ള വര്‍ധനവിന്റെ ഒരു വാര്‍ത്ത വരുന്നത് ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് ഇബൈക്ക്‌ഗോയില്‍ നിന്നാണ്.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

300 ഇലക്ട്രിക് സ്‌കൂട്ടറുകളാളുണ്ടായിരുന്ന നിരയില്‍ ഇപ്പോള്‍ ഇത് 2,100 ആയി വര്‍ധിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു. മുമ്പ് പ്രതിദിനം 25,000 കിലോമീറ്റര്‍ വരെ ഓടിയിരുന്നുവെങ്കിലും കയറ്റുമതി വര്‍ധനവിന്റെ ആവശ്യകത അനുസരിച്ച് ഇത് പ്രതിദിനം 1.2 ലക്ഷം കിലോമീറ്ററായി ഉയര്‍ത്തി.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

ഇതോടൊപ്പം കമ്പനിയുടെ വരുമാനം 15 ലക്ഷത്തില്‍ നിന്ന് 2.5 കോടി രൂപയായി ഉയര്‍ന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അമൃത്സര്‍, പുനെ, ഇന്‍ഡോര്‍, ബെംഗളൂരു എന്നീ ഏഴ് നഗരങ്ങളിലാണ് ഇബൈക്കോയുടെ ഇ-സ്‌കൂട്ടറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

ഈ നഗരങ്ങളിലെ എല്ലാ പ്രവര്‍ത്തന മേഖലകളിലും മികച്ച വളര്‍ച്ചയാണ് കാണിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നേതൃത്വത്തിലും മാനേജര്‍ തലത്തിലും 70 ലധികം ജീവനക്കാരെ കമ്പനി നിയമിക്കുകയും കൊറോണ കവാച്ച് പോളിസിയുടെ പ്രത്യേക ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

ഇത് കെട്ടിപ്പടുക്കുമ്പോള്‍, എല്ലാ നെറ്റ്‌വര്‍ക്ക് പ്രൊഫഷണലുകള്‍ക്കും പരിശീലനം ലഭിച്ച റൈഡറുകള്‍ക്കും തങ്ങളുടെ പ്രധാന പങ്കാളികള്‍ക്കും ആത്യന്തിക സൗകര്യം നല്‍കുന്നതിന് തങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി, നിലവിലുള്ള സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയിടുന്നുവെന്ന് ഇബൈക്ക്‌ഗോയുടെ സ്ഥാപകനും സിഇഒയുമായ ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

നിലവിലുള്ള പങ്കാളിത്തങ്ങളും, ശ്രേണിയിലെ മോഡലുകളിലെ എണ്ണത്തിലും വര്‍ധനവുണ്ടായതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 10,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പൂര്‍ത്തീകരിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ആദ്യത്തെ കാര്‍ബണ്‍-ന്യൂട്രല്‍ മൊബിലിറ്റി കമ്പനിയാകാനൊരുങ്ങുകയാണ് ഇബൈക്ക്ഗോ. ഇതിന്റെ ഭാഗമായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ SKS ക്ലീന്‍ടെക്കുമായി ഇബൈക്ക്ഗോ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടയിലും നേട്ടങ്ങള്‍ സ്വന്തമാക്കി ഇബൈക്ക്‌ഗോ

ഇതിന്റെ ഭാഗമായി ഇബൈക്ക്ഗോ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും സൗരോര്‍ജ്ജമുപയോഗിച്ച് ചാര്‍ജ് ചെയ്ത ബാറ്ററികളുമായി പരിവര്‍ത്തനം ചെയ്യും. ഇപ്രകാരം, കാര്‍ബണ്‍ പുറന്തള്ളുന്നത് ഒഴിവാക്കാന്‍ ഇബൈക്ക്ഗോയുടെ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സൗരോര്‍ജ്ജത്തിലൂടെ ചാര്‍ജ് ചെയ്യുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Online Delivery Boosts During The Covid-19 Pandemic, eBikeGo Increased Revenue And Fleets. Read in Malayalam.
Story first published: Tuesday, July 20, 2021, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X