450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

ഡല്‍ഹിയിലെ ആദ്യത്തെ ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും സിഇഒയുമായ ഡോ. പവന്‍ മുഞ്ജാള്‍. ഏഥര്‍ എനര്‍ജി സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് സ്‌കൂട്ടര്‍ കൈമാറിയത്.

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

2016 മുതല്‍ ഏഥര്‍ എനര്‍ജിയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളാണ് ഹീറോ മോട്ടോകോര്‍പ്പ്, ഇവി നിര്‍മാതാക്കളില്‍ നിലവില്‍ 35 ശതമാനം ഓഹരിയുണ്ട്. നിലവില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലേക്ക് വിപണിശൃംഖല വ്യാപിപ്പിക്കുകയാണ് ഏഥര്‍ എനര്‍ജി.

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ഏഥര്‍ 450X വിപണിയില്‍ ഉടനീളം അവതരിപ്പിച്ചു, ഇപ്പോള്‍ ന്യൂഡല്‍ഹിയില്‍ ഞങ്ങളുടെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സഹസ്ഥാപകന്‍ തരുണ്‍ മേത്ത വ്യക്തമാക്കി.

MOST READ: സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിലേക്കും; ശ്രേണി പിടിച്ചടക്കാൻ തുനിഞ്ഞ് കിയ മോട്ടോർസ്

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

ഈ ഘട്ടം ആരംഭിക്കാന്‍, ഡല്‍ഹിയിലെ ആദ്യത്തെ വാഹനം ഡോ. പവന്‍ മുഞ്ജലിന് കൈമാറിയതില്‍ സന്തോഷമുണ്ട്. ഒരു പ്രധാന നിക്ഷേപകരില്‍ ഒരാളായി ഡോ. മുഞ്ജല്‍ ഏഥറില്‍ ആത്മവിശ്വാസം പകരുക മാത്രമല്ല, വ്യക്തിപരമായി എനിക്കും സ്വപ്നിലിനും വ്യക്തിപരമായി ഒരു ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് അങ്ങേയറ്റം ഞങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണെന്നും തരുണ്‍ മേത്ത പറഞ്ഞു.

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

തരുണില്‍ നിന്ന് ഏഥര്‍ 450X സ്‌കൂട്ടര്‍ സ്വീകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണെന്ന് ഡോ. പവന്‍ മുഞ്ജല്‍ പ്രതികരിച്ചു. സുസ്ഥിരതയും ശുദ്ധമായ ഊര്‍ജ്ജവും ഹീറോ മോട്ടോകോര്‍പ്പിന്റെ കാഴ്ചപ്പാടില്‍ നിലനില്‍ക്കുന്നു.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

രാജ്യത്തെ ഉപഭോക്താക്കള്‍ക്കായി സാങ്കേതികമായി മെച്ചപ്പെട്ടതും ബന്ധിപ്പിച്ചതുമായ ഈ വാഹനം വികസിപ്പിച്ചതിന് തരുണ്‍, സ്വപ്നില്‍, മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

ഹീറോ മോട്ടോകോര്‍പ്പ് യഥാര്‍ത്ഥത്തില്‍ ഏഥര്‍ എനര്‍ജിയില്‍ 2016-ല്‍ 205 കോടി രൂപ മുതല്‍ മുടക്കിയിരുന്നു. 2020-ല്‍ കമ്പനി ഓഹരി 31.27 ശതമാനത്തില്‍ നിന്ന് 34.58 ശതമാനമായി ഉയര്‍ത്തി.

MOST READ: പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

സീരീസ് സി റൗണ്ട് ഫണ്ടിംഗിന്റെ വിപുലീകരണമായി 84 കോടി രൂപയുടെയാണ് പുതിയ നിക്ഷേപം. ഹീറോ മോട്ടോകോര്‍പ്പിന് പുറമെ, സച്ചിന്‍ ബന്‍സല്‍, ബിന്നി ബന്‍സല്‍, ഇന്നോവെന്‍ ക്യാപിറ്റല്‍, IIT മദ്രാസ്, എയ്റോസ്പൈക്ക് സ്ഥാപകന്‍ ശ്രീനി വി ശ്രീനിവാസന്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ് എന്നിവ ഉള്‍പ്പെടുന്നു.

450X ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കി പവന്‍ മുഞ്ജാള്‍; അഭിമാന നിമിഷമെന്ന് ഏഥര്‍

കഴിഞ്ഞ വര്‍ഷത്തില്‍, 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ച ഏഥര്‍ എനര്‍ജി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 28 വിപണികളിലാണ് കമ്പനി ഉള്ളത്. വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ബ്രാന്‍ഡ് തമിഴ്നാട്ടിലെ ഹൊസൂരിലെ വന്‍തോതിലുള്ള ഉല്‍പാദന കേന്ദ്രത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Pawan Munjal, Chairman & CEO, Hero MotoCorp Bought First Ather 450X In Delhi. Read in Malayalam.
Story first published: Thursday, April 1, 2021, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X