വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

ഇന്ത്യയിലുടനീളം പിയാജിയോ വെഹിക്കിള്‍സ് തങ്ങളുടെ ഇരുചക്ര വാഹന ഔട്ട്ലെറ്റുകള്‍ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ മെയ് പകുതി വരെ രാജ്യത്തുടനീളം കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ, ലോക്ക്ഡൗണിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഇതോടെയാണ് പിയാജിയോ വെഹിക്കിള്‍സ് അതിന്റെ വെസ്പ, അപ്രീലിയ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിലൂടെ സഞ്ചരിക്കാന്‍ കമ്പനി ഡീലര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിയാജിയോ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

ലോക്ക്ഡൗണ്‍ സമയത്ത് തങ്ങളുടെ ഉപഭോക്താക്കളുടെ ഉത്കണ്ഠയും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ കാലഹരണപ്പെടുന്ന ഒറിജിനല്‍ ഉപകരണ വാറണ്ടിയുടെയും സൗജന്യ സര്‍വീസിന്റെ വിപുലീകരണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

ഉപഭോക്താക്കളുടെ എല്ലാത്തരം വാഹന വില്‍പ്പനയും സേവന ആവശ്യങ്ങളും ഡീലര്‍ഷിപ്പുകള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് -19 കേസുകളുടെ വ്യാപനം തടയുന്നതിന് അതത് സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം നിരവധി സംസ്ഥാനങ്ങളിലെ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പുകള്‍ അടച്ചിരുന്നു.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

എന്നിരുന്നാലും, മഹാമാരിയുടെ രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനാല്‍, വാഹന നിര്‍മാതാക്കള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളും സര്‍വീസ് ഔട്ട്ലെറ്റുകളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

കൊവിഡ്-19 ന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് അപ്രീലിയ, വെസ്പ ഉപഭോക്താക്കള്‍ക്കായി വാറണ്ടിയും സൗജന്യ സര്‍വീസ് പദ്ധതികളും നീട്ടി നല്‍കുമെന്ന് പിയാജിയോ അറിയിച്ചിരുന്നു. 2021 ജൂലൈ 31 വരെ കമ്പനി സൗജന്യ സര്‍വീസുകളും വാറന്റി പ്ലാനുകളും നീട്ടി നല്‍കിയിട്ടുണ്ട്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

കൊവിഡിന്‍ ആദ്യ തരംഗത്തിലും, 2020 ഏപ്രിലില്‍ പിയാജിയോ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി സമാനമായ സര്‍വീസ് എക്‌സ്റ്റെന്‍ഷനുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അതൊടൊപ്പം തന്നെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഈ വര്‍ഷം വന്‍ പദ്ധതികളാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

ഇതിന്റെ ഭാഗമായി നിരവധി മോഡലുകലുടെ അവതരണവും വൈകാതെ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മോഡലുകള്‍ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് പിയാജിയോ.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് പിയാജിയോ

നിലവില്‍, രാജ്യത്ത് 725-ലധികം വാഹന ഡീലര്‍ഷിപ്പുകളും 1,100-ലധികം ടച്ച് പോയിന്റുകളും ബ്രാന്‍ഡിനുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ വിപണന വിഭാഗത്തെ പരിപാലിക്കുന്നതിനായി വിതരണക്കാരുടെയും ചില്ലറ വ്യാപാരികളുടെയും ശക്തമായ ശൃംഖലയുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Piaggio Announced Vespa and Aprilia Showrooms Reopen Across India. Read in Malayalam.
Story first published: Friday, June 25, 2021, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X