110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് പ്രിവെയ്ല്‍ ഇലക്ട്രിക്. ഇതിന്റെ ഭാഗമായി മൂന്ന് ഇലക്ട്രിക് മോഡലുകളെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

എലൈറ്റ്, ഫിനെസി, വുള്‍ഫറി എന്നിങ്ങനെ മൂന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളെയാണ് സ്റ്റാര്‍ട്ടപ്പായ പ്രിവെയ്ല്‍ ഇലക്ട്രിക് അവതരിപ്പിച്ചത്. മൂന്ന് മോഡലുകളും ജൂലൈ മാസത്തില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചു.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

മികച്ച വേഗതയാണ് മൂന്ന് മോഡല്‍ സ്‌കൂട്ടറുകളും വാഗ്ദാനം ചെയ്യുന്നത്. ഒരെണ്ണം മണിക്കൂറില്‍ 50 കിലോമീറ്റര്‍, മറ്റൊന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍, മൂന്നാമത്തേത് 80 കിലോമീറ്റര്‍ വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇവ മൂന്നും പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം ശ്രേണിയും അവകാശപ്പെടുന്നു.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

എലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, പരമാവധി 200 കിലോഗ്രാം ലോഡ് ശേഷിയും കമ്പനി അവകാശപ്പെടുന്നു. ലിഥിയം അയണ്‍ ബാറ്ററിയും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുകളും ഉള്ള ഈ സ്‌കൂട്ടറിന് ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ശ്രേണിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ബാറ്ററി 4 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റ ക്ലിക്കിലൂടെ പരിഹരിക്കുന്ന ഫംഗ്ഷനോടുകൂടിയ 55A കണ്‍ട്രോളറിന്റെ സഹായത്തോടെയാണ് ഈ മോഡല്‍ വരുന്നത്.

പ്രധാനമായും നാവിഗേഷന്‍, ഫോണ്‍, സംഗീതം എന്നിവയ്ക്കായി ഉപയോഗിക്കുന്ന സംയോജിത എല്‍സിഡി സ്‌ക്രീനും വാഹനത്തിലുണ്ട്. 1.29 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ ഫിനെസിക്ക് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പരമാവധി 200 കിലോഗ്രാം ലോഡ് ശേഷിയും കമ്പനി അവകാശപ്പെടുന്നു. 99,999 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ലിഥിയം അയണ്‍ ബാറ്ററിയുള്ള സ്‌കൂട്ടറിന് ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുകളും ഈ മോഡലില്‍ ലഭ്യമാണ്. 4 മണിക്കൂറിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെയാണ് ബാറ്ററി ചാര്‍ജിംഗ് സമയം. ഒറ്റ-ക്ലിക്ക് ഫിക്‌സ് ഫംഗ്ഷനോടുകൂടിയ 12-ട്യൂബ് ബ്രഷ്‌ലെസ് കണ്ട്രോളറിന്റെ നിയന്ത്രണവുമായിട്ടാണ് ഈ മോഡല്‍ വരുന്നത്.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വുള്‍ഫറിക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത നല്‍കാന്‍ കഴിയും, പരമാവധി 200 കിലോഗ്രാം ലോഡ് ശേഷിയാണ് കമ്പനി അവകാശപ്പെടുന്നത്. 89,999 രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

ലിഥിയം ബാറ്ററിയുള്ള ഈ സ്‌കൂട്ടില്‍ ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ മോഡലിന് ഏകദേശം 4 മണിക്കൂര്‍ സമയം എടുക്കും. ഒറ്റ-ക്ലിക്ക് ഫിക്‌സ് ഫംഗ്ഷനോടുകൂടിയ 12-ട്യൂബ് ബ്രഷ്‌ലെസ് കണ്ട്രോളറിന്റെ നിയന്ത്രണവുമായിട്ടാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

110 കിലോമീറ്റര്‍ ശ്രേണിയും കൈനിറയെ ഫീച്ചറുകളും; മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് പ്രിവെയ്ല്‍

80 കിലോ (ബാറ്ററി ഇല്ലാതെ) കുറഞ്ഞ ഭാരം നിലനിര്‍ത്താന്‍ സ്‌കൂട്ടറുകള്‍ക്ക് ഉയര്‍ന്ന ടെന്‍സൈല്‍ സ്റ്റീല്‍, അലുമിനിയം അലോയ് വീല്‍ ഹബുകള്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. പ്രിവെയ്ല്‍ ഇലക്ട്രിക്കിന്റെ സ്‌കൂട്ടറുകള്‍ക്ക് അന്തര്‍നിര്‍മ്മിതമായ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകളും ലഭിക്കും. മൂന്ന് മോഡലുകളും മൂന്ന് വര്‍ഷത്തെ വാറണ്ടിയോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Prevail Electric Launched Three New Electric Scooters In India, Price, Range, Feature Details Here. Read in Malayalam.
Story first published: Thursday, July 1, 2021, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X