പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

INDUS NX എന്ന പേരില്‍ രാജ്യത്ത് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായുള്ള റാഫ്റ്റ് മോട്ടോര്‍സ്. പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാമെന്നതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

അപ്‌ഡേറ്റ് അനുസരിച്ച്, എല്ലാ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ മൂന്ന് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും. പ്രാരംഭ വേരിയന്റ് പോര്‍ട്ടബിള്‍ 48V65Ah ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിച്ചാകും വാഗ്ദാനം ചെയ്യുക.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

ഈ മോഡല്‍ പൂര്‍ണ ചാര്‍ജില്‍ 156 കിലോമീറ്റര്‍ റേഞ്ച് നല്‍കാം, 1,18,500 രൂപ എക്‌സ്‌ഷോറൂം വിലയിലാകും ഈ പതിപ്പ് ലഭ്യമാകുക. മിഡ് റേഞ്ച് വേരിയന്റ് നോണ്‍-മൂവബിള്‍ 48V135Ah ബാറ്ററിയോടുകൂടിയതാണ്, 324 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വേരിയന്റിന് 1,91,976 രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

9.6 KWH ശേഷിയുള്ള ഡ്യുവല്‍-ബാറ്ററി ഓപ്ഷനുമായിട്ടാണ് ടോപ്പ് വേരിയന്റ് വരുന്നത്. സിംഗിള്‍ ചാര്‍ജില്‍ 480-ല്‍ അധികം വരെ റേഞ്ച് നല്‍കാംമെന്നും, 2,57,431 രൂപവരെയാണ് ഈ മോഡലിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

റാഫ്റ്റ് മോട്ടോര്‍സിന് ഇന്ത്യയിലെ 550 നഗരങ്ങളില്‍ ശക്തമായ ഡീലര്‍ഷിപ്പ് സാന്നിധ്യമുണ്ട്. മാനേജിംഗ് ഡയറക്ടര്‍ പരിവേഷ ശുക്ല പങ്കിട്ട ഫ്യൂച്ചറിസ്റ്റിക് പ്ലാനുകള്‍ പ്രകാരം, 2022 മാര്‍ച്ചോടെ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും അതിന്റെ ചുവടുവെയ്പ്പ് അടയാളപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നു.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

റാഫ്റ്റ് മോട്ടോര്‍സിന് ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വലിയ ആവശ്യക്കാരെ ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. റാഫ്റ്റ് കണ്‍സ്യൂമര്‍ പ്രോഡക്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ കമ്പനി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട് ടിവിയും ഹൈ-ഫൈ കരോക്കെ സൗണ്ട് സിസ്റ്റവും ആരംഭിച്ചു, ഇത് സമീപകാല ഫെസ്റ്റിവല്‍ ടൈമുകളില്‍ വന്‍ ജനപ്രീതിയും ഡിമാന്‍ഡും നേടുകയും ചെയ്തിരുന്നു.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ചേര്‍ക്കുന്നത് റാഫ്റ്റ് ഡീലര്‍മാര്‍ക്കിടയില്‍ വലിയ ആത്മവിശ്വാസം നേടുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളുടെ സമയം, പണ ലാഭത്തിനായി ഇലക്ട്രിക് സ്‌കൂട്ടറിന് സവിശേഷമായ 1 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും ഡ്യുവല്‍ ബാറ്ററി ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

10 ആമ്പുകള്‍ ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതയാണ്. റിവേഴ്‌സ് ഗിയര്‍, തെഫ്റ്റ് അലാറം, കീലെസ്-സ്റ്റാര്‍ട്ട്, റിമോട്ട്-ലോക്കിംഗ്, സ്‌റ്റൈലിഷ് ഡിസ്‌ക് ബ്രേക്കുകള്‍, ചൈല്‍ഡ്-സേഫ് പാര്‍ക്കിംഗ് മോഡ് തുടങ്ങിയ പുതുതലമുറ സവിശേഷതകളോടെയാണ് റാഫ്റ്റിന്റെ INDUS NX സ്‌കൂട്ടര്‍ വരുന്നത്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

2017 മാര്‍ച്ചില്‍ സ്ഥാപിതമായ, റാഫ്റ്റ് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഇപ്പോള്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

രണ്ട് സ്ഥാപകരായ പരിവേഷ ശുക്ലയും രാകേഷ് സാല്‍വെയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരായ യുവ സംരംഭകരാണ്. റാഫ്റ്റ് മോട്ടോര്‍സിന് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡ് തന്നെ അതിശക്തമായ 'ഇലക്ട്രോണിക് വാഹന വളര്‍ച്ച' ഇരുചക്ര വാഹന വിഭാഗത്തില്‍ കമ്പനി ചെയ്യുന്നു എന്നതിന്റെ തെളിവാണ്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

ഇവി ഉല്‍പ്പന്നങ്ങളില്‍ വളരെ ചെറിയ തോതില്‍ നിന്നാണ് കമ്പനി യാത്ര തുടങ്ങിയത്, പക്ഷേ പിന്നീട് അതിന്റെ ഇ-ബൈക്കുകളും മോട്ടോര്‍സൈക്കിളുകളും വലിയ തോതില്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി വിപുലീകരിച്ചു, കൂടാതെ LiFePO4 ബാറ്ററികള്‍ക്കൊപ്പം 1 ലക്ഷം കിലോമീറ്റര്‍ / 3 വര്‍ഷത്തെ വാറണ്ടിയും യാത്രാ ആക്സസറികളും കമ്പനി നല്‍കി. അധിക വിപുലീകൃത വാറന്റി എടുക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക്, കമ്പനി വളരെ ചുരുങ്ങിയ ചിലവില്‍ 2 വര്‍ഷത്തെ വിപുലീകൃത വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

താങ്ങാവുന്നതും സൗകര്യപ്രദവും സ്‌റ്റൈലിഷും ഉപയോക്തൃ സൗഹൃദവും ഏറ്റവും പ്രധാനമായി പരിസ്ഥിതി സൗഹൃദവുമായ ഉയര്‍ന്ന നിലവാരമുള്ള ഇ-ബൈക്കുകളാണ് റാഫ്റ്റ് മോട്ടോര്‍സ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. നിരവധി മോഡലുകളെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

റാഫ്റ്റ് മോട്ടോര്‍സ് തങ്ങളുടെ ഇ-വാഹനങ്ങള്‍ക്ക് മികച്ചതും സുരക്ഷിതവും നൂതനവുമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലും 1.50 ലക്ഷം സാമ്പത്തിക, പരിസ്ഥിതി സൗഹൃദ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും 5,000 രൂപ മാത്രമേ നല്‍കേണ്ടതുള്ളൂ. ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് വിപണിയില്‍ നിലവിലുള്ള ഏത് ഇ-വാഹനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇത് രണ്ടോ മൂന്നോ നാല് ചക്രവാഹനങ്ങളോ ആകാം, ഈ സ്റ്റേഷനുകള്‍ 24 × 7 ല്‍ ലഭ്യമാകും.

പൂര്‍ണ ചാര്‍ജില്‍ 480-ല്‍ അധികം ദൂരം സഞ്ചരിക്കാം; INDUS NX ഇലക്ട്രിക് സ്‌കൂട്ടറുമായി Raft Motors

2022 ഓടെ, റൂം എസികള്‍, സീലിംഗ് ഫാനുകള്‍, കാലാവസ്ഥ നിയന്ത്രിക്കുന്ന ഗീസറുകള്‍, മൈക്രോവേവ് ഓവനുകള്‍, റൂട്ടറുകള്‍, ആക്‌സസ് മാനേജര്‍മാര്‍, 3D പ്രിന്ററുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വന്തം ഉപഭോക്തൃ ഇലക്ട്രിക് ഉല്‍പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 2025 ഓടെ പൂര്‍ണമായും ഓട്ടോമേറ്റഡ് ഇലക്ട്രിക് ഫോര്‍ വീലര്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Raft motors launched indus nx electric scooter with world s lngest range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X