2W എന്ന് നേയിംപ്ലേറ്റുമായി ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി റിയൽമി

2018 ജൂലൈയിൽ, റിയൽമി തങ്ങളുടെ മാതൃസ്ഥാപനമായ ഓപ്പോയിൽ നിന്ന് വേർപിരിഞ്ഞ് ഒരു സ്വതന്ത്ര സ്ഥാപനമായി മാറി. ഒരു സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ എന്ന നിലയിൽ വർഷങ്ങളായി ബ്രാൻഡ് വിജയം കൈവരിക്കുന്നു.

നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് ഇത്, 2021 ഏപ്രിലിൽ ചൈനയിലെ ഹോം മാർക്കറ്റിൽ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ നിർമ്മാതാക്കൾ വിറ്റു, കൂടാതെ ഭാവിയിൽ നിരവധി മോഡലുകളും നിർമ്മാതാക്കൾ അണിനിരത്താൻ ഒരുങ്ങുന്നു.

100 ദശലക്ഷം സ്മാർട്ട്‌ഫോണുകൾ ആന്തരികമായി കയറ്റുമതി ചെയ്യുന്ന ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോൺ കമ്പനിയായി ഇത് മാറി, വെറും 37 മാസത്തിനുള്ളിലാണ് ബ്രാൻഡ്ഈ നേട്ടം കൈവരിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ്, റിയൽമി 100 ദശലക്ഷം സ്മാർട്ട്‌ഫോണും വിറ്റു, ചൈനയ്‌ക്കൊപ്പം, ബ്രാൻഡിന് ഇന്ത്യയാണ് പ്രധാന വിപണി. ഇലക്ട്രോണിക് ഹെവിവെയ്റ്റുകൾ മറ്റ് വിഭാഗങ്ങളിലേക്ക് (അല്ലെങ്കിൽ സാധ്യതകൾ എക്സ്പ്ലോർ) ചുവടു വെക്കും എന്നത് രഹസ്യമല്ല.

ഇത്തരത്തിൽ ഇലക്ട്രോണിക് അല്ലെങ്കിൽ സ്മാർട്ടഫോൺ കമ്പനികളുടെ വിപുലീകരണത്തിന് സോണി, ആപ്പിൾ തുടങ്ങിയ കമ്പനികൾ ചില പ്രധാന ഉദാഹരണങ്ങളാണ്.

ഇന്ത്യയിൽ കര, വായു അല്ലെങ്കിൽ ജലം വഴിയുള്ള ലോക്കൊമോഷൻ അപ്പാരറ്റസ് എന്ന നിലയിൽ 'വാഹനങ്ങൾ' എന്ന വിഭാഗത്തിന് കീഴിൽ 'റിയൽമി' എന്ന പേര് ട്രേഡ് മാർക്ക് ചെയ്‌തിരിക്കുന്നതിനാൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് ഇതിനെക്കുറിച്ച് പുത്തൻ പദ്ധതികൾ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. 2018 അവസാനത്തോടെ റിയൽമി മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് (ഷെൻ‌ഷെൻ) കോ-ലിമിറ്റഡ് ഈ ട്രേഡ്മാർക്ക് ഫയൽ ചെയ്തു.

റിയൽമി തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണായ റിയൽമി 1, 2018 മെയ് മാസത്തിൽ അവതരിപ്പിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്, 40 ദിവസത്തിനുള്ളിൽ അതിന്റെ വിൽപ്പന വോള്യങ്ങൾ നാല് ലക്ഷം കടന്നിരുന്നു.

ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം 2018 ഒക്ടോബറിൽ 2W ട്രേഡ്‌മാർക്ക് അപേക്ഷ ഫയൽ ചെയ്തത്. ഒരു നെയിംപ്ലേറ്റ് ട്രേഡ്‌മാർക്ക് ഫയൽ ചെയ്യുക എന്നത് യഥാർത്ഥ ലോകത്ത് അത് ഉപയോഗിക്കുമെന്ന് അർത്ഥമാക്കുന്നില്ല, ചിലപ്പോൾ അവ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കാതിരിക്കാനുള്ള ഒരു നീക്കമായിരിക്കും.

ഒരു ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡിന് ഈ പേര് ഉപയോഗിക്കാം എങ്കിലും ഞങ്ങൾക്ക് ഇതുവരെ ഇതിനെക്കുറിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും, ഇന്ത്യയിൽ സമീപ വർഷങ്ങളിൽ ഇലക്ട്രിക് ടൂ-വീലർ സ്റ്റാർട്ടപ്പ് ബ്രാൻഡുകളുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുക്കുമ്പോൾ, റിയൽമി അത്തരമൊരു അവസരം ആഗ്രഹിച്ചേക്കാം.

സ്മാർട്ട് ഫോൺ നിർമ്മാതാക്കൾ ഈ വഴിക്ക് പോകാൻ തീരുമാനിച്ചാൽ ഇലക്ട്രിക് മൊബിലിറ്റിയിൽ അതിന്റെ സമീപനം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

ചില പാരമ്പര്യേതര വാഗ്ദാനങ്ങൾ നൽകുന്ന ഓല ഇലക്ട്രിക്കിന്റെ ആദ്യത്തെ സീറോ-എമിഷൻ സ്കൂട്ടർ മറ്റുള്ള സ്റ്റാട്ടപ്പുകൾക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനാകും, അതിലുടെ മറ്റ് ബ്രാൻഡുകൾക്ക് കൂടുതൽ മെച്ചപ്പെട്ട മോഡലുകൾ അവതരിപ്പിക്കാനുള്ള വിൻഡോ തുറന്നേക്കാം!

Most Read Articles

Malayalam
English summary
Real me plans to step into electric two wheeler sector in india with 2w nameplate
Story first published: Monday, October 25, 2021, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X