FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ കുറച്ചുനാളുകളായി ഗണ്യമായി വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, കേന്ദ്രസര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ച FAME-II സ്‌കീമിന് വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

കേന്ദ്രസര്‍ക്കാരിനൊപ്പം തന്നെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൂടി സബ്‌സിഡികളും, വിവിധ രീതിയിലുള്ള ഇളവുകളും നല്‍കിയതോടെ പല സംസ്ഥാനങ്ങളിലും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കുതിച്ചുകയരുകയാണ്. പല സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ കാത്തിരിപ്പ് കാളയളവ് വരെ രണ്ട് മാസത്തോളം ഉയര്‍ന്നിരിക്കുകയാണ്.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

കഴിഞ്ഞ ദിവസം ഘനവ്യവസായ മന്ത്രാലയം അവകാശപ്പെട്ടതുപോലെ, ഈ വര്‍ഷം ജൂണില്‍ FAME-II സ്‌കീമിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ആഴ്ചയില്‍ 700 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

വൈദ്യുത വാഹനങ്ങളുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനായി 10,000 കോടി രൂപ ചെലവില്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിയുടെ രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ സബ്സിഡികള്‍ നല്‍കുകയും ഈ സ്‌കീമിന് കീഴില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

2021 ജൂണില്‍, പ്രത്യേകിച്ച് കൊവിഡ്-19 മഹാമാരി കാലത്തെ അനുഭവവും വാഹന വ്യവസായത്തില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നുമുള്ള ഫീഡ്ബാക്കും അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ FAME-II സ്‌കീം പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ, മുന്‍കൂര്‍ ചെലവ് കുറച്ചുകൊണ്ട് വൈദ്യുത വാഹനങ്ങളുടെ വേഗത്തിലുള്ള വ്യാപനമാണ് പുനര്‍രൂപകല്‍പ്പന ചെയ്ത FAME-II പദ്ധതി ലക്ഷ്യമിടുന്നത്.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

2021-ല്‍ ഇതുവരെ, ഡിസംബര്‍ 16 വരെ മൊത്തം 1.4 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. FAME-II സ്‌കീമിന് കീഴില്‍ ഏകദേശം 500 കോടി രൂപയാണ് ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

1.19 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, 20.42k ഇലക്ട്രിക് ത്രീ വീലറുകള്‍, 580 ഇലക്ട്രിക് ഫോര്‍ വീലറുകള്‍ എന്നിവയും ഈ പ്രോത്സാഹന വൈദ്യുത വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. FAME-II-ന് കീഴില്‍ ഇതുവരെ മൊത്തം 1.85 ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഒന്നിലധികം ഘടകങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മുതല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങളുടെ ഉയര്‍ന്ന വില, പൊതുഗതാഗതം ഉപയോഗിക്കുന്നതിനെക്കാള്‍ വ്യക്തിഗത മൊബിലിറ്റിക്കുള്ള മുന്‍ഗണന, പകര്‍ച്ചവ്യാധി ഭയം മൂലം മൊബിലിറ്റി പങ്കിടല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

കൂടാതെ, ഇന്ത്യന്‍ വിപണിയില്‍ വര്‍ധിച്ചുവരുന്ന ഇലക്ട്രിക് ടൂവീലര്‍ ഓപ്ഷനുകളുടെ എണ്ണം, ഇവികളോടുള്ള ഉപഭോക്തൃ ധാരണ മാറുന്നത്, സംസ്ഥാന സര്‍ക്കാരുകളുടെ ഇവി നയങ്ങളില്‍ നിന്നുള്ള അധിക നേട്ടങ്ങളും പരമ്പരാഗത ഐസിഇയില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് വരും മാസങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് നിര്‍മാതാക്കളും കണക്കുകൂട്ടുന്നത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ബ്രാന്‍ഡുകളും അണിയറയില്‍ ഒരുക്കുകയാണ്. നിരവധി മോഡലുകള്‍ ഈ ശ്രേണിയില്‍ താമസിക്കാതെ വില്‍പ്പനയ്ക്ക് എത്തുന്നതോടെ മത്സരം മുറുകുമെന്ന് വേണം പറയാന്‍.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഇന്ന് ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ വലിയ വില്‍പ്പന നേടുന്ന നിര്‍മാതാക്കളില്‍ ഒരാണ് ഹീറോ ഇലക്ട്രിക്. വലിയ സ്വീകാര്യതയാണ് ഹീറോയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിക്കുന്നത്. 2021 ഉത്സവ സീസണില്‍ (ഒക്ടോബര്‍ 01 - നവംബര്‍ 15, 2020), ഹീറോ ഇലക്ട്രിക് വില്‍പ്പന 24,000 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 11,339 യൂണിറ്റായിരുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഭേദഗതി വരുത്തിയ FAME II നയവും ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകളും ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചു, അതുവഴി ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്തു. സര്‍ക്കാര്‍ പിന്തുണയുള്ള പൊതുഗതാഗത വികസനങ്ങളും ഡെലിവറി ബിസിനസുകള്‍ വഴിയുള്ള ഇലക്ട്രിക് ഫ്‌ലീറ്റുകളുടെ ശ്രദ്ധയും ഇതില്‍ ഉള്‍പ്പെടുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ദീര്‍ഘകാലാടിസ്ഥാനത്തില്‍, പ്രതിവര്‍ഷം 1 ദശലക്ഷം ഉപഭോക്താക്കളെ ചേര്‍ക്കാനാണ് ഹീറോ ലക്ഷ്യമിടുന്നത്. പ്രധാന നഗരങ്ങളില്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിച്ച് ശക്തമായ ഒരു ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് കമ്പനി ഇപ്പോള്‍. ഇവി ചാര്‍ജിംഗ് സ്റ്റാര്‍ട്ടപ്പ് ചാര്‍ജറുമായുള്ള പങ്കാളിത്തം ആരംഭിക്കുന്നതിന് 10,000 ചാര്‍ജിംഗ് സ്റ്റേഷനുകളും ഹീറോ ലക്ഷ്യമിടുന്നു.

FAME-II പദ്ധതി ഫലം ചെയ്തു; ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

ഹീറോ ഇലക്ട്രിക് ഡീലര്‍ഷിപ്പുകളിലുടനീളം ചാര്‍ജറുകള്‍ ആദ്യ വര്‍ഷ ഓപ്സിലൂടെ സജ്ജീകരിക്കും. ചാര്‍ജര്‍ മൊബൈല്‍ ആപ്പും വെബ്സൈറ്റും ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്താന്‍ സഹായിക്കും. ഇത്തരം 1 ലക്ഷം സ്റ്റേഷനുകളെയാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഹീറോയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Report says electric two wheelers sale rise after fame ii scheme find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X