RV400-നായി ആവശ്യക്കാര്‍ ഇരച്ചെത്തി; ബുക്കിംഗ് രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിച്ച് റിവോള്‍ട്ട്
ഒരു ഇടവേളയ്ക്ക് ശേഷം RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് റിവോള്‍ട്ട് ഇന്നുമുതല്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കേണ്ടിവന്നതായി കമ്പനി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള FAME II (ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്) സബ്‌സിഡി സംബന്ധിച്ച് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളില്‍ നിന്ന് റിവോള്‍ട്ട് RV400 വില കമ്പനി കുറച്ചിരുന്നു.

കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റിവോള്‍ട്ട് RV400-ന് പുതുക്കിയ ആനുകൂല്യങ്ങളുടെ ഫലമായി 28,000 രൂപയോളമാണ് വില കുറഞ്ഞത്. പുതുക്കിയ വില അനുസരിച്ച് 90,799 രൂപയാണ് ഇപ്പോള്‍ എക്‌സ്‌ഷോറൂം വില. മുമ്പ്, RV400-ന് 1.19 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

വില കുറച്ചതോടുകൂടി ആളുകള്‍ കൂടുതല്‍ എത്തിയതോടൊയാണ് കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നത് നിലവില്‍ നിര്‍ത്തിയതെന്നാണ് സൂചന. 2021 ജൂണ്‍ 18 മുതല്‍ RV400, RV300 എന്നിവയ്ക്കായി ബുക്കിംഗ് വീണ്ടും തുറക്കുമെന്ന് ഈ ആഴ്ച ആദ്യം ആയിരുന്നു റിവോള്‍ട്ട് അറിയിച്ചത്.

തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ബുക്കിംഗുകളുടെ ഡെലിവറികളും ത്വരിതപ്പെടുത്തും. കഴിഞ്ഞ മാസം അഭൂതപൂര്‍വമായ ബുക്കിംഗിന് സാക്ഷ്യം വഹിച്ച ശേഷം കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചത്. ഇന്ന് ബുക്കിംഗ് ആരംഭിച്ചപ്പോള്‍, മുന്‍നിര RV400-ന് ആവശ്യക്കാര്‍ ഏറിയതാണ് ബുക്കിംഗ് നിര്‍ത്താന്‍ കാരണമെന്നും കമ്പനി അറിയിച്ചു.

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ച് 2 മണിക്കൂറിനുള്ളില്‍ ബുക്കിംഗ് അവസാനിപ്പിക്കാന്‍ റിവോള്‍ട്ടിനെ നിര്‍ബന്ധിതനാക്കി. ഇന്നത്തെ വില്‍പ്പനയില്‍ 50 കോടി രൂപയുടെ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ബ്രാന്‍ഡ് വിറ്റതായി കമ്പനി അറിയിച്ചു.

റിവോള്‍ട്ട് നിലവില്‍ പ്രവര്‍ത്തിക്കുന്ന ആറ് നഗരങ്ങളില്‍ നിന്നാണ് അഭൂതപൂര്‍വമായ ഓണ്‍ലൈന്‍ ഉപഭോക്തൃ പ്രതികരണം ലഭിച്ചത്. ഡല്‍ഹി, മുംബൈ, പുനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍.

2021 സെപ്റ്റംബര്‍ മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ വിപണിയിലെ ആവശ്യം കണക്കിലെടുത്ത് ബുക്കിംഗ് ഉടന്‍ തുറക്കുമെന്നും റിവോള്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വരാനിരിക്കുന്ന ബുക്കിംഗിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ Notify Me എന്ന ഓപ്ഷന്‍ പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു.

ഇന്ത്യയിലെ 35 നഗരങ്ങളിലായി വിതരണക്കാരെയും സേവന ശൃംഖലയെയും വ്യാപിപ്പിക്കാനും റിവോള്‍ട്ട് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മാസവും റിവോള്‍ട്ട് അതിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ഉയര്‍ന്ന ഡിമാന്‍ഡ് ലഭിച്ചതോടെ ഓണ്‍ലൈന്‍ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.


Click it and Unblock the Notifications








