വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ച് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് റിവോള്‍ട്ട് RV400. ഓരോ ബുക്കിംഗ് ആരംഭിക്കുമ്പോഴും വളരെ വേഗത്തില്‍ തന്നെ മോഡലുകള്‍ വിറ്റഴിക്കാനും റിവോള്‍ട്ടിന് സാധിക്കുന്നുണ്ട്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

ഇത്തരത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിലേക്ക് മോഡലിനെ എത്തിക്കുകയാണ് കമ്പനി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഇരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരാശ നല്‍കുന്നൊരു വാര്‍ത്ത പുറത്തുവരുന്നത്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

റിവോള്‍ട്ട് മോട്ടോര്‍സ് തങ്ങളുടെ മോഡലി വില വര്‍ധനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇത് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 18,000 രൂപയുടെ അധിക വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

FAME II സബ്സിഡി കണക്കിലെടുത്താല്‍, RV400 ന് ഇപ്പോള്‍ രാജ്യത്തുടനീളം 1.25 ലക്ഷം (സംസ്ഥാന സബ്സിഡികള്‍ ഒഴികെ) രൂപയാണ് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവ് പറയുന്നതനുസരിച്ച്, 'അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ പെട്ടെന്നുള്ളതും ഗണ്യമായതുമായ വര്‍ധനവ്' കാരണമാണ് RV400 വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

കൂടാതെ, ബുക്കിംഗ് സമയത്ത് നിലവിലുള്ള വിലയ്ക്ക് ബൈക്കുകള്‍ ഡെലിവറി ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചു, അതായത്, പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളും മോഡലിനായി നിലവിലെ വില നല്‍കേണ്ടിവരും.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

നേരത്തെ FAME II സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതോടെ RV400-ന്റെ 28,000 രൂപയോളം കമ്പനി കുറച്ചിരുന്നു. ഇതോടെ മോഡലിന്റെ വില 90,799 രൂപയിലേക്ക് കുറയുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്തവരും നിലവിലെ പുതുക്കിയ വില തന്നെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

RV400 വില വര്‍ധന കൂടാതെ, ബ്രാന്‍ഡില്‍ നിന്ന് മറ്റൊരു അറിയിപ്പ് കൂടി വന്നിരിക്കുന്നു, ഇത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബാറ്ററി വാറന്റിയുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

മുമ്പ്, RV400-ന്റെ 3.24 kWh ബാറ്ററി പായ്ക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1.50 ലക്ഷം കിലോമീറ്റര്‍ വാറന്റി കവറേജോടെയാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 6 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്റിയോടെ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

അടുത്ത വര്‍ഷം ആദ്യത്തോടെ RV1 എന്ന പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബ്രാന്‍ഡ് നിലവില്‍ രാജ്യത്തുടനീളം അതിന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ ലഭ്യമാണ് - ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്. റിവോള്‍ട്ട് ഉടന്‍ തന്നെ രാജ്യത്തെ 35 നഗരങ്ങളില്‍ ഡീലര്‍ ശൃംഖല വികസിപ്പിക്കാന്‍ പദ്ധതിയിടുകയാണ്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

RV400 ന് 3 kW മോട്ടോറാണ് നല്‍കുന്നത്, ഇത് 3.24 kWh Li-ion ബാറ്ററി പായ്ക്ക് നല്‍കുന്നു. മോട്ടോര്‍സൈക്കിളിന് 85 കിലോമീറ്റര്‍ വേഗതയും കമ്പനി അവകാശപ്പെടുന്നു. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്യാവുന്ന റേഞ്ച് നല്‍കാനാകും. ബാറ്ററി 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4.5 മണിക്കൂര്‍ എടുക്കുമെന്നും റിവോള്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

മോട്ടോര്‍സൈക്കിളില്‍ നാല് റൈഡിംഗ് മോഡുകള്‍ ലഭ്യമാണ് - ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ്. RV400-ന് നാല് തരം കൃത്രിമ IC എഞ്ചിന്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ജിയോ ഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിംഗ്, റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ബാറ്ററി സ്റ്റാറ്റസ്, ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഫംഗ്ഷനുകള്‍ ആക്സസ് ചെയ്യാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന MyRevolt ആപ്പ് വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും ഇ-ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

ഭാരം കുറഞ്ഞ സിംഗിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് RV400 നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍വശത്ത് USD ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും അടങ്ങുന്നതാണ് സസ്‌പെന്‍ഷന്‍ സിസ്റ്റം.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

ഇതിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകള്‍ ലഭിക്കുന്നു, മുന്‍വശത്ത് 90/80 ടയറും പിന്നില്‍ 120/80 ടയറും, രണ്ട് ചക്രങ്ങളിലും 240 mm ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുന്നു. എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സംയുക്ത ബ്രേക്കിംഗ് സിസ്റ്റം (CBS) എന്നിവയും ബൈക്കിന് ലഭിക്കുന്നു.

വിലയും വര്‍ധിച്ചു, ബാറ്ററി വാറണ്ടിയും കുറച്ചു; RV400-ല്‍ പുതിയ മാറ്റങ്ങളുമായി Revolt

150 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് തുല്യമോ അതില്‍ കുറവോ ആയ റിവോള്‍ട്ട് RV400 ന് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ തികച്ചും മത്സരാധിഷ്ഠിത വിലയുണ്ട്. ആവശ്യ സാധനങ്ങളുടെ വില ഉയരുന്ന സാഹചര്യത്തില്‍, ഒഖിനാവ്, ഏഥര്‍, ടിവിഎസ് തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

Source: Firstpost

Most Read Articles

Malayalam
English summary
Revolt hiked rv400 price and reduces battery warranty find here all new changes
Story first published: Monday, November 29, 2021, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X