ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തി കഴിഞ്ഞു. വലിയ മത്സരമാണ് ഈ രംഗത്തുള്ളതും. അത്തരത്തില്‍ വിപണിയില്‍ എത്തി ചുരുങ്ങിയ സമയംകൊണ്ട് ജനപ്രീയമായി മാറിയ സ്റ്റാര്‍ട്ടപ്പാണ് റിവോള്‍ട്ട് മോട്ടോര്‍സ്.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ അവതരിപ്പിച്ചുകൊണ്ടാണ് റിവോള്‍ട്ട് ഈ രംഗത്തേക്ക് കടന്നുവരുന്നത്. നിലവില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ഈ ഇലക്ട്രിക് ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

സമീപഭാവിയില്‍ നിരവധി പുതിയ നഗരങ്ങളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വ്യാപിപ്പിച്ച് രാജ്യത്ത് തങ്ങളുടെ ജനപ്രീതി വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഡല്‍ഹി, പുനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് നിലവില്‍ മോഡലുകളുടെ വില്‍പ്പന.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

ഒരു റിവോള്‍ട്ട് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം, ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുക എന്നതുതന്നെയാണ്. വലിയ ഡിമാന്‍ഡ് കാരണം, റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ബുക്കിംഗ് മിക്ക സമയത്തും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ എല്ലാ നഗരങ്ങളിലും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഡെലിവറികള്‍ കാര്യക്ഷമമാക്കാനും കമ്പനി കഠിനമായി ശ്രമിക്കുന്നു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

റിവോള്‍ട്ട് മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞവര്‍ക്ക്, ഡെലിവറി ടൈംലൈന്‍ സംബന്ധിച്ച് കമ്പനിയില്‍ നിന്നോ ഡീലറില്‍ നിന്നോ വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ അവരും സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെടുന്നു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

ഈ പ്രശ്നം പരിഹരിക്കുന്നതിന്, വോള്‍ട്ട് (VOLT) എന്ന പുതിയ സവിശേഷത സമാരംഭിക്കുമെന്ന് റിവോള്‍ട്ട് പ്രഖ്യാപിച്ചു. ''VOLT- വെഹിക്കിള്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനം റിവോള്‍ട്ട് ഇബൈക്കുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ വിതരണം ചെയ്യുന്നതിനുള്ള പൂര്‍ണ്ണമായ കാഴ്ചപ്പാട് നല്‍കുന്നതിനായിട്ടാണ് കമ്പനി വോള്‍ട്ട് സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കളെ അവരുടെ ബൈക്കിന്റെ നിലവാരം ട്രാക്കുചെയ്യുന്നതിനും ബുക്കിംഗ് മുതല്‍ ഉത്പാദന ഘട്ടങ്ങള്‍ വരെയും തുടര്‍ന്ന് അവരുടെ ബൈക്കുകള്‍ വിതരണം ചെയ്യുന്നതുവരെ അറിയാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

FAME-II പോളിസിയിലെ ഭേദഗതികള്‍ നടപ്പാക്കിയതോടെ അടുത്തിടെ കമ്പനി മോഡലുകളുടെ വില കുറയ്ക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഫലമായി മോഡലുകളുടെ ആവശ്യം വര്‍ധിക്കുകയും ചെയ്തു. വെറും 2 മണിക്കൂറിനുള്ളില്‍ 50 കോടി രൂപയുടെ ബുക്കിംഗാണ് റിവോള്‍ട്ടിന് ലഭിച്ചത്.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

FAME-II നയത്തിന് പുറമേ വിവിധ സംസ്ഥാന സര്‍ക്കാരുകളും കൂടുതല്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനുകളിലും റിവോള്‍ട്ട് RV300, RV400 എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

RV300- നായി, ഒരു ഉപയോക്താവിന് പ്രതിമാസം 3,174 രൂപ (36 മാസ പ്ലാന്‍) അല്ലെങ്കില്‍ 4,383 രൂപ (24 മാസത്തെ പ്ലാന്‍) തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. RV400-ന്റെ കാര്യത്തില്‍, ഒരു ഉപയോക്താവിന് 4,399 രൂപ (36 മാസത്തെ പദ്ധതി) അല്ലെങ്കില്‍ 6,075 രൂപ (24 മാസത്തെ പദ്ധതി) തെരഞ്ഞെടുക്കാം.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. 2 വര്‍ഷത്തെ ഇന്‍ഷുറന്‍സ്, 5 വര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, 3 വര്‍ഷത്തെ പരിധിയില്ലാത്ത അറ്റകുറ്റപ്പണി, 1 ടയര്‍ മാറ്റിസ്ഥാപിക്കല്‍ എന്നിവ RV400-നുള്ള ആനുകൂല്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്നു.

ബുക്കിംഗ് മുതല്‍ ഡെലിവറി വരെയുള്ള വിവരങ്ങള്‍ അറിയാം; VOLT സംവിധാനവുമായി റിവോള്‍ട്ട്

RV300-ന്റെ കാര്യത്തില്‍, 1 വര്‍ഷത്തെ ഇന്‍ഷുറന്‍സ്, 5 വര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, 3 വര്‍ഷത്തെ പരിധിയില്ലാത്ത അറ്റകുറ്റപ്പണി എന്നിവയും ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
Revolt Motorcycle Introduced VOLT Tracking Feature For Electric Motorcycle Buyers, Find Here All Details. Read in Malayalam.
Story first published: Tuesday, July 6, 2021, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X