കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തങ്ങളുടെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ തുറന്ന് കിഴക്കന്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചതായി പ്രഖ്യാപിച്ച് നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോര്‍സ്. ഇത് രാജ്യത്തുടനീളമുള്ള ബ്രാന്‍ഡിന്റെ 16-ാമത്തെ സ്റ്റോറാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിവോള്‍ട്ട് മോട്ടോര്‍സിന്റെ അഭിപ്രായത്തില്‍, പ്രീമിയം, പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡുള്ള ഒരു പ്രധാന വിപണിയാണ് കൊല്‍ക്കത്ത. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിവിധ സംരംഭങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

2025 ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, കൂടാതെ ഒരു പ്രത്യേക ഇവി സെല്‍ രൂപീകരിച്ചു, കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പെട്രോള്‍ വില വര്‍ധിക്കുന്നതോടെ, ചണ്ഡീഗഡ്, ലഖ്നൗ, ദേശീയ തലസ്ഥാന മേഖല എന്നിവയുള്‍പ്പെടെ 2022-ന്റെ തുടക്കത്തോടെ ഇന്ത്യയിലെ 59 പുതിയ നഗരങ്ങളില്‍ പ്രവേശിച്ച് വില്‍പന ശൃംഖല വിപുലീകരിക്കാനും റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്താനും റിവോള്‍ട്ടിന് പദ്ധതിയുണ്ട്.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രധാന നഗരങ്ങളില്‍ ഉടനീളം റീട്ടെയില്‍ പങ്കാളികളായിരിക്കും എല്ലാ പുതിയ സ്റ്റോറുകളും സ്ഥാപിക്കുക. പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ കമ്പനിയുടെ സെയില്‍സ് പോയിന്റുകളായി പ്രവര്‍ത്തിക്കുക മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് റിവോള്‍ട്ടിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ അനുഭവിക്കാനും ഡിസൈന്‍, ചാര്‍ജിംഗ് പ്രക്രിയ, ചാര്‍ജിംഗ് പോയിന്റുകളുടെ ഇന്‍സ്റ്റാളേഷന്‍ എന്നിവ അറിയാനും അവസരം നല്‍കും.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഒരു ടെസ്റ്റ് റൈഡിന് ശേഷം ഉപഭോക്താക്കള്‍ക്ക് അവരുടെ റൈഡിംഗ് പാറ്റേണുകള്‍ മനസ്സിലാക്കാനും അവസരമുണ്ട്. RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകള്‍ ബ്രാന്‍ഡ് നിരയില്‍ ഉണ്ടെങ്കിലും ഇതില്‍ ജനപ്രീയ മോഡല്‍ RV400 തന്നെയാണ്. ഈ മോഡലിന്റെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് നിലവില്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

എന്നാല്‍ വൈകാതെ തന്നെ RV300-ന് പകരമായി RV1 എന്ന പേരില്‍ താങ്ങാവുന്ന വിലയില്‍ ഒരു മോഡലിനെ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിവോള്‍ട്ടിന്റെ മുന്‍നിര മോഡലായ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 3 kW (മിഡ് ഡ്രൈവ്) മോട്ടോറുമായി വരുന്നു, 72 V, 3.24 kWh ലിഥിയം-അയണ്‍ ബാറ്ററി, 85 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും ബൈക്കിനെ പ്രപ്തമാക്കുകയും ചെയ്യുന്നു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബൈക്ക് ലൊക്കേറ്റര്‍/ജിയോ ഫെന്‍സിംഗ്, സ്‌ക്രീനില്‍ ഒരു ടാപ്പിലൂടെ മാറ്റാവുന്ന ഇഷ്ടാനുസൃതമാക്കിയ ശബ്ദങ്ങള്‍, പൂര്‍ണ്ണമായ ബൈക്ക് ഡയഗ്നോസ്റ്റിക്സ്, ബാറ്ററി നില, റൈഡുകളിലെയും കിലോമീറ്ററുകളിലെയും ചരിത്രപരമായ ഡാറ്റ തുടങ്ങിയ കണക്റ്റിവിറ്റി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന MyRevolt ആപ്പ് വഴി ബൈക്ക് പ്രവര്‍ത്തിപ്പിക്കാം.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി സ്വാപ്പ് ചെയ്യുന്നതിന് അടുത്തുള്ള റിവോള്‍ട്ട് സ്വിച്ച് സ്റ്റേഷന്‍ കണ്ടെത്താനുള്ള ഓപ്ഷനും ഈ ആപ്പില്‍ തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ RV400 അവതരിപ്പിക്കുന്നു, ഓരോന്നും റൈഡിംഗ് ശൈലിക്കും ഡ്രൈവറുടെ ആവശ്യങ്ങള്‍ക്കും അനുയോജ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൂടാതെ, അപ്സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കും ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. റിവോള്‍ട്ട് മോട്ടോര്‍സ് അതിന്റെ മുന്‍നിര RV400-ന് വാങ്ങുന്നവരില്‍ നിന്ന് അതിശയകരമായ പ്രതികരണത്തിന് സാക്ഷ്യം വഹിച്ചു, ഇത് ഓരോ തവണയും വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്ന സംഭവങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

അതേസമയം അടുത്തിടെ മോട്ടോര്‍സൈക്കിളിന് വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. 18,000 രൂപയുടെ അധിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അസംസ്‌കൃതവസ്തുക്കളുടെ വില വര്‍ധവാണ് മോട്ടോര്‍സൈക്കിളിനും വില ഉയര്‍ത്താന്‍ കാരണമായതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

രണ്ട് ഇലക്ട്രിക് ബൈക്കുകളില്‍ ചെറുതാണ് RV 300. RV300, RV400 എന്നിവ രാജ്യത്തെ ആദ്യത്തെ AI പ്രാപ്തമാക്കിയ ഇലക്ട്രിക് ടൂ വീലര്‍ ഓഫറുകളാണ്, നിലവില്‍ അവര്‍ക്ക് നേരിട്ടുള്ള എതിരാളികളില്ല.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മോഡലുകളുടെ ജനപ്രീതി കണക്കിലെടുത്ത് സമ്പൂര്‍ണ്ണ പ്രാദേശികവല്‍ക്കരണം കൈവരിക്കാനും റിവോള്‍ട്ട് മോട്ടോര്‍സ് പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

''കമ്പനി 100 ശതമാനം പ്രാദേശികവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്നു, ജനുവരിയോടെ തങ്ങള്‍ക്ക് അത് നേടാനാകുമെന്ന് റിവോള്‍ട്ട് മോട്ടോര്‍സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ശേഷി വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നോക്കുകയാണ്, കൂടാതെ പുതിയ മോഡലുകളും ഉണ്ടാകും. അടുത്ത വര്‍ഷത്തോടെ ഉല്‍പ്പന്നങ്ങള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഇടങ്ങളിലേക്ക് Revolt എത്തുന്നു; കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിവോള്‍ട്ടിന് നിലവില്‍ അതിന്റെ മോഡലുകള്‍ക്ക് ഏകദേശം 70 ശതമാനം പ്രാദേശികവല്‍ക്കരണമുണ്ട്. ഹരിയാനയിലെ മനേസറിലെ പ്ലാന്റില്‍ നിന്നാണ് ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള സ്ഥാപിത ഉല്‍പ്പാദന ശേഷിയാണ് പ്ലാന്റിനുള്ളത്.

Most Read Articles

Malayalam
English summary
Revolt motors begins operations in kolkata will come soon more cites in india
Story first published: Saturday, December 11, 2021, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X