മറക്കേണ്ട ജൂലൈ 15; RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി നിര്‍മാതാക്കളായ റിവേള്‍ട്ട്. ആവശ്യക്കാര്‍ കൂടിയതോടെ മോഡലുകള്‍ക്കായുള്ള ബുക്കിംഗ് കമ്പനി താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

RV400 കമ്പനിയുടെ മുന്‍നിര മോഡലാണ്, മാത്രമല്ല ഇതിന് വളരെയധികം ഡിമാന്‍ഡാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. അവസാനമായി ബുക്കിംഗ് തുറന്നപ്പോള്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്കിംഗ് അവസാനിപ്പിക്കേണ്ടിവന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

ജൂണ്‍ 18 ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ബുക്കിംഗ് ആരംഭിച്ച് 120 മിനിറ്റിനുള്ളില്‍ RV400 യൂണിറ്റുകള്‍ 50 കോടി രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. ഡല്‍ഹി, മുംബൈ, പുനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ 6 നഗരങ്ങളിലെ വാങ്ങലുകാരില്‍ നിന്നായിരുന്നു ഈ ഓര്‍ഡറുകള്‍.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

ബൈക്കിന്റെ ഡെലിവറികള്‍ കഴിഞ്ഞ ദിവസം മുതല്‍ കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2021 ജൂലൈ 15-നാണ് കമ്പനി വീണ്ടും ബുക്കിംഗ് ആരംഭിക്കുന്നത്. എത്ര നേരം ബുക്കിംഗ് തുറന്നിരിക്കുമെന്ന് വ്യക്തമല്ല. ആവശ്യക്കാര്‍ക്ക് ജൂലൈ 15-ന് 12 മണി മുതല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താമെന്നാണ് റിവോള്‍ട്ട് അറിയിച്ചിരിക്കുന്നത്.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

FAME II നയത്തിലെ സമീപകാല പരിഷ്‌കാരങ്ങളില്‍ ചെലവ് കുറയുകയും രാജ്യത്ത് ഇലക്ട്രിക് ബൈക്കുകളുടെ ആവശ്യം വര്‍ധിക്കുകയും ചെയ്തു. RV400 ഇലക്ട്രിക് ബൈക്കിന്റെ വില 1.06 ലക്ഷം രൂപയാണ്. എന്നിരുന്നാലും, ഗുജറാത്തില്‍ ബൈക്ക് വാങ്ങുന്നവര്‍ക്ക് സംസ്ഥാനത്ത് 20,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

ഡല്‍ഹിയില്‍ വാങ്ങുന്നവര്‍ക്ക് 16,400 രൂപ ഇ-ബൈക്കുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതൊക്കെയാണ് ബൈക്കിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതും. പ്രത്യേകിച്ച് പെട്രോളിന് അടിക്കടി ഉണ്ടാകുന്ന വില വര്‍ധനവും കണക്കിലെടുക്കുമ്പോള്‍ ആളുകള്‍ ഇതര മാര്‍ഗങ്ങളിലേക്ക് വഴി മാറുന്നുവെന്നതിന്റെ സൂചനയും ഇത് കാണിക്കുന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

ഒരൊറ്റ വേരിയന്റിലാണ് റിവോള്‍ട്ടിന്റെ RV400 അവതരിപ്പിച്ചിരിക്കുന്നത്. നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, പൂര്‍ണ്ണമായും പൊതിഞ്ഞ സൈഡ് പാനലുകള്‍, മിഡ് മുതല്‍ റിയര്‍ സെറ്റ് പൊസിഷനുകള്‍ വരെ പരസ്പരം മാറ്റാവുന്ന റൈഡര്‍ ഫുട്‌പെഗുകള്‍ എന്നിവ ഇതിന് ലഭിക്കും.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

4G കണക്റ്റിവിറ്റിയുള്ള ഒരു പൂര്‍ണ്ണ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്ഫോണ്‍ ജോടിയാക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ബൈക്ക് ലൊക്കേറ്റര്‍, തത്സമയ ബൈക്ക് വിവരങ്ങള്‍, ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും അധിക സുരക്ഷയ്ക്കായി ജിയോഫെന്‍സിംഗും ഉള്‍പ്പെടുന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

RV400-ന് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും 72V പവര്‍ വാഗ്ദാനം ചെയ്യുന്ന 4 hp ഇലക്ട്രിക് മോട്ടോറും കമ്പനി വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ പരിധിയും മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

8 വര്‍ഷം / 1,50,000 കിലോമീറ്റര്‍ വാറണ്ടിയും 3 വര്‍ഷം / 30 കിലോമീറ്റര്‍ സൗജന്യ അറ്റകുറ്റപ്പണിയും 5 വര്‍ഷം / 75,000 കിലോമീറ്റര്‍ ഉല്‍പ്പന്ന വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് 4 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

RV400-ന് 3 സവാരി മോഡുകള്‍ ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിവയും ലഭിക്കുന്നുണ്ട്. ഇന്‍വേര്‍ട്ട് ഫോര്‍ക്കുകള്‍, അലുമിനിയം സ്വിംഗ് ആം ഉപയോഗിച്ച് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് എന്നിവ ലഭിക്കുന്നു.

മറക്കേണ്ട ജൂലൈ 15; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി റിവേള്‍ട്ട്

റിവോള്‍ട്ട് RV400 അതിന്റെ സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കുന്നു, അതില്‍ ഏഥര്‍ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവ ഉള്‍പ്പെടുന്നു. തങ്ങളുടെ ഡെലിവറികള്‍ ട്രാക്കുചെയ്യുന്നതിന് റിവോള്‍ട്ട് ഇ-ബൈക്കുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കായി അത്യാധുനിക VOLT- വെഹിക്കിള്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
Revolt Planning To Reopen Electric Motorcycle Bookings On July 15. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X