Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളിലൊന്നായ പുതുതലമുറ Classic 350-യെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ Royal Enfield.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

പരീക്ഷണയോട്ടം നടത്തുന്ന മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവരുകയും, മറ്റ് നിരവധി വിവരങ്ങള്‍ ഇതിനകം ലഭ്യമാകുകയും ചെയ്തിട്ടുണ്ടെന്ന് വേണം പറയാന്‍. പുതുതലമുറ Clsssic 350-നുള്ള മീഡിയ റൈഡുകളും ആരംഭിക്കുമെന്ന് കമ്പനി ഇതിനൊപ്പം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

വിഷ്വല്‍ റിഫൈന്‍മെന്റുകളും പുതിയ എഞ്ചിനും പ്ലാറ്റ്ഫോമും ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങളോടെയാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുക. ചില പുതിയ കളര്‍ ഓപ്ഷനുകളും മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യും.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

ഇപ്പോഴിതാ ഒരു ടീസര്‍ വീഡിയോ പുറത്തിറക്കി പുതിയ Classic 350-യുടെ അവതരണ തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് Royal Enfield. ഇത് 2021 സെപ്റ്റംബര്‍ 1 വിപണിയില്‍ എത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

സിഗ്‌നേച്ചര്‍ റെട്രോ സ്‌റ്റൈലിംഗ് പുതിയ Classic 350-നായി മിക്ക ഭാഗങ്ങളിലും മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്ന് വേണം പറയാന്‍. ഭാവിയില്‍ Royal Enfield അവതരിപ്പിക്കുന്ന മറ്റ് മിക്ക പുതിയ / അടുത്ത തലമുറ ഉല്‍പ്പന്നങ്ങളും റെട്രോ സ്‌റ്റൈലിംഗ് ഉപയോഗിക്കുന്നത് തുടരും.

കമ്പനി വികസിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് പോലും റെട്രോ സ്‌റ്റൈലിംഗ് ഉണ്ടായിരിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. റെട്രോ-മോഡേണ്‍ സവിശേഷതകളുടെ അനുപാതത്തില്‍ മാത്രമായിരിക്കും കമ്പനി വ്യത്യാസം വരുത്തുക.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

പുതിയ Classic 350-ന്റെ കാര്യത്തില്‍, സ്‌കെയിലുകള്‍ ഒരു റെട്രോ-ഹെവി പ്രൊഫൈലിലേക്ക് മാറിയിരിക്കുന്നുവെന്ന് വേണം പറയാന്‍. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലും റിയര്‍ വ്യൂ മിററുകളിലും ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളിലും ഫ്യുവല്‍ ടാങ്കിലും വിശാലമായ മുന്നിലും പിന്നിലുമുള്ള ഫെന്‍ഡറുകളിലും ഇത് വ്യക്തമാണ്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

സ്‌പോക്ക്, അലോയ് വീല്‍ ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. ക്രോം ഗാര്‍ണിഷിന്റെ ഉദാരമായ ഉപയോഗമാണ് ബൈക്കിന്റെ റെട്രോ പ്രൊഫൈല്‍ വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

മുന്നിലും പിന്നിലും സസ്പെന്‍ഷന്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹാന്‍ഡില്‍ബാര്‍, എഞ്ചിന്‍ കേസിംഗ്, എക്സ്ഹോസ്റ്റ് പൈപ്പ് തുടങ്ങി നിരവധി ഘടകങ്ങളില്‍ ക്രോം ഗാര്‍ണിഷ് കാണാം.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

എന്നിരുന്നാലും, ബ്ലാക്ക് ഔട്ട് ലുക്ക് ഉള്ള കളര്‍ വേരിയന്റുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. പുതുതലമുറ Classic 350-ന് ലഭ്യമായ ചില പുതിയ കളര്‍ ഓപ്ഷനുകളില്‍ ബ്രിട്ടീഷ് ഗ്രീന്‍, ഗ്ലോസി ഗ്രേ എന്നിവയും ഉള്‍പ്പെടാമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

സീറ്റ് നിറം അതനുസരിച്ച് ക്രമീകരിക്കുന്നതിനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ചിലര്‍ക്ക് ബ്രൗണ്‍ കളര്‍ സീറ്റുകളും മറ്റു ചിലര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക് കളര്‍ സീറ്റുകളും ലഭിക്കും.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

നിലവിലെ രൂപത്തില്‍, Classic 350 ഓറഞ്ച് എംബര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക്, എയര്‍ബോണ്‍ ബ്ലൂ, സ്റ്റോംറൈഡര്‍ സാന്‍ഡ്, ഗണ്‍മെറ്റല്‍ ഗ്രേ, ക്ലാസിക് ബ്ലാക്ക്, മെറ്റലോ സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

മുന്‍ഗാമിയെപ്പോലെ, പുതിയ ക്ലാസിക് 350 സിംഗിള്‍ സീറ്റിലും ഇരട്ട സീറ്റ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്. എന്നിരുന്നാലും, സ്പ്രിംഗ് അധിഷ്ഠിത റൈഡര്‍ സീറ്റ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷന്‍ ഉപയോഗിച്ച് മാറ്റിയിരിക്കുന്നു എന്നതില്‍ ചെറിയ മാറ്റമുണ്ട്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

കൂടുതല്‍ സുഖസൗകര്യങ്ങളും വൈബ്രേഷനുകളും കുറയ്ക്കുന്നതിന് സീറ്റുകള്‍ക്ക് മെച്ചപ്പെട്ട കുഷ്യനിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോട്ടോര്‍സൈക്കിളിലെ മറ്റൊരു പ്രധാന മാറ്റം പുതിയ പ്ലാറ്റ്‌ഫോമും, പുതിയ എഞ്ചിനും ആയിരിക്കും.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

നേരത്തെ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തിയ Meteor 350-ല്‍ കണ്ടതിന് സമാനമായ J പ്ലാറ്റ്‌ഫോമും, എഞ്ചിനുമാകും ഈ മോഡലിനും ലഭിക്കുക. 349 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുക.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

Meteor 350 ഉപയോഗിച്ച് റൈഡ് ക്വാളിറ്റിയിലും വൈബ്രേഷന്‍ ലെവലിലും ഗണ്യമായ പുരോഗതി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുതലമുറ Classic 350 സമാനമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

പുതിയ 349 സിസി മോട്ടോറിന് 20.2 bhp പരമാവധി കരുത്തും 27 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. ഇത് 5 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

എഞ്ചിന്‍ വളരെ കുറഞ്ഞ വൈബ്രേഷനുകള്‍ ഉത്പാദിപ്പിക്കുന്നു, കാരണം അതില്‍ ഒരു കൗണ്ടര്‍-ബാലന്‍സര്‍ ഷാഫ്റ്റ് സജ്ജീകരിച്ചിരിക്കുന്നു. മുന്‍ Classic സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉള്ള പുതിയ ഇരട്ട ഡൗണ്‍ട്യൂബ് ഫ്രെയിം പുതിയ Classic 350 ഉപയോഗിക്കുന്നു.

Classic 350-യുടെ ജനപ്രീതി തിരികെ പിടിക്കാന്‍ Royal Enfield; അവതരണ തീയതി വെളിപ്പെടുത്തി

ബൈക്കിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും, ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായും കമ്പനി നല്‍കും. വില സംബന്ധിച്ച് സൂചനകളൊന്നും തന്നെ ലഭ്യമല്ല. നവീകരണത്തിന്റെ ഭാഗമായി നിലവില്‍ ഉള്ള മോഡലിനെക്കാള്‍ 20,000 രൂപ വരെ വില വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Royal enfield announced new gen classic 350 official launch date details
Story first published: Wednesday, August 25, 2021, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X